വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എലൈറ്റ് ലിസ്റ്റില്‍ ഇനി സഞ്ജുവും, മൂന്നാമന്‍!- പൊള്ളാര്‍ഡ് തലപ്പത്ത്

107 മല്‍സരങ്ങള്‍ക്കു ശേഷമാണ് സഞ്ജു നായകനായത്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേയുള്ള മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. ഇതോടെ എലൈറ്റ് ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ മൂന്നാമനുമായിരിക്കുകയാണ് അദ്ദേഹം. ടൂര്‍ണമെന്റില്‍ ആദ്യമായി ക്യാപ്റ്റനാവുന്നതിനു മുമ്പ് ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച മൂന്നാമത്തെ താരമായിരിക്കുകയാണ് സഞ്ജു. 107 മല്‍സരങ്ങളില്‍ കളിച്ച ശേഷമാണ് ഇപ്പോള്‍ അദ്ദേഹം ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞിരിക്കുന്നത്.

1

ഈ ലിസ്റ്റിലെ ഒന്നാമന്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ്. 137 മല്‍സരങ്ങള്‍ക്കു ശേഷമായിരുന്നു അദ്ദേഹത്തിനു നായകനായി നറുക്കുവീണത്. ഈ ലിസ്റ്റിലെ രണ്ടാമന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരിചയ സമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിനാണ്. 111 മല്‍സരങ്ങള്‍ കളിച്ച ശേഷമായിരുന്നു അശ്വിന്‍ നായകനായത്.

പഞ്ചാബിനെതിരേ മുംബൈയെ വാംഖഡെയില്‍ നടന്ന കളിയില്‍ ടോസ് സഞ്ജുവിനായിരുന്നു. പഞ്ചാബിനെ അദ്ദേഹം ബാറ്റിങിന് അയക്കുകയായിരുന്നു. കരിയറിന്റെ തുടക്കം മുതല്‍ താന്‍ കളിച്ചുകൊണ്ടിരിക്കുന്ന രാജസ്ഥാനെ വിജയത്തോടെ മുന്നില്‍ നിന്നു നയിക്കാമെന്ന പ്രതീക്ഷയിലാണ് സഞ്ജു. ടീമിനു വേണ്ടി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ രാജസ്ഥാന്റെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായി മാറാനും സഞ്ജുവിനായിരുന്നു.

ഐപിഎല്‍ കരിയറെടുത്താല്‍ ഇതുവരെ 108 മല്‍സരങ്ങള്‍ സഞ്ജു കളിച്ചു കഴിഞ്ഞു. 27.78 ശരാശരിയില്‍ 2584 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 102 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 102 റണ്‍സ് തന്നെയാണ് മറ്റൊരു ഇന്നിങ്‌സിലും അദ്ദേഹം നേടിയത് എന്നതാണ് മറ്റൊരു കൗതുകം. 133.74 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട്.

2013ലാണ് സഞ്ജു രാജസ്ഥാനിലൂടെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. കന്നി സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 206 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടര്‍ന്നുള്ള സീസണുകളില്‍ 339, 204, 291, 386 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. 2018 ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസണ്‍. 15 മല്‍സരങ്ങളില്‍ നിന്നും 441 റണ്‍സ് സഞ്ജു അടിച്ചെടുത്തിരുന്നു. 2019ല്‍ 342ഉം 20ല്‍ 375ഉം റണ്‍സാണ് അദ്ദേഹം നേടിയത്.

Story first published: Monday, April 12, 2021, 19:55 [IST]
Other articles published on Apr 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X