Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നിലവിലെ ഇന്ത്യന്‍ യുവതാരങ്ങളില്‍ ഏറ്റവും ഇഷ്ടം അവനെ- തുറന്ന് പറഞ്ഞ് സാബ കരിം

മുംബൈ: യുവതാരങ്ങള്‍ക്ക് മികവ് കാട്ടി ദേശീയ ടീമിലേക്ക് എത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ലഭിക്കുന്നത്. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ തുടങ്ങി നിരവധി താരങ്ങളുടെ സൂപ്പര്‍ താരങ്ങളായുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍ ഐപിഎല്ലിന്റെ പങ്ക് വലുതാണ്. ഇത്തവണയും നിരവധി യുവതാരങ്ങള്‍ ശ്രദ്ധേയ പ്രകടനംകൊണ്ട് കൈയടി നേടിയിരുന്നു. ഇപ്പോഴിതാ നിലവിലെ ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ യുവതാരം ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരിം.

'എന്റെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു യുവതാരത്തെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അത് പൃത്ഥ്വി ഷാ ആയിരിക്കും. പ്രതിഭാശാലിയാണവന്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ മികച്ച നിലയിലേക്കെത്തിയത് ശിഖര്‍ ധവാനൊപ്പം പൃത്ഥ്വി നടത്തിയ മികച്ച പ്രകടനംകൊണ്ടാണ്. എല്ലാമത്സരങ്ങളിലും തന്നെ അവന്‍ തന്റേതായ സംഭാവന ചെയ്യുന്നു. സ്ഥിരതയാര്‍ന്ന പ്രകടനത്തിലേക്ക് അവന്‍ എത്തിയതിന് പിന്നില്‍ കഠിനാധ്വാനവും തീവ്ര പരിശീലനവുമുണ്ട്.മികച്ച ഫോമിലേക്കെത്താന്‍ എത്രമാത്രം അവന്‍ പ്രയത്‌നിച്ചുവെന്ന് ഇപ്പോഴത്തെ പ്രകടനം കാണുമ്പോള്‍ മനസിലാകും'- സാബ കരിം പറഞ്ഞു.

sabakarim-prithvishaw

കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റിങ് ശൈലിയാണ് പൃത്ഥ്വിയുടേത്. ഡല്‍ഹിക്കൊപ്പം പവര്‍പ്ലേയില്‍ താരം നടത്തുന്ന വെടിക്കെട്ട് ബാറ്റിങ്ങാണ് പല മത്സരത്തിലും ടീമിന് അടിത്തറപാകിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തും ബൗണ്ടറി കടത്താന്‍ പൃത്ഥ്വിക്ക് സാധിച്ചിരുന്നു. താരത്തിന്റെ ഈ ഇന്നിങ്‌സിനെ പുകഴ്ത്തി നിരവധി മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു.

എട്ട് മത്സരങ്ങളില്‍ നിന്ന് 38.5 ശരാശരിയില്‍ 308 റണ്‍സാണ് പൃത്ഥ്വി ഷാ നേടിയത്. 166,48 ആണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ് എന്നതാണ് ശ്രദ്ധേയം. അവസാന സീസണില്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് ഏറെ വിമര്‍ശനം നേരിട്ട താരമാണ് പൃത്ഥ്വി ഷാ. ഇന്ത്യന്‍ ടീമില്‍ നിന്നും താരം പുറത്താവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സീസണില്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയെന്നോളമാണ് പൃത്ഥ്വി കത്തിക്കയറിയത്.

'പൃത്ഥ്വി അവന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായി നന്നായി അധ്വാനിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത് അവനെ വളരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ അവന്‍ തയ്യാറായില്ല. തന്റെ ടെക്‌നിക്കിലെ പ്രശ്‌നം പരിഹരിക്കാന്‍ പരിശീലകരോടൊപ്പം അവന്‍ ഏറെ കഷ്ടപ്പെട്ടു. വിജയ് ഹസാരെ ട്രോഫിയില്‍ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ച് ടീമിനെ കിരീടത്തിലെത്തിച്ചത് ഗംഭീരമായിരുന്നു'- സാബ കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 6, 2021, 15:19 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+