Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: '124 റണ്‍സ് അടിച്ചതല്ല എന്റെ ഏറ്റവും മികച്ച പ്രകടനം', തുറന്ന് പറഞ്ഞ് ജോസ് ബട്‌ലര്‍

ലണ്ടന്‍: രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് കരുത്താണ് ജോസ് ബട്‌ലര്‍. ഏത് ബൗളറേയും കടന്നാക്രമിക്കാനും ഒറ്റയ്്ക്ക് ടീമിനെ വിജയത്തിലെത്തിക്കാനും കെല്‍പ്പുള്ള പ്രതിഭാശാലിയാണ് അദ്ദേഹം. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്. ഇത്തവണ രാജസ്ഥാന്റെ ഓപ്പണര്‍ റോളിലിറങ്ങിയ ബട്‌ലര്‍ ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ച്വറിയും നേടിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 64 പന്തില്‍ 124 റണ്‍സാണ് അദ്ദേഹം നേടിയത്.

11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെട്ട ഗംഭീര ഇന്നിങ്‌സായിരുന്നു അത്. ആദ്യ ഐപിഎല്‍ സെഞ്ച്വറിയെന്ന നിലയില്‍ പ്രിയപ്പെട്ടതാണെങ്കിലും ഐപിഎല്ലിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഇതല്ലെന്നാണ് ബട്‌ലര്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ 94 റണ്‍സ് പ്രകടനമാണ് തന്റെ ഐപിഎല്ലിലെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സെന്നാണ് അദ്ദേഹം പറയുന്നത്.

josbutleripl

'എന്നെ സംബന്ധിച്ച് മികച്ചൊരു ദിവസമായിരുന്നു അത്. ഫോമിലേക്കെത്താനും ഉയര്‍ന്ന സ്‌കോര്‍ നേടാനുമായി. എന്നാല്‍ ഇതാണോ കളിച്ചതില്‍ ഏറ്റവും മികച്ച ഇന്നിങ്‌സ് എന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയേണ്ടി വരും. ഈ ഇന്നിങ്‌സിന്റെ തുടക്കം വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ടൈമിങ് ഇല്ലായിരുന്നു. ഇതാണ് എന്റെ മികച്ച ഇന്നിങ്‌സെന്ന് തോന്നിയതേയില്ല'-ബട്‌ലര്‍ പറഞ്ഞു.

സീസണില്‍ വലിയ ഫോമിലല്ലായിരുന്നു ബട്‌ലര്‍ ഉണ്ടായിരുന്നത്. ഹൈദരാബാദിനെതിരേ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ബട്‌ലര്‍ക്ക് 39 പന്ത് വേണ്ടിവന്നു. എന്നാല്‍ അടുത്ത 25 പന്തില്‍ 74 റണ്‍സാണ് അദ്ദേഹം നേടിയത്. പവര്‍പ്ലേയിലടക്കം പ്രതീക്ഷയ്‌ക്കൊത്ത് റണ്‍സുയര്‍ത്താന്‍ ബട്‌ലര്‍ക്കായില്ലെങ്കിലും പിന്നീടങ്ങോട്ട് കടന്നാക്രമിക്കുകയായിരുന്നു. മധ്യ ഓവറുകളിലാണ് അദ്ദേഹം റണ്‍സുയര്‍ത്തിയത്.

'എന്റെ മികച്ച ഇന്നിങ്‌സെന്ന് തോന്നിയത് മുംബൈയിലായിരുന്നു. 2018ല്‍ വാങ്കഡെയില്‍ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം. ഇതാണ് എന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാവാന്‍ സാധ്യത'-ബട്‌ലര്‍ പറഞ്ഞു. മത്സരത്തില്‍ 94 റണ്‍സാണ് ബട്‌ലര്‍ നേടിയത്. കരുത്തുറ്റ മുംബൈ ബൗളര്‍മാര്‍ക്കെതികേ 9 ബൗണ്ടറിയും അഞ്ച് സിക്‌സും ബട്‌ലര്‍ പറത്തി. ഏഴ് വിക്കറ്റിനാണ് മത്സരം രാജസ്ഥാന്‍ ജയിച്ചത്. 171 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയപ്പോഴാണ് ബട്‌ലറുടെ ഈ ഗംഭീര പ്രകടനം.

അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ രാജസ്ഥാന്‍ നിലനിര്‍ത്തുന്ന താരങ്ങളിലൊരാള്‍ ബട്‌ലറായിരിക്കും. വിക്കറ്റ് കീപ്പറായ അദ്ദേഹം 65 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 35.14 ശരാശരിയില്‍ 1968 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 150. ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയര്‍. 194 ബൗണ്ടറിയും 90 സിക്‌സും ബട്‌ലര്‍ നേടിയിട്ടുണ്ട്.

Story first published: Friday, May 14, 2021, 10:21 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+