
റുതുരാജ് ജയ്ഗ്വാദ്
2020 സീസണില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടി മികവ് കാട്ടിയ റുതുരാജ് ഇത്തവണയും ഓപ്പണിങ്ങില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് 196 റണ്‍സാണ് അദ്ദേഹം നേടിയത്. ഫഫ് ഡുപ്ലെസിസിനൊപ്പം ഓപ്പണിങ്ങില്‍ തിളങ്ങിയ താരത്തിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് റുതുരാജ് സ്വന്തമാക്കിയത്. ഈ വര്‍ഷം 40 ലക്ഷമാക്കി പ്രതിഫലം ഉയര്‍ത്തിയെങ്കിലും റുതുരാജിന്റെ പ്രകടനത്തിന് ഇതിലും ഉയര്‍ന്ന നല്‍കേണ്ടത് തന്നെയാണ്. സിഎസ്‌കെയെ സംബന്ധിച്ച് വലിയ നേട്ടമാണ് റുതുരാജ്.

ഹര്‍ഷല്‍ പട്ടേല്‍
ആര്‍സിബിക്കൊപ്പം ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍ഷല്‍ പട്ടേല്‍ കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ അദ്ദേഹം തലപ്പത്തായിരുന്നു. ഇതില്‍ മുംബൈക്കെതിരായ അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇത്രയും ഗംഭീര പ്രകടനം നടത്തിയ താരത്തിനെ വെറും 20 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. പ്രകടനം വിലയിരുത്തുമ്പോള്‍ ഇതിലും മികച്ച പ്രതിഫലം താരം അര്‍ഹിക്കുന്നു.

ആവേഷ് ഖാന്‍
ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഇത്തവണ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച താരമാണ് ആവേഷ് ഖാന്‍. ഏഴ് മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ താരം ഡെത്ത് ഓവറിലടക്കം തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെച്ചത്. ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയതിന് പിന്നില്‍ ആവേഷിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ 2018ല്‍ ഡല്‍ഹി ആവേഷിനെ വാങ്ങിയത് 70 ലക്ഷത്തിനാണ്. ഇന്നും അതേ പ്രതിഫലമാണ് താരത്തിന് ലഭിക്കുന്നത്.

ദേവ്ദത്ത് പടിക്കല്‍
ആധുനിക ക്രിക്കറ്റില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന യുവതാരമാണ് ആര്‍സിബി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. ഇത്തവണ ആറ് മത്സരത്തില്‍ നിന്ന് 195 റണ്‍സ് നേടിയ താരം കന്നി ഐപിഎല്‍ സെഞ്ച്വറിയും നേടി. 20കാരനായ താരത്തെ 2020ല്‍ ആര്‍സിബി വാങ്ങിയത് വെറും 20 ലക്ഷം രൂപയ്ക്കാണ്. ഇത്തണയും അതേ പ്രതിഫലമാണ് ലഭിച്ചത്. എന്നാല്‍ വരുന്ന സീസണില്‍ ദേവ്ദത്തിന് കോടികള്‍ കിട്ടുമെന്നുറപ്പാണ്.

മായങ്ക് അഗര്‍വാള്‍
ഇന്ത്യന്‍ ദേശീയ ടീം താരം മായങ്ക് അഗര്‍വാള്‍ പഞ്ചാബ് കിങ്‌സിന്റെ ഉപനായകനാണ്. ഇത്തവണ ഏഴ് മത്സരത്തില്‍ നിന്ന് 260 റണ്‍സും അദ്ദേഹം നേടി. 99 റണ്‍സുമായി പുറത്താവാതെ നിന്നതാണ് ഉയര്‍ന്ന സ്‌കോര്‍. രാഹുലിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്നതും മായങ്കാണ്. ഒരു കോടി രൂപയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന മറ്റ് താരങ്ങളുടെ പ്രതിഫലവുമായി വിലയിരുത്തുമ്പോള്‍ മായങ്കിന്റെ പ്രതിഫലം വളരെ കുറവാണ്.


Click it and Unblock the Notifications