വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സൗരഭ് തിവാരി പ്രതിഭയുള്ള താരം, എന്നാല്‍ അവന്‍ 'തടി' കുറക്കണം- സാബ കരീം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് 20 റണ്‍സിന് മുംബൈ ഇന്ത്യന്‍ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയെ 156 എന്ന സ്‌കോറിലേക്ക് ഒതുക്കാന്‍ മുംബൈക്കായെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല. രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും ഇല്ലാതെ ഇറങ്ങിയ മുംബൈക്ക് ബാറ്റിങ്ങില്‍ കാലിടറി. ക്വിന്റന്‍ ഡീകോക്ക് (17),അന്‍മോല്‍പ്രീത് സിങ് (16),സൂര്യകുമാര്‍ യാദവ് (3),ഇഷാന്‍ കിഷന്‍ (11),ക്രുണാല്‍ പാണ്ഡ്യ (4),കീറോണ്‍ പൊള്ളാര്‍ഡ് (15) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി.

IPL 2021: കോലി ആര്‍സിബി നായകസ്ഥാനം ഒഴിയുന്നു, പകരമാര്? ഈ അഞ്ച് പേരെ പരിഗണിക്കാംIPL 2021: കോലി ആര്‍സിബി നായകസ്ഥാനം ഒഴിയുന്നു, പകരമാര്? ഈ അഞ്ച് പേരെ പരിഗണിക്കാം

1

സൗരഭ് തിവാരി (40 പന്തില്‍ 50*) മാത്രമാണ് ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ അഞ്ച് ബൗണ്ടറി മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടത്. 125 സ്‌ട്രൈക്കറേറ്റില്‍ മാത്രം കളിച്ച സൗരഭിന്റെ പ്രകടനം വിജയ ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിക്കാന്‍ കെല്‍പ്പുള്ളതായിരുന്നില്ല. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ സൗരഭ് തിവാരിക്ക് സാധിക്കുന്നില്ല. ഇപ്പോഴിതാ സൗരഭ് പ്രതിഭയുള്ള താരമാണെങ്കിലും അവന്റെ പ്രശ്‌നം തടിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം.

Also Read: IPL 2021: സിഎസ്‌കെ X മുംബൈ, മത്സരത്തില്‍ പിറന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമിതാ

2

'ഒരു മാറ്റവും ഞാന്‍ കണ്ടില്ല. എനിക്ക് വിഷമമാണ് തോന്നിയത്. തിവാരിക്ക് പ്രതിഭയുണ്ട്. അവന്റെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത് മുതല്‍ കാണുന്നതാണ്. സിഎസ്‌കെയ്‌ക്കെതിരേ കൂടി അവന്റെ പ്രതിഭ കണ്ടതാണ്. എന്നാല്‍ അവന്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഫിറ്റ്‌നസ് ഉയര്‍ത്താനാണ് ശ്രമിക്കേണ്ടത്. നിങ്ങള്‍ക്ക് ഈ ശരീരം വെച്ച് ടി20 മത്സരം കളിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ അന്താരാഷ്ട്ര മത്സരം കളിക്കണമെങ്കില്‍ കഠിനമായി അധ്വാനിക്കണം. മുംബൈക്കായി അവന്‍ കളിക്കുന്നത് കാണുമ്പോള്‍ സന്തോഷം. ഭേദപ്പെട്ട പ്രകടനം തന്നെയാണ് അവന്‍ നടത്തിയത്'-സാബ കരീം പറഞ്ഞു.

Also Read: IPL 2021: പഞ്ചാബ് x രാജസ്ഥാന്‍, സഞ്ജുവിനും രാഹുലിനും നിര്‍ണ്ണായകം, എല്ലാ കണക്കുകളും ഇതാ

3

സമീപകാലത്തായി സൗരഭിന്റെ ശരീര ഭാരം വളരെ അധികം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഇത്രത്തോളം തടി താരത്തിനില്ലായിരുന്നു. ഐപിഎല്ലിലേക്ക് വരുന്ന കാലഘട്ടത്തില്‍ ഒത്ത ഉയരവും അതിനൊത്ത ശരീരവുമായിരുന്നു സൗരഭിനുണ്ടായിരുന്നത്. ധോണിയെപ്പോലെ നീളന്‍ മുടിയുമായി എത്തിയ താരമാണ് സൗരഭ്. ഇന്ത്യന്‍ ടീമിലും ഇടം പിടിച്ചെങ്കിലും പിന്നീട് കരിയറില്‍ വലിയ വളര്‍ച്ച കൈവരിക്കാനായില്ല.

Also Read: IPL 2021: 'ധോണി കൂടെ ഉള്ളപ്പോള്‍ കൂടുതല്‍ ഒന്നും ചിന്തിക്കേണ്ടതില്ല'- നായകന് നന്ദി പറഞ്ഞ് ഗെയ്ക്‌വാദ്

4

ഐപിഎല്ലിന്റെ തുടക്കസമയത്ത് മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു സൗരഭ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ പരിക്കും മോശം ഫോമും കാരണം ടീമില്‍ നിന്ന് തഴയപ്പെട്ടു. ഏറെ നാള്‍ കളിക്കാതെ മാറി നിന്ന ശേഷമാണ് സൗരഭ് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ മികച്ചൊരു ഡൈവിങ് ക്യാച്ചും മികച്ച ഫീല്‍ഡിങ്ങും സൗരഭ് നടത്തി. എന്നാല്‍ അതിവേഗം ഓടാനോ ഷോട്ടുകള്‍ അനായാസമായി കളിക്കാനോ സൗരഭിന് സാധിക്കുന്നില്ല. ഇത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നം തന്നെയാണ്.

Also Read: കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റാവേശം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20ക്ക് കാര്യവട്ടം വേദിയാവും

5

31കാരനായ താരം 89 ഐപിഎല്ലില്‍ നിന്ന് 28.58 ശരാശരിയില്‍ 1429 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യക്കുവേണ്ടി മൂന്ന് ഏകദിനം കളിച്ച സൗരഭ് 49 റണ്‍സാണ് ആകെ നേടിയത്. 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.2010ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയെങ്കിലും പിന്നീട് അവസരങ്ങള്‍ ലഭിക്കാതെ പോയി.

Also Read: T20 World Cup 2021: 'എല്ലാവരും കരുതിയിരിക്കേണ്ട താരം ഇന്ത്യയുടെ രോഹിത് ശര്‍മ'- മുദാസര്‍ നാസര്‍

6

Also Read: IPL 2021: മാക്‌സ്വെല്‍ ക്ലീന്‍ ബൗള്‍ഡ്! ആര്‍സിബിയുടെ സൂപ്പര്‍ ഓവര്‍ ട്രയല്‍ ടൈയില്‍ കലാശിച്ചു

രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും മുംബൈ ഇന്ത്യന്‍സ് നിരയിലേക്ക് തിരിച്ചെത്തുന്നതോടെ സൗരഭിന്റെ ടീമിലെ സ്ഥാനം നഷ്ടമാവുമെന്നുറപ്പാണ്. ഇപ്പോഴുള്ള തടി കുറയ്ക്കുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. വരുന്ന സീസണില്‍ മെഗാ താരലേലം നടക്കാനുള്ളതിനാല്‍ മുംബൈ ഒഴിവാക്കിയാല്‍ മറ്റൊരു ടീം അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Monday, September 20, 2021, 18:18 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X