വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഐപിഎല്ലാണെന്ന് ചിന്തിക്കുന്നത് തെറ്റ്- സഞ്ജു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ടീമുകളെല്ലാം അവസാന ഘട്ട ഒരുക്കത്തിലുമാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് വ്യാപനം താരങ്ങളിലേക്കെത്തിയതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടാവുകയായിരുന്നു. ആദ്യ പാദത്തെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

'ഇത് നിന്റെ ക്രിക്കറ്റിലെ വയസോ ശരിക്കുള്ള വയസോ', ദ്രാവിഡ് പറഞ്ഞത് ഓര്‍ത്തെടുത്ത് ദീപക് ചഹാര്‍'ഇത് നിന്റെ ക്രിക്കറ്റിലെ വയസോ ശരിക്കുള്ള വയസോ', ദ്രാവിഡ് പറഞ്ഞത് ഓര്‍ത്തെടുത്ത് ദീപക് ചഹാര്‍

1

സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സ് അഞ്ചാം സ്ഥാനത്താണ്. വലിയ വെല്ലുവിളിയാണ് രണ്ടാം പാദത്തില്‍ രാജസ്ഥാനെ കാത്തിരിക്കുന്നത്. ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരൊന്നുമില്ലാതെ ഇറങ്ങുന്ന രാജസ്ഥാന്റെ പ്രകടനം എത്രത്തോളമെന്ന് കണ്ടറിയണം. ഇപ്പോഴിതാ രണ്ടാം പാദത്തിലെ രാജസ്ഥാന്റെ പ്രതീക്ഷകളും ടി20 ലോകകപ്പില്‍ ഇടം ലഭിക്കാതെ പോയതിനെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍.

Also Read: IPL 2021: ഓരോ ടീമിന്റെയും ഏറ്റവും ശക്തനായ താരവും ദുര്‍ബലനായ താരവുമാര്? പട്ടിക ഇതാ

2

ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള മാനദണ്ഡമായി ഐപിഎല്ലിന് കാണുന്നത് തെറ്റാണെന്നാണ് സഞ്ജു പറഞ്ഞത്. 'നിങ്ങള്‍ ഒരു ഐപിഎല്‍ ടീമിനൊപ്പം കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ അതൊരു മോശം ചിന്താഗതിയാണ്.ആളുകള്‍ ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ അതിലല്ല കാര്യം. നിങ്ങള്‍ക്ക് നന്നായി തിളങ്ങാനായാല്‍ അവസരം നിങ്ങളെ തേടിവരും.

Also Read: IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ഷാക്വിബ്, ഗെയ്‌ലും എബിഡിയും പുറത്ത്! ധോണി ക്യാപ്റ്റന്‍

3

ഐപിഎല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ടൂര്‍ണമെന്റുകളിലൊന്നാണെന്നാണ് കരുതുന്നത്. അതില്‍ തിളങ്ങാനായാല്‍ ശ്രദ്ധിക്കപ്പെടും. ആളുകള്‍ എന്റെ നല്ലതിനെക്കുറിച്ച് പറയുന്നതോടൊപ്പം മോശം കാര്യങ്ങളും പറയും. അത് സ്വാഭാവികമായി മാത്രമാണ് കരുതുന്നത്. സമ്മര്‍ദ്ദമെന്നത് എല്ലാവര്‍ക്കുമുണ്ട്. അത് ഓരോ തരത്തിലായിരിക്കും. ഇന്ത്യന്‍ ടീമില്‍ അവസരത്തിനായി ഒരുപാട് പ്രതിഭകള്‍ കാത്തിരിക്കുന്നുണ്ട്. അതാണ് ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നിലെ കാരണവും'-സഞ്ജു സാംസണ്‍ പറഞ്ഞു.

Also Read: T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!

