വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടോസിനെടുത്ത നാണയവുമായി 'മുങ്ങാന്‍' ശ്രമം; സഞ്ജുവിന്റെ 'ചെവിക്ക് പിടിച്ച്' മാച്ച് റഫറി

ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് രാജസ്ഥാന്‍ റോയല്‍സ്. യുവനായകന്‍ സഞ്ജു സാംസണിന് കീഴില്‍ ഇറങ്ങുന്ന പിങ്ക് പടയ്ക്ക് കപ്പില്‍ കുറഞ്ഞ ലക്ഷ്യങ്ങളൊന്നുമില്ല. ചൊവാഴ്ച്ച പഞ്ചാബ് കിങ്‌സിനെതിരായ ത്രില്ലറില്‍ തലനാരിഴയ്ക്കാണ് രാജസ്ഥാന് തോല്‍വി വഴങ്ങേണ്ടി വന്നത്. കെഎല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു പിടിച്ച രാജസ്ഥാന് 217 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

ആദ്യ പോരാട്ടം

അവസാന പന്തില്‍ 5 റണ്‍സ് വേണമെന്നിരിക്കെ കവറിന് മുകളിലൂടെ പന്തിനെ അതിര്‍ത്തി പറത്താനായിരുന്നു സഞ്ജു ശ്രമിച്ചത്. എന്നാല്‍ ഭാഗ്യം തുണച്ചില്ല. 63 പന്തില്‍ 119 റണ്‍സെടുത്ത സഞ്ജുവിനെ ദീപക് ഹൂഡ പിടികൂടി. ഫലമോ, 4 റണ്‍സിന്റെ ആവേശമുണര്‍ത്തുന്ന ജയം പഞ്ചാബ് കിങ്‌സ് കൈക്കലാക്കി. തോറ്റെങ്കിലും രാജസ്ഥാന്‍ പുറത്തെടുത്ത പോരാട്ടവീര്യത്തിന് ക്രിക്കറ്റ് ലോകം ഫുള്‍ മാര്‍ക്ക് കൊടുക്കുകയാണ്.

പോക്കറ്റിലിട്ടു

ഇതിനിടെ പഞ്ചാബുമായുള്ള പോരാട്ടം ആരംഭിക്കും മുന്‍പേ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ മാച്ച് റഫറിയായ മനു നെയ്യാറില്‍ നിന്നും താക്കീത് നേരിട്ടതും ആരാധകര്‍ക്ക് കൗതുകമായി. ടോസിനിടെയാണ് ഈ സംഭവം. ഐപിഎല്‍ കരിയറില്‍ ആദ്യമായി ടോസിനെത്തിയ സഞ്ജു നാണയവുമായി 'മുങ്ങാന്‍' ശ്രമിക്കുകയായിരുന്നു.

പഞ്ചാബിനെതിരായ മത്സരത്തില്‍ ടോസ് ജയിച്ചത് സഞ്ജുവാണ്. വായുവിലേക്ക് ചുഴറ്റിയ നാണയം നിലത്തുവീണതിന് ശേഷം സഞ്ജു സാവധാനമെടുത്ത് പോക്കറ്റിലിട്ടു.

ചോദിച്ചു നോക്കി

നാണയം സഞ്ജുവിന്റെ പക്കലുണ്ടെന്ന് കണ്ട നെയ്യാര്‍ അത് ആവശ്യപ്പെട്ടെങ്കിലും ഒന്നുമറിയാത്ത മട്ടില്‍ സഞ്ജു നിന്നു. എന്തായാലും സംഭവത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെ പിന്നീട് വിശദീകരണം നല്‍കി.

'ടോസിനെടുത്ത നാണയം കാണാന്‍ ഏറെ ഭംഗിയുണ്ടായിരുന്നു. അതുകൊണ്ടാണ് പോക്കറ്റിലിട്ടത്. നാണയം ഞാനെടുത്തോട്ടെയെന്ന് റഫറിയോട് ചോദിച്ചു നോക്കി. പക്ഷെ അദ്ദേഹം അനുവദിച്ചില്ല', സഞ്ജു അറിയിച്ചു.

ബാറ്റിങ് പ്രകടനം

എന്തായാലും സീസണിലെ ആദ്യ മത്സരം തനത് ശൈലിയിലാണ് രാജസ്ഥാന്‍ നായകന്‍ കളിച്ചത്. 2021 സീസണിലെ കന്നി സെഞ്ച്വറി വാംഖഡേയില്‍ വെച്ച് സഞ്ജു സ്വന്തം പേരില്‍ ചേര്‍ത്തു. യുവനായകന്റെ യാതൊരു ചാപല്യങ്ങളും സഞ്ജുവില്‍ ആരാധകര്‍ കണ്ടില്ല. 222 വിജയലക്ഷ്യം മുന്നില്‍ നില്‍ക്കെ ആദ്യ ഓവറില്‍ ക്രീസിലെത്തിയ സഞ്ജു മത്സരത്തിന്റെ അവസാന പന്തുവരെ ടീമിന് ജയപ്രതീക്ഷകള്‍ നല്‍കി. തോറ്റെങ്കിലും 63 പന്തില്‍ സഞ്ജു സാംസണ്‍ കുറിച്ച 113 റണ്‍സ് ഐപിഎല്ലില്ലെ മികച്ച ബാറ്റിങ് പ്രകടനങ്ങളില്‍ ഒന്നായി മാറി.

സ്വതസിദ്ധശൈലി

അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്നതാണ് സഞ്ജു പതിവായി കേള്‍ക്കുന്ന പേരുദോഷം. ദേശീയ ടീമില്‍ കളിക്കുമ്പോഴും അവസരങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ താരത്തിന് സാധിക്കാത്തതിന് പിന്നിലെ കാരണവും ഇതുതന്നെ. എന്തായാലും കൂടുതല്‍ പക്വമായ ഇന്നിങ്‌സാണ് ചൊവാഴ്ച്ച പഞ്ചാബ് കിങ്‌സിനെതിരെ സഞ്ജു കാഴ്ചവെച്ചത്.

ഇതേസമയം, 'വിക്കറ്റ് വലിച്ചെറിയുന്നതില്‍' പരിഭവമില്ലെന്നും രാജസ്ഥാന്‍ നായകന്‍ മത്സരശേഷം അറിയിച്ചു. തന്റെ സ്വതസിദ്ധമായ ബാറ്റിങ് ശൈലിയാണത്. ഇന്നിങ്‌സിന്റെ ഒരു ഘട്ടം പിന്നിട്ടാല്‍ സിക്‌സുകള്‍ വളരെ സ്വാഭാവികമായി തനിക്ക് വഴങ്ങാറുണ്ട്. അങ്ങനെ വരുമ്പോള്‍ വിക്കറ്റു നഷ്ടപ്പെടാനും സാധ്യത കൂടും. എന്തായാലും സ്വതസിദ്ധമായ ശൈലിയില്‍ മനസ് തുറന്ന് ബാറ്റു ചെയ്യാനാണ് ആഗ്രഹമെന്ന് സഞ്ജു അറിയിച്ചു. വ്യാഴാഴ്ച്ച റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം.

Story first published: Tuesday, April 13, 2021, 15:10 [IST]
Other articles published on Apr 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X