വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇത്രയും പ്രതീക്ഷിച്ചില്ല, പക്ഷെ ഗംഭീര പ്രകടനം നടത്തി, ഈ അഞ്ച് താരങ്ങള്‍ക്ക് കൈയടിക്കാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ സിഎസ്‌കെയുടെ കിരീടധാരണത്തോടെ അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ കെകെആറിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടി വന്ന സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

T20 World Cup: ഐപിഎല്ലിലെ ക്ഷീണം തീര്‍ക്കാന്‍ മുംബൈ കോച്ച് ജയവര്‍ധനെ, ലങ്കയ്ക്കു വന്‍ പ്രതീക്ഷT20 World Cup: ഐപിഎല്ലിലെ ക്ഷീണം തീര്‍ക്കാന്‍ മുംബൈ കോച്ച് ജയവര്‍ധനെ, ലങ്കയ്ക്കു വന്‍ പ്രതീക്ഷ

ആദ്യ പാദം ഇന്ത്യയില്‍ നടത്തുകയും പിന്നീട് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്ത ഈ സീസണ്‍ ഒടുവില്‍ യുഎഇയിലായി അവസാനിച്ചിരിക്കുകയാണ്. നിരവധി മനോഹര നിമിഷങ്ങള്‍ സമ്മാനിച്ചാണ് 14ാം സീസണ്‍ കടന്നുപോകുന്നത്. ഈ സീസണില്‍ പ്രതീക്ഷവെച്ചതിലും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

കോച്ചായും ദ്രാവിഡ് കസറുന്നു, ലോകകപ്പടക്കം നേടി!- പ്രധാന നേട്ടങ്ങളറിയാംകോച്ചായും ദ്രാവിഡ് കസറുന്നു, ലോകകപ്പടക്കം നേടി!- പ്രധാന നേട്ടങ്ങളറിയാം

റുതുരാജ് ഗെയ്ക് വാദ്

റുതുരാജ് ഗെയ്ക് വാദ്

2020ല്‍ സിഎസ്‌കെയിലൂടെ അരങ്ങേറ്റം നടത്തുകയും അവസാന മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്ത റുതുരാജ് ഗെയ്ക് വാദ് ചെറിയൊരു തീപ്പൊരി വിതറിയാണ് കടന്ന് പോയത്. ഈ സീസണില്‍ അത് വലിയൊരു തീജ്വാലയായി ആളിക്കത്തിക്കാന്‍ ഗെയ്ക് വാദിനായി. കളിച്ച രണ്ടാമത്തെ സീസണില്‍ത്തന്നെ ഓറഞ്ച് ക്യാപ്പാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് നേടാനും 24കാരനായ താരത്തിനായി. തിളങ്ങാന്‍ പ്രതിഭയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഇത്തരത്തിലൊരു ഗംഭീര പ്രകടനം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 16 മത്സരത്തില്‍ നിന്ന് 635 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Also Read: IPL 2021: ഇത്തവണ കിരീടം ഏറ്റവും അര്‍ഹിച്ചിരുന്നത് കെകെആര്‍, കാരണമുണ്ടെന്ന് എംഎസ് ധോണി

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

കെകെആര്‍ ഫൈനല്‍ കളിച്ചതിന് പിന്നിലെ പ്രധാന കാരണം വെങ്കടേഷ് അയ്യരാണ്. ആദ്യ പാദത്തില്‍ കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റ കെകെആറിനെ രണ്ടാം പാദത്തില്‍ ശക്തമായ പ്രകടനത്തിലൂടെ ഫൈനലിലെത്തിച്ചത് വെങ്കടേഷാണ്. 10 മത്സരത്തില്‍ നിന്ന് 370 റണ്‍സാണ് വെങ്കടേഷ് നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഫൈനലിലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ താരത്തിനായി. മീഡിയം പേസറെന്ന നിലയിലും തിളങ്ങാന്‍ കെല്‍പ്പുള്ള വെങ്കടേഷ് അധികം വൈകാതെ ഇന്ത്യന്‍ ടീമിലും ഇടം പിടിച്ചേക്കും.

Also Read: IPL: 2020ല്‍ പ്ലേഓഫ് കാണാതെ പുറത്ത്, ഇത്തവണ ചാംപ്യന്‍മാര്‍!- സിഎസ്‌കെയ്ക്കു എങ്ങനെ സാധിച്ചു?

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഇത്തവണ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയത് ആര്‍സിബിയുടെ പേസര്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു. 32 വിക്കറ്റുകളാണ് താരം പിഴുത്തത്. ഇന്ത്യക്കാരന്റെ ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 2012ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താരം പല ഫ്രാഞ്ചൈസികള്‍ക്കൊപ്പവും കളിച്ചെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല. ഭേദപ്പെട്ട ബൗളറെന്ന നിലയിലപ്പുറം മികവ് കാട്ടാന്‍ ഹര്‍ഷലിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ പ്രകടനത്തോടെ എല്ലാവരെയും താരം ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത സീസണിന് മെഗാ താരലേലം നടക്കാനിരിക്കെ റെക്കോഡ് തുകതന്നെ ഹര്‍ഷല്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: IPL 2021: വീണ്ടും അച്ഛനാവാനൊരുങ്ങി ധോണി, സാക്ഷി ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ടുകള്‍

 ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം കൈയടി നേടിയ ബൗളറാണ് ആവേഷ് ഖാന്‍. 24 വിക്കറ്റുകളാണ് താരം ഈ സീസണില്‍ വീഴ്ത്തിയത്. ഇതുവരെ മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്ന ആവേഷ് ഇത്തവണ ശ്രദ്ധേയ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ എന്നീ സഹ പേസര്‍മാരേക്കാളും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ആവേഷ് ഖാനായി.

Also Read: ഇന്ത്യന്‍ കോച്ച് ദ്രാവിഡ് തന്നെ, കാലാവധി രണ്ടു വര്‍ഷം- ശമ്പളം ശാസ്ത്രിയേക്കാള്‍ ഡബിള്‍!

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

കെകെആറിന്റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് രാഹുല്‍ ത്രിപാഠി. രണ്ടാം ക്വാളിഫയറില്‍ ത്രിപാഠിയുടെ സിക്‌സറിലാണ് കെകെആര്‍ ഫൈനലില്‍ കടന്നത്. 17 മത്സരത്തില്‍ നിന്ന് 397 റണ്‍സാണ് രാഹുല്‍ നേടിയത്. ഫൈനലില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റത് രാഹുല്‍ ത്രിപാഠിക്ക് തിരിച്ചടിയായി. കളിച്ച ഒട്ടുമിക്ക സീസണിലും ശരാശരി പ്രകടനം കാഴ്ചവെക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്.

Story first published: Saturday, October 16, 2021, 16:52 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X