4

രാജസ്ഥാന്റെ നായകനായെങ്കിലും തന്റെ ശൈലിയിലും കാഴ്ചപ്പാടിലും വ്യത്യാസം വന്നിട്ടില്ലെന്നും പഴയ അതേ ശൈലിയില്‍ത്തന്നെ വിശ്വസിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ പര്യടനം സഞ്ജുവിന് മികവ് തെളിയിക്കാനുള്ള അവസരമായിരുന്നു. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇതോടെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും തഴയപ്പെട്ടു.

Also Read: IPL 2021: 'ആദില്‍ റഷീദ് മുതല്‍ ഹസരങ്കവരെ', ആദ്യമായി ഐപിഎല്‍ കളിക്കുന്ന 10 താരങ്ങളിതാ

5

'കൃത്യമായ മാനസിക മുന്നൊരുക്കത്തോടെയാണ് ടൂര്‍ണമെന്റിലേക്ക് പോകുന്നത്. നായക പദവി എന്നത് ഒരാള്‍ക്ക് മാത്രം പരമാധികാരം നല്‍കുന്ന കാര്യമല്ല. സഹതാരങ്ങളുടെ പിന്തുണയും ഇതിനാവശ്യമാണ്. നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാവരുടെയും പിന്തുണ ആവിശ്യമാണ്. മികച്ച പരിശീലക സംഘത്തിന്റെ പിന്തുണ ഞങ്ങള്‍ക്കൊപ്പമുണ്ട്. 18ാം വയസുമുതല്‍ ഞാന്‍ രാജസ്ഥാനൊപ്പമുണ്ട്.സക്കറിയ ചെയ്തതുപോലെ രാജസ്ഥാനിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ നിരവധി യുവതാരങ്ങളെ കണ്ടിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് ഒരു താരത്തെ സംഭാവന ചെയ്യണം എന്ന ചിന്താഗതിയോടെയല്ല ഞങ്ങള്‍ ടീമിനെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും ശക്തമായ ടീമിനെ ഇറക്കാനാണ് ശ്രമിക്കുന്നത്'-സഞ്ജു കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2021: സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി, ഡുപ്ലെസിസിന് പരിക്ക്, ഗെയ്ക്‌വാദിനൊപ്പം ആര് ഓപ്പണറാവും?

6

ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. 2021 സീസണിന്റെ മുന്നോടിയായാണ് താരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാക്കിയത്. നായകനായും ബാറ്റ്‌സ്മാനായും ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. 114 ടി20യില്‍ നിന്ന് 2861 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും പ്രതീക്ഷക്കൊത്തുയരാന്‍ അദ്ദേഹത്തിനായില്ല. ഒരു ഏകദിനത്തില്‍ നിന്ന് 46 റണ്‍സും 10 ടി20യില്‍ നിന്ന് 117 റണ്‍സുമാണ് സഞ്ജുവിന് നേടാനായത്.

Also Read: ഇന്ത്യന്‍ കോച്ചായി വീണ്ടുമെത്തുമോ? കോലിയുടെ ക്യാപ്റ്റന്‍സിയെങ്ങനെ?- കേസ്റ്റണ്‍ പറയുന്നു

7

Also Read: IPL 2021: 'ആശയവിനിമയം കുറഞ്ഞത് ബാധിച്ചു', കെകെആറിനൊപ്പമുള്ള പ്രശ്‌നം തുറന്ന് പറഞ്ഞ് കുല്‍ദീപ്

2020ലെ യുഎഇ ഐപിഎല്ലിലും 2021ലെ ഐപിഎല്ലിന്റെ ആദ്യ പാദത്തിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു. രണ്ടാം പാദത്തില്‍ മുഴുവന്‍ മത്സരങ്ങളും ജയിക്കാനായാല്‍ ആദ്യ നാലില്‍ ഇടം പിടിക്കാന്‍ രാജസ്ഥാന് സാധിച്ചേക്കും.

Story first published: Wednesday, September 15, 2021, 14:35 [IST]
Other articles published on Sep 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X