വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രാജസ്ഥാന് ആവേശ ജയം, പിന്നാലെ സഞ്ജുവിന് തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ

ദുബായ്: ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ വലിയ ആവേശം സമ്മാനിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് - പഞ്ചാബ് കിങ്‌സ് മത്സരം അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മുന്നോട്ടുവെച്ച 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് കിങ്‌സിന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനെ സാധിച്ചുള്ള. രണ്ട് റണ്‍സിന്റെ ജയം രാജസ്ഥാന് സ്വന്തം. അവസാന ഓവറില്‍ എട്ട് വിക്കറ്റ് ശേഷിക്കെ പഞ്ചാബിന് ജയിക്കാന്‍ നാല് റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ മികച്ച പോരാട്ടത്തോടെ രാജസ്ഥാന്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.

IPL 2021: RR Captain Sanju Samson Fined Rs 12 Lakh for Slow Over Rate against Punjab Kings

രാജസ്ഥാന്റെ ആവേശ ജയത്തിന് നായകന്‍ സഞ്ജു സാംസണും അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെങ്കിലും ഇപ്പോഴിതാ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് സഞ്ജു സാംസണ്‍. 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ശിക്ഷയായി നല്‍കിയത്. 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ സമയമെടുത്തതിനാണ് ഈ ശിക്ഷ ലഭിച്ചത്. അവസാന ഓവറുകളില്‍ മത്സരം ആവേശകരമായിരുന്നു. അതിനാല്‍ നായകനെന്ന നിലയില്‍ കൂടുതല്‍ പദ്ധതികള്‍ മെനയേണ്ടി വന്നതോടെ കൂടുതല്‍ സമയം അദ്ദേഹത്തിന് വേണ്ടിവന്നു.

Also Read : IPL 2021: 'സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല', പാതിവഴിയില്‍ കോലിയുടെ നായകസ്ഥാനം തെറിക്കുമോ?

1

രാജസ്ഥാന് എന്നെന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന ജയമാണ് ടീം പഞ്ചാബിനെതിരേ നേടിയെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാണ് സഞ്ജു തീരുമാനിച്ചത്. എവിന്‍ ലെവിസും (36) യശ്വസി ജയ്‌സ്വാളും (49) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 54 റണ്‍സാണ് രാജസ്ഥാന് നേടിക്കൊടുത്തത്. സഞ്ജു നാല് റണ്‍സ് മാത്രം നേടി മടങ്ങി. ലിയാം ലിവിങ്‌സ്റ്റന്‍ (25),മഹിപാല്‍ ലോംറോര്‍ (43) എന്നിവരെല്ലാം ബാറ്റിങ്ങില്‍ തിളങ്ങി. റിയാന്‍ പരാഗ് (4),രാഹുല്‍ തെവാത്തിയ (2),ക്രിസ് മോറിസ് (5) എന്നിവര്‍ മധ്യനിരയില്‍ നിരാശപ്പെടുത്തിയില്ലായിരുന്നെങ്കില്‍ 200 റണ്‍സ് മറികടക്കാന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു.

2

പഞ്ചാബിനായി അര്‍ഷദീപ് സിങ് അഞ്ച് വിക്കറ്റുമായി ശ്രദ്ധേയ പ്രകടനം നടത്തിയപ്പോള്‍ മുഹമ്മദ് ഷമി മൂന്നും ഇഷാന്‍ പോറല്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. തുടക്കത്തിലേ തല്ലുവാങ്ങിയ പഞ്ചാബ് ബൗളര്‍മാര്‍ ഡെത്ത് ഓവറില്‍ വളരെ അച്ചടക്കത്തോടെ പന്തെറിഞ്ഞത് രാജസ്ഥാന്റെ റണ്ണൊഴുക്ക് കുറച്ചു. മുഹമ്മദ് ഷമി തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞ് മികവ് കാട്ടി.

3

മറുപടിക്കിറങ്ങിയ പഞ്ചാബ് തുടക്കം മുതല്‍ പൂര്‍ണ്ണ ആധിപത്യം കാട്ടി. കെ എല്‍ രാഹുല്‍ (49), മായങ്ക് അഗര്‍വാള്‍ (67) കൂട്ടുകെട്ട് 11.5 ഓവറില്‍ 120 റണ്‍സാണ് പഞ്ചാബിന് സമ്മാനിച്ചത്. പിന്നാലെ എത്തിയ എയ്ഡന്‍ മാര്‍ക്രം (26*) ഭേദപ്പെട്ട പ്രകടനം നടത്തി. നിക്കോളാസ് പുരാനും (32) മികവ് കാട്ടിയതോടെ ഒരോവറെങ്കിലും ബാക്കിനിര്‍ത്തി പഞ്ചാബ് ജയിക്കുമെന്ന് കരുതി. എന്നാല്‍ അവസാന ഓവറില്‍ പിടിമുറുക്കിയ രാജസ്ഥാന്‍ രണ്ട് റണ്‍സിന്റെ ജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറില്‍ ഒരു റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ കാര്‍ത്തിക് ത്യാഗിയാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. കളിയിലെ താരമായതും 20 കാരനായ ത്യാഗിയാണ്.

4

രാജസ്ഥാനെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന തുടക്കമാണിത്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നീ മൂന്ന് പേരുമില്ലാത്തത് രാജസ്ഥാന് വലിയ തിരിച്ചടിയാവുമെന്ന് തോന്നിയിരുന്നെങ്കിലും കൃത്യമായ പകരക്കാരെ എത്തിച്ച് മികവ് കാട്ടാന്‍ രാജസ്ഥാനായി. എവിന്‍ ലെവിസിനെ എത്തിച്ച രാജസ്ഥാന്റെ നീക്കം വളരെ മികച്ചതാണെന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തം. അനായാസം റണ്‍സുയര്‍ത്താന്‍ കഴിയുന്ന ലെവിസ് പവര്‍പ്ലേയില്‍ ക്രീസില്‍ തുടര്‍ന്നാല്‍ ടീമിനത് വലിയ മുതല്‍ക്കൂട്ടാവും.

Story first published: Wednesday, September 22, 2021, 12:44 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X