Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: വേണ്ടവിധത്തില്‍ ഫ്രാഞ്ചൈസികള്‍ ഉപയോഗിക്കാത്ത താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ഐപിഎല്‍. ആരാധക പിന്തുണയിലും താരസമ്പന്നതിയും പ്രതിഫലത്തിലുമെല്ലാം മറ്റ് ക്രിക്കറ്റ് ലീഗുകളേക്കാള്‍ ഏറെ മുന്നിലാണ് ഐപിഎല്‍. അതിനാല്‍ത്തന്നെ ഒരു സീസണിലെ ഫോം ഔട്ട് പോലും ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കും. കാരണം അത്രത്തോളം മികച്ച താരങ്ങളാണ് അവസരം കാത്ത് പുറത്തുള്ളത്. അത്തരത്തില്‍ വേണ്ടത്ര അവസരം ലഭിക്കാതെ,ഫ്രാഞ്ചൈസികള്‍ വേണ്ടവിധം ഉപയോഗിക്കാതെ പോയ താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ.

അജിന്‍ക്യ രഹാനെ

രാജസ്ഥാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന അജിന്‍ക്യ രഹാനെ നിലവില്‍ ടൂര്‍ണമെന്റില്‍ വലിയ മൂല്യമുള്ള താരമല്ല. തുടക്ക സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന രഹാനെയെ വേണ്ടവിധം ടീം ഉപയോഗിച്ചില്ല. രാജസ്ഥാന്‍ റോയല്‍സും പ്രതിസന്ധി ഘട്ടത്തില്‍ രഹാനെയ്‌ക്കൊപ്പം നിന്നില്ല. കെ എല്‍ രാഹുല്‍ ഇന്ന് പഞ്ചാബ് കിങ്‌സിന്റെ നായകനാണ്. എന്നാല്‍ കെ എല്‍ രാഹുലിനെ നന്നായി ഉപയോഗിക്കുന്നതില്‍ ആര്‍സിബി പരാജയപ്പെട്ടു. 2018 മുതല്‍ 2020വരെ കളിച്ച എല്ലാ സീസണിലും 500ന് മുകളില്‍ രാഹുലിന് സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നു.

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സിനൊപ്പം തല്ലിത്തകര്‍ക്കുകയാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ കെകെആര്‍ വേണ്ടവിധം ഉപയോഗിക്കാതെ കൈയൊഴിഞ്ഞ താരമാണ് അദ്ദേഹം. കെകെആര്‍ മധ്യനിരയില്‍ മാത്രം അവസരം നല്‍കിയിരുന്നതിനാല്‍ തന്റെ പൂര്‍ണ്ണ മികവിലേക്കെത്താന്‍ സൂര്യക്ക് സാധിച്ചിരുന്നില്ല. 2013ല്‍ മുംബൈ ഇന്ത്യന്‍സ് വേണ്ടവിധം ഉപയോഗിക്കാതെ കൈവിട്ട താരമാണ് ഗ്ലെന്‍ മാക്‌സ് വെല്‍. ഇത്തവണ ആര്‍സിബിക്കൊപ്പം അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

എബി ഡിവില്ലിയേഴ്‌സ്

ഡല്‍ഹി ക്യാപിറ്റല്‍സ് വേണ്ടവിധം ഉപയോഗിക്കാതെ കൈവിട്ട താരമാണ് എബി ഡിവില്ലിയേഴ്‌സ്. നിലവില്‍ ആര്‍സിബിക്കൊപ്പം ഗംഭീര പ്രകടനമാണ് 37ാം വയസിലും അദ്ദേഹം കാഴ്ചവെക്കുന്നത്. ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും എബിഡിയാണ്. ആറാമനായി ആന്‍ഡ്രേ റസലാണ്. 2012ല്‍ റസലിനെ 2.26 കോടിക്ക് ലഭിച്ചിട്ടും മുതലാക്കാന്‍ ഡല്‍ഹിക്കായില്ല. ഇന്ന് കെകെആറിന്റെ മാച്ച് വിന്നറാണ് റസല്‍. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലാണുള്ളത്. മുംബൈ ഇന്ത്യന്‍സ് വേണ്ടവിധം പരിഗണിക്കാത്ത താരമാണ് അക്ഷര്‍. നിലവില്‍ ഡല്‍ഹിയുടെ പ്രധാന സ്പിന്‍ ഓള്‍റൗണ്ടറാണ് അദ്ദേഹം.

യുസ് വേന്ദ്ര ചഹാലും

ആര്‍സിബിയിലെ കോലിയുടെ വിശ്വസ്തന്‍ യുസ് വേന്ദ്ര ചഹാലും മുംബൈ വേണ്ടവിധം പരിഗണിക്കാതെ തഴഞ്ഞ താരമാണ്. 10 ലക്ഷം രൂപയ്ക്ക് ടീമില്‍ എത്തിക്കാന്‍ സാധിച്ചിട്ടും ഉപയോഗപ്പെടുത്താന്‍ മുംബൈക്കായില്ല. ജയദേവ് ഉനദ്ഘട്ടാണ് ഒമ്പതാമന്‍. പര്‍പ്പിള്‍ ക്യാപ്പടക്കം നേടിയിട്ടുള്ള ഉനദ്ഘട്ടിനെ കെകെആര്‍ വേണ്ടവിധം പരിഗണിച്ചിരുന്നില്ല. 2016ലാണ് അദ്ദേഹം കെകെആറിന്റെ ഭാഗമായത്. 10ാമന്‍ ട്രന്റ് ബോള്‍ട്ടാണ്. മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ സ്റ്റാര്‍ ബൗളറായ ഡല്‍ഹി വേണ്ടവിധം ഉപയോഗിക്കാതെ ഒഴിവാക്കിയ താരമാണ്.

ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റയാണ് 11മന്‍. മികച്ച ടി20 റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന നെഹ്‌റയെ ഡല്‍ഹിക്യാപിറ്റല്‍സ് വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല.2013 സീസണില്‍ 11 വിക്കറ്റ് നെഹ്‌റ വീഴ്ത്തിയെങ്കിലും ഡല്‍ഹി കൈവിട്ടു. പിന്നീട് സിഎസ്‌കെ,ആര്‍സിബി ടീമുകള്‍ക്കൊപ്പം അദ്ദേഹം കളിച്ചു.

Story first published: Monday, May 17, 2021, 17:30 [IST]
Other articles published on May 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+