വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഈ മൂന്ന് ഓള്‍റൗണ്ടര്‍മാരെ കരുതിയിരുന്നോളൂ, യുഎഇയില്‍ ഇവര്‍ അത്ഭുതം സൃഷ്ടിച്ചേക്കും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ആദ്യ പാദം ഇന്ത്യയില്‍ നടത്തിയതിന് ശേഷമാണ് രണ്ടാം പാദം യുഎഇയില്‍ നടത്തുന്നത്. ഇന്ത്യയിലെ കോവിഡ് സാഹചര്യമാണ് ഇത്തരമൊരു വേദി മാറ്റത്തിന് പിന്നില്‍. ആദ്യ പാദം പൂര്‍ത്തിയാവുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. എന്നാല്‍ യുഎഇയിലേക്ക് വേദി മാറുന്നതോടെ ഇത് മാറി മറിഞ്ഞേക്കും.

IPL 2021: ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഐപിഎല്ലാണെന്ന് ചിന്തിക്കുന്നത് തെറ്റ്- സഞ്ജുIPL 2021: ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഐപിഎല്ലാണെന്ന് ചിന്തിക്കുന്നത് തെറ്റ്- സഞ്ജു

1

യുഎഇയില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ പിന്തുണ ലഭിക്കും. 2020ലെ ഐപിഎല്ലിനും യുഎഇ ആയിരുന്നു വേദി. അന്ന് വിക്കറ്റ് വേട്ടക്കാരിലെ ആദ്യ നാല് സ്ഥാനത്തും പേസര്‍മാരായിരുന്നു. എന്നാല്‍ സ്പിന്‍ ബൗളര്‍മാര്‍ക്കും ഈ പിച്ചില്‍ പിന്തുണ ലഭിക്കും. ഓള്‍റൗണ്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്ഥാനമാണ് യുഎഇയിലുള്ളത്. 2020ലെ ഐപിഎല്ലില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയ മൂന്ന് ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: കോലി തീരുമാനിക്കട്ടെ, എത്ര കാലം നയിക്കണമെന്ന്!- മുന്‍ താരം പറയുന്നു

മാര്‍ക്കസ് സ്‌റ്റോയിനിസ്

മാര്‍ക്കസ് സ്‌റ്റോയിനിസ്

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് ഓള്‍റൗണ്ടറാണ് മാര്‍ക്കസ് സ്‌റ്റോയിനിസ്. ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണ് ഈ മീഡിയം പേസ് ഓള്‍റൗണ്ടര്‍ക്കുള്ളത്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനും ഡെത്ത് ഓവറിലടക്കം പന്തെറിയാനും ഇദ്ദേഹത്തിന് മികവുണ്ട്. 2020ലെ യുഎഇ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്. 17 മത്സരത്തില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 352 റണ്‍സാണ് സ്റ്റോയിനസ് നേടിയത്. 148.52 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. പഞ്ചാബ് കിങ്‌സിനെതിരേ 21 പന്തില്‍ 53 റണ്‍സ് നേടിയ സ്റ്റോയിനിസ് അവസാന രണ്ട് പന്തില്‍ വിക്കറ്റ് നേടി മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിക്കുകയും മത്സരത്തില്‍ ഡല്‍ഹിയെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. 13 വിക്കറ്റുകളും അദ്ദേഹം 2020 സീസണില്‍ വീഴ്ത്തി. 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച ബൗളിങ് പ്രകടനം.

Also Read: IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ഷാക്വിബ്, ഗെയ്‌ലും എബിഡിയും പുറത്ത്! ധോണി ക്യാപ്റ്റന്‍

സാം കറാന്‍

സാം കറാന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ പേസ് ഓള്‍റൗണ്ടറാണ് സാം കറാന്‍. മധ്യനിരയിലും ടോപ് ഓഡറിലുമെല്ലാം ബാറ്റിങ്ങിനിറങ്ങി മികവ് കാട്ടിയ താരം പേസ് ബൗളിങ്ങിലും സിഎസ്‌കെയ്ക്കായി നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇടം കൈയന്‍ താരമായ സാം കറാന് 2021 സീസണിന്റെ ആദ്യ പാദത്തില്‍ ബാറ്റിങ്ങില്‍ വലിയ ഉത്തരവാദിത്തം നല്‍കിയില്ല.

Also Read: IPL 2021: ഓരോ ടീമിന്റെയും ഏറ്റവും ശക്തനായ താരവും ദുര്‍ബലനായ താരവുമാര്? പട്ടിക ഇതാ

4

മോയിന്‍ അലിയുടെ വരവോടെ മൂന്നാം നമ്പറില്‍ അദ്ദേഹത്തിനാണ് സിഎസ്‌കെ കൂടുതല്‍ അവസരം നല്‍കിയത്. 2020ലെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി തിളങ്ങാന്‍ സാം കറാന് സാധിച്ചിരുന്നു. 14 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് സാം കറാന്‍ വീഴ്ത്തിയത്. 8.19 ഇക്കോണമിയിലായിരുന്നു ബൗളിങ് പ്രകടനം. 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

Also Read: T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!

5

ബാറ്റുകൊണ്ടും അദ്ദേഹം തിളങ്ങി. 186 റണ്‍സാണ് അടിച്ചെടുത്തത്. അതും 131.91 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. സിഎസ്‌കെയുടെ ഒട്ടുമിക്ക താരങ്ങളും യുഎഇ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ സാം കറാന്‍ മികച്ച പ്രകടനത്തോടെ കൈയടി നേടി. സിഎസ്‌കെ ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായത് യുഎഇ ഐപിഎല്ലിലാണ്.

Also Read: IPL 2021: 'ആദില്‍ റഷീദ് മുതല്‍ ഹസരങ്കവരെ', ആദ്യമായി ഐപിഎല്‍ കളിക്കുന്ന 10 താരങ്ങളിതാ

രാഹുല്‍ തെവാത്തിയ

രാഹുല്‍ തെവാത്തിയ

2020ലെ യുഎഇ ഐപിഎല്ലിലെ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കടക്കം വിളിയെത്തിയ താരമാണ് രാഹുല്‍ തെവാത്തിയ.ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ സ്പിന്നറുമായ രാഹുല്‍ തെവാത്തിയ 2020ല്‍ 14 മത്സരത്തില്‍ നിന്ന് 255 റണ്‍സാണ് നേടിയത്. അതും 140നോടടുത്ത് സ്‌ട്രൈക്കറേറ്റില്‍. 7.8 ഇക്കോണമിയില്‍ 10 വിക്കറ്റും അദ്ദേഹം നേടി.പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാനെ വിജയത്തിലെത്തിച്ച രാഹുല്‍ തെവാത്തിയയുടെ മികവ് ആരും മറന്നുകാണില്ല. ഷെല്‍ഡോന്‍ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സാണ് തെവാത്തിയ പറത്തിയത്.

Story first published: Wednesday, September 15, 2021, 15:02 [IST]
Other articles published on Sep 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X