IPL 2021: ആരാവും ഇത്തവണത്തെ എമര്‍ജിങ് പ്ലയര്‍ ജേതാവ്? 13 സീസണിലെയും താരങ്ങള്‍ ഇവര്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആവേശം പടിവാതുക്കല്‍ എത്തിനില്‍ക്കെ ഇത്തവണ ആരാധകരെ ത്രസിപ്പിക്കാന്‍ അവസരം കാത്ത് നിരവധി യുവതാരങ്ങളാണുള്ളത്. ഇത്തവണത്തെ എമര്‍ജിങ് പ്ലയര്‍ അവാര്‍ഡിന് ആര് അര്‍ഹനാവുമെന്നറിയാന്‍ മെയ് 30വരെ കാത്തിരിക്കണം. എന്നാല്‍ അവസാന 13 സീസണിലും എമര്‍ജിങ് പ്ലയര്‍ അവാര്‍ഡിന് അര്‍ഹനായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശ്രീവത്സ് ഗോസ്വാമി
രാജസ്ഥാന്‍ റോയല്‍സ് ചാമ്പ്യന്മാരായ പ്രഥമ ഐപിഎല്‍ സീസണില്‍ ശ്രീവത്സ് ഗോസ്വാമിയാണ് എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമായിരുന്നു അദ്ദേഹം. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് അദ്ദേഹം. നാല് മത്സരത്തില്‍ നിന്ന് 82 റണ്‍സാണ് ആര്‍സിബിക്കായി അദ്ദേഹം നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

രോഹിത് ശര്‍മ
2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം രോഹിത് ശര്‍മയാണ് എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം നേടിയത്. 2009 സീസണില്‍ ഡെക്കാനൊപ്പം 16 മത്സരത്തില്‍ നിന്ന് 362 റണ്‍സാണ് രോഹിത് നേടിയത്. കൂടാതെ ഹാട്രിക്കടക്കം 11 വിക്കറ്റും അദ്ദേഹം നേടി. ഇതോടെ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം രോഹിതിനെ തേടിയെത്തി. നിലവില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടം നേടിക്കൊടുത്ത നായകനാണ് രോഹിത് ശര്‍മ.

സൗരഭ് തിവാരി, ഇക്ബാല്‍ അബ്ദുള്ള
2010ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം സൗരഭ് തിവാരിയാണ് ഈ നേട്ടത്തിലെത്തിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സൗരഭ് 16 മത്സരത്തില്‍ നിന്ന് 419 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2011ല്‍ ആര്‍സിബിക്കൊപ്പം സ്പിന്നര്‍ ഇക്ബാല്‍ അബ്ദുള്ളയാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്. 15 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് ഇക്ബാല്‍ അന്ന് ആര്‍സിബിക്കായി നേടിയത്. അതും 6.11 എന്ന മികച്ച ഇക്കോണമിയില്‍.

മന്ദീപ് സിങ്, സഞ്ജു സാംസണ്‍
2012ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം മന്ദീപ് സിങ് എമര്‍ജിങ് പ്ലയറായി. 16 മത്സരത്തില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 432 റണ്‍സാണ് മന്ദീപ് നേടിയത്. ഈ സീസണിലും പഞ്ചാബ് നിരയില്‍ മന്ദീപുണ്ട്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ എമര്‍ജിങ് പ്ലയറായി മാറി. 11 മത്സരത്തില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 206 റണ്‍സാണ് സഞ്ജു നേടിയത്. ഇത്തവണ രാജസ്ഥാനെ നയിക്കുന്നത് സഞ്ജു സാംസണാണ്.

അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍
2014ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 17 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് അക്ഷര്‍ സ്വന്തമാക്കിയത്. 6.13 എന്ന മികച്ച ഇക്കോണമിയിലായിരുന്നു അക്ഷറിന്റെ പ്രകടനം. 2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ശ്രേയസ് അയ്യര്‍ എമര്‍ജിങ് പ്ലയറായി. 14 മത്സരത്തില്‍ നിന്ന് 439 റണ്‍സാണ് ശ്രേയസ് നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് ഇത്തവണ പരിക്കിനെത്തുടര്‍ന്ന് കളിക്കുന്നില്ല.

മുസ്തഫിസുര്‍ റഹ്മാന്‍, ബേസില്‍ തമ്പി
2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 16 മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി ഹൈദരാബാദിനെ കിരീടം ചൂടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു റഹ്മാന് ഉണ്ടായിരുന്നത്. 2017ല്‍ ഗുജറാത്ത് ലയണ്‍സിനോടൊപ്പം മലയാളി പേസര്‍ ബേസില്‍ തമ്പി ഈ ബഹുമതി സ്വന്തമാക്കി. 11 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് അദ്ദേഹം നേടിയത്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ് ബേസില്‍ തമ്പി.

റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കലാണ്
2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം റിഷഭ് പന്ത് എമര്‍ജിങ് പ്ലയറായി. 14 മത്സരത്തില്‍ നിന്ന് 684 റണ്‍സാണ് റിഷഭ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 2019ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ശുഭ്മാന്‍ ഗില്‍ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം ചൂടി. 14 മത്സരത്തില്‍ നിന്ന് 296 റണ്‍സാണ് ഗില്‍ നേടിയത്. 2020ല്‍ ആര്‍സിബിയുടെ ദേവ്ദത്ത് പടിക്കലാണ് എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം നേടിയത്. 15 മത്സരത്തില്‍ നിന്ന് 473 റണ്‍സായിരുന്നു ദേവ്ദത്തിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications