Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വിദേശ താരങ്ങളില്ലെങ്കില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ മറ്റൊരു രൂപമായി മാറും- സാഹ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്ന് പോയിരിക്കുകയാണ്. ബയോബബിള്‍ സുരക്ഷയും മറികടന്ന് താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതോടെ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ടൂര്‍ണമെന്റ് പൂര്‍ണ്ണമായും റദ്ദാക്കിയാല്‍ 2000 കോടിയിലേറെ രൂപയുടെ നഷ്ടം ബിസിസിഐക്ക് ഉണ്ടാവും. അതിനാല്‍ത്തന്ന സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്താനാണ് ബിസിസി ഐ തീരുമാനിച്ചിരിക്കുന്നത്.

ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ ബിസിസി ഐ തീരുമാനിക്കുമ്പോഴും പ്രശ്‌നം വിദേശ താരങ്ങളുടെ പങ്കാളിത്തമാണ്. സെപ്തംബറില്‍ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെല്ലാം ദേശീയ ടീം മത്സരമുള്ളതിനാല്‍ ഈ രാജ്യത്ത് നിന്നുള്ള താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. ഇപ്പോഴിതാ വിദേശ താരങ്ങളില്ലെങ്കില്‍ ഐപിഎല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ മറ്റൊരു പതിപ്പായി മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ.

wriddhimansaha

'ഐപിഎല്ലില്‍ കൂടുതലും ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ് എന്നിവടങ്ങളില്‍ നിന്നുള്ള താരങ്ങളാണ്. വ്യക്തിപരമായി പറഞ്ഞാല്‍ വിദേശതാരങ്ങളില്ലാതെ ടൂര്‍ണമെന്റ് ഈ വര്‍ഷം നടത്താനാവുമോയെന്ന് സംശയമുണ്ട്. അങ്ങനെ നടത്തിയാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ മറ്റൊരു രൂപമായി മാറും'-സാഹ സ്‌പോര്‍ട്‌സ്‌കീഡയോട് പറഞ്ഞു.

നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യയുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഓഗസ്റ്റിലാണ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയുടെ ഇടവേള കുറയ്ക്കാന്‍ ബിസിസി ഐ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ ഐപിഎല്‍ സെപ്തംബറില്‍ത്തന്നെ നടത്താന്‍ സാധിക്കും.

ഒക്ടോബറിലും നവംബറിലുമായാണ് ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. അതിന് മുന്നോടിയായി ഐപിഎല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ബിസിസി ഐ നടത്തുന്നത്. എന്നാല്‍ ഇംഗ്ലണ്ട് താരങ്ങളും ഓസ്‌ട്രേലിയന്‍ താരങ്ങളും ന്യൂസീലന്‍ഡ് താരങ്ങളുമില്ലാതെ ഐപിഎല്‍ നടത്തുക പ്രായോഗികമായിരിക്കില്ല. ഡേവിഡ് വാര്‍ണര്‍,കെയ്ന്‍ വില്യംസണ്‍,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,പാറ്റ് കമ്മിന്‍സ്,ഓയിന്‍ മോര്‍ഗന്‍ തുടങ്ങിയ പല പ്രമുഖ താരങ്ങളും ഇല്ലാതെ ഐപിഎല്‍ നടത്തുക എളുപ്പമാവില്ല.

2020ല്‍ ഐപിഎല്‍ യുഎഇയില്‍ വിജയകരമായി നടന്നിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് വീണ്ടും യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നത്. ഇത്തവണ റെക്കോഡ് കാഴ്ചക്കാരെയാണ് ഐപിഎല്ലിന് ലഭിച്ചത്. വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ നടത്തിയാല്‍ കാഴ്ചക്കാരുടെ എണ്ണത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്.

Story first published: Sunday, May 23, 2021, 11:04 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+