IPL 2021: സഞ്ജു ആ പറഞ്ഞതില്‍ നിന്നറിയാം പക്വത, ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങുമെന്ന് ഓജ
മുംബൈ: സഞ്ജു സാംസണ്‍ ഒരു ടീമിനെ കുറിച്ച് വളരെ ക്ലാരിറ്റിയുള്ള ക്യാപ്റ്റനാണെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. ഓപ്പണര്‍മാര്‍ എന്ത് വന്നാലും മാറ്റില്ലെന്ന് നേരത്തെ സഞ്ജു പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു സഞ്ജുവിനെ ഓജ പ്രശംസിച്ചത്. കഴിഞ്ഞ സീസണില്‍ അഞ്ചോളം ഓപ്പണര്‍മാരെയാണ് രാജസ്ഥാന്‍ റോയല്‍സ് പരീക്ഷിച്ചത്. അവസാനം ബെന്‍ സ്റ്റോക്‌സായിരുന്നു ഓപ്പണര്‍. ഇത് ടീമിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.

സഞ്ജുവിന് അറിയാം ക്യാപ്റ്റന്‍സി
രാജസ്ഥാന്‍ എന്ത് തരം ഓപ്പണര്‍മാരെയാണ് തേടുന്നതെന്ന് എനിക്കറിയില്ല. പക്ഷേ സഞ്ജു സാംസണ്‍ പറയുന്നത് ഞാന്‍ കേട്ടു. ഈ സീസണില്‍ എന്ത് ലൈനപ്പ് ടീം കൊണ്ടുവന്നാലും ടോപ് ത്രീയില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ച് കഴിഞ്ഞു. ടീമിനെ കുറിച്ചും, ക്യാപ്റ്റന്‍സി എന്താണെന്നതിനെ കുറിച്ചും കൃത്യമായ ധാരണ സഞ്ജുവിനുണ്ട് എന്ന് വ്യക്തമാണ്. ക്യാപ്റ്റന്‍സിയെ കുറിച്ച് അദ്ദേഹം ധാരാളം പഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സഞ്ജു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നതെന്നും ഓജ പറയുന്നു.

ടീം മാറിയാല്‍ പ്രശ്‌നം
സഞ്ജു ടീമിനെ മാറ്റില്ല എന്ന് പറയുന്നത് വലിയ ആത്മവിശ്വാസം താരങ്ങള്‍ക്കിടയിലുണ്ടാക്കും. വളരെ പക്വമായ ഒരു തീരുമാനമാണത്. ടീം ജയിച്ചാലും തോറ്റാലും നാല് കളിയോളം ടീമിനെ മാറ്റാതെയിരിക്കുക എന്നത് വളരെ പ്രധാനമാണ്. കാരണം ടീം ലൈനപ്പുകള്‍ മാറുമ്പോള്‍ വലിയ കണ്‍ഫ്യൂുഷന്‍ താരങ്ങള്‍ക്കിടയില്‍ ഉണ്ടാവും. അത് വലിയ തകര്‍ച്ചയിലേക്ക് നയിക്കും. എന്നാല്‍ സഞ്ജുവിന്റെ വാക്കുകള്‍ അതിനെ അതിജീവിക്കാന്‍ താരങ്ങളെ സഹായിക്കുമെന്നും ഓജ പറഞ്ഞു. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിക്കുമെന്നും ഓജ വ്യക്തമാക്കി.

ആ രണ്ട് പേര്‍ തീപ്പൊരി
രാജസ്ഥാന്‍ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയ കുമാര്‍ സംഗക്കാര ടീമില്‍ രണ്ട് തുറുപ്പുച്ചീട്ടുകള്‍ ഉണ്ടെന്ന് പയുന്നു. സഞ്ജു സാംസണും രാഹുല്‍ തെവാത്തിയയുമാണ് അത്. ഐപിഎല്‍ എന്ന് പറയുന്നത് സമ്മര്‍ദത്തിന്റെ വേദി കൂടിയാണ്. അതിനെ മറികടക്കുക ഏതൊരു ബാറ്റ്‌സ്മാനും ആവശ്യമാണ് കാര്യമാണ്. ഇത്രയൊക്കെയാണെങ്കിലും സഞ്ജുവും തെവാത്തിയയും മാച്ച് വിന്നര്‍മാര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലും ഇവര്‍ കഴിവ് തെളിയിച്ചതാണ്. ക്രിക്കറ്റിംഗ് സെന്‍സുള്ളവരാണ് ഇവര്‍ രണ്ട് പേരും. അത് കളി ജയിപ്പിക്കാനുള്ള അവസരമായി ഇവര്‍ മാറ്റാറുണ്ടെന്നും സംഗക്കാര പറയുന്നു.

സഞ്ജു സൂപ്പര്‍ സ്റ്റാര്‍
സഞ്ജു ഒരുപാട് കാലമായി ഇന്ത്യയിലെ യുവതാരങ്ങളിലെ ബാറ്റിംഗ് സൂപ്പര്‍ സ്റ്റാറാണ്. എന്നാല്‍ ഓരോ കളിയിലും മികവ് പുലര്‍ത്തി വന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് നേടാനാവൂ. ഐപിഎല്ലിലെ ഓരോ മത്സരവും അതുകൊണ്ട് പ്രധാനമാണ്. രാജസ്ഥാന്‍ നിരയില്‍ സഞ്ജുവിന്റെയും തെവാത്തിയയുടെയും കഴിവുകളെ പൂര്‍ണമായി വിശ്വസിക്കുന്നവരാണ് ഉള്ളത്. ഒരുപാട് മാച്ച് വിന്നര്‍മാര്‍ ടീമിലുണ്ട്. സഞ്ജുവും തേവാത്തിയയും രാജസ്ഥാന്റെ പേസ് ബൗളര്‍മാരും അതില്‍ വരുന്നതാണ്. ഓരോ ദിവസവും ഇതിലോരോ താരങ്ങള്‍ മികവ് കാണിക്കുമെന്നും സംഗക്കാര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications