'അവന്‍ നിങ്ങളുടെ ഭാവിയിലെ നായകനാണ്', ധോണിയെക്കുറിച്ച് അന്ന് ഗ്രേഗ് ചാപ്പല്‍ പ്രവചിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ പരിശീലകനാണ് ഗ്രേഗ് ചാപ്പല്‍. എംഎസ് ധോണിയുടെ വളര്‍ച്ചക്ക് പിന്നില്‍ നിര്‍ണ്ണായക സ്ഥാനം അവകാശപ്പെടാന്‍ ചാപ്പലിനാവും. ഇര്‍ഫാന്‍ പഠാനെയും ധോണിയേയും വണ്‍ഡൗണിറക്കി അത്ഭുതപ്പെടുത്തിയ ചാപ്പല്‍ യുവതാരങ്ങളുടെ വളര്‍ച്ചക്ക് വലിയ പിന്തുണ നല്‍കുന്ന പരിശീലകന്മാരിലൊരാളായിരുന്നു. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന കഴിഞ്ഞിടെ ചാപ്പല്‍ നല്‍കിയ പിന്തുണയെക്കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ സൗരവ് ഗാംഗുലിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് അധികനാള്‍ ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് തുടരാന്‍ ചാപ്പലിനായില്ല. കാലാവധി തീരുന്നതിന് മുമ്പെ മടങ്ങേണ്ടി വന്നെങ്കിലും നിരവധി മികച്ച ഓര്‍മകള്‍ ബാക്കിയാക്കാന്‍ ചാപ്പലിനായി. ഇപ്പോഴിതാ എംഎസ് ധോണി ഇന്ത്യയുടെ ഭാവി നായകനാവുമെന്ന് ഗ്രേഗ് ചാപ്പല്‍ അന്ന് കൃത്യമായി പ്രവചിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സഞ്ജയ് ജഗ്ദലെ.

<strong>IPL 2021: ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണം- നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍</strong> IPL 2021: ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണം- നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍

2007ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ വലിയ തകര്‍ച്ചയാണ് നേരിട്ടത്. രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയില്‍ വലിയ ടീമുമായി ഇറങ്ങിയിട്ടും കാര്യമായൊന്നും ചെയ്യാന്‍ ആകാതെ ഇന്ത്യ പുറത്തായി. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റു.അന്ന് പരിശീലകസ്ഥാനത്ത് ചാപ്പലായിരുന്നു. ഇതിന് ശേഷമാണ് ചാപ്പല്‍ ധോണി ഇന്ത്യയുടെ ഭാവി നായകനാവുമെന്ന് പ്രവചിച്ചത്.

'ഞാന്‍ എന്ന് സെലക്ടറും ടീമിന്റെ മാനേജറുമായിരുന്നു. അന്ന് പരിശീലകന്‍ ഗ്രേഗ് ചാപ്പലിനൊപ്പമായിരുന്നു ഞാന്‍ മത്സരം കണ്ടുകൊണ്ടിരുന്നത്. ധോണി പാഡ് അണിഞ്ഞ് ബാറ്റുചെയ്യാന്‍ തയ്യാറെടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. മുത്തയ്യ മുരളീധരന്‍ റൗണ്ട് ദി വിക്കറ്റില്‍ പന്തെറിയുന്നത് കണ്ടപ്പോള്‍ ഞാന്‍ ചാപ്പലിനോട് ചോദിച്ചു ദൂസ് ര റൗണ്ട് ദി വിക്കറ്റില്‍ ഫലപ്രദമാണോ?.

അന്ന് ധോണി ഹിന്ദിയില്‍ എന്നോട് പറഞ്ഞു സാര്‍ ഇവിടെ ഇരുന്ന് ഞാന്‍ അത് വിശദമാക്കിത്തരാം. ധോണിയുമായുള്ള സംഭാഷണത്തെക്കുറിച്ച് ചാപ്പലിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. സഞ്ജയ് അവന്‍ നിങ്ങളുടെ ഭാവി നായകനാണ്. സച്ചിനും ദ്രാവിഡും ഗാംഗുലിയും ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവനെ നായകനാക്കാന്‍ സാധിക്കും.ഈ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല'-സഞ്ജയ് പറഞ്ഞു.

2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചാണ് ധോണി തന്റെ മികവ് ലോകത്തിന് കാട്ടിക്കൊടുത്തത്. പിന്നാലെ 2011ലെ ഏകദിന ലോകകപ്പ് കിരീടം ധോണി ഇന്ത്യക്ക് നേടിക്കൊടുത്തു. അതും മുന്നില്‍ നിന്ന് നയിച്ച് മിന്നും ബാറ്റിങ് പ്രകടനത്തോടെ. ധോണി വിജയ റണ്‍സിനായി പറത്തിയ സിക്‌സര്‍ ഇന്നും ആരാധകരുടെ മനസില്‍ മായാതെയുണ്ടാവും. 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്കായി.

ഇന്ത്യയുടെ ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം കളം നിറഞ്ഞ് ഇതിഹാസമായി മാറാന്‍ ധോണിക്കായി. ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുകയും തന്ത്രം മെനയുകയും ചെയ്യുന്ന നായകനായാണ് ധോണി ലോക ക്രിക്കറ്റിനെ അത്ഭുതപ്പെടുത്തിയത്. തന്റെ ശാന്തമായി സ്വഭാവത്തോടൊപ്പം ഏത് സമ്മര്‍ദ്ദത്തെയും അതിജീവിക്കാനുള്ള മികവും ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ധോണി നായകസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു തവണപോലും ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതിനാലാണ് 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണിയെ നിയമിച്ചത്.

ധോണിയുടെ നായക മികവിനെയും സഞ്ജയ് പ്രശംസിച്ചു. 'ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം. മാര്‍ക്കസ് സ്‌റ്റോയിനിസ് നന്നായി ബാറ്റ് ചെയ്യുന്നു. വിരാട് ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്യുന്നു. ഇതിനിടെ കോലിയോട് 15 -20 അടി നീങ്ങി എക്‌സ്ട്രാ കവറിലേക്ക് നില്‍ക്കാന്‍ ധോണി വിളിച്ച് പറയുന്നു. വിരാട് അത് അനുസരിച്ചു. നായകനായ വിരാടിന് അതില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അതാണ് ധോണിയോട് എല്ലാവര്‍ക്കുമുള്ള ബഹുമാനം. ധോണിയോട് ചേര്‍ന്നുപോകാന്‍ എല്ലാവര്‍ക്കും സാധിക്കും. ഈ സംഭവത്തെക്കുറിച്ച് ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു'- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 19, 2021, 14:38 [IST]
Other articles published on Sep 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X