വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'പ്രതീക്ഷിച്ചതിലും 10-20 റണ്‍സ് കുറവാണ് നേടാനായത്', തോല്‍വിയെക്കുറിച്ച് സഞ്ജു സാംസണ്‍

ദുബായ്: വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട് കളഞ്ഞത്. നിലവില്‍ ഏറ്റവും മോശം ഫോമിലുള്ള ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അതിനാല്‍ത്തന്നെ അവരെ കീഴടക്കി ആദ്യ നാലിലേക്കെത്താനുള്ള സുവര്‍ണ്ണാവസരം രാജസ്ഥാനുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

Sanju Samson talks about continuous failure | Oneindia Malayalam

IPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാIPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാ

1

മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ (57 പന്തില്‍ 82) ആഞ്ഞടിച്ചെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. പതിയെ തുടങ്ങി നിലയുറപ്പിച്ച സഞ്ജു ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 143.85 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. എന്നാല്‍ എവിന്‍ ലെവിസ് (6),ലിയാം ലിവിങ്സ്റ്റന്‍ (4),മഹിപാല്‍ ലോംറോര്‍ (28 പന്തില്‍ 29) എന്നിവരെല്ലാം നിരാശപ്പെടുത്തിയത് രാജസ്ഥാന് തിരിച്ചടിയായി. ഇപ്പോഴിതാ രാജസ്ഥാന്റെ പ്രകടനം വിലയിരുത്തിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍.

Also Read: IPL 2021: ആശ്വാസ ജയം നേടി മുംബൈ, തോറ്റാല്‍ പ്ലേ ഓഫ് കാണുക പ്രയാസം, എതിരാളി പഞ്ചാബ് കിങ്‌സ്

2

'164 എന്നത് മാന്യമായ സ്‌കോര്‍ തന്നെയായിരുന്നു.വിക്കറ്റിന്റെ സ്വഭാവം അങ്ങനെയാണ്. നന്നായി തന്നെ അവര്‍ പന്തെറിഞ്ഞു.10-20 റണ്‍സുകൂടി ഞങ്ങള്‍ നേടണമായിരുന്നു. ഈ പിച്ചില്‍ മികച്ചൊരു തുടക്കം ലഭിച്ചാല്‍ അതിനെ ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്. അവസാന ഓവറിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഞാന്‍ വലിയ ഷോട്ട് കളിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഒന്ന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി.എന്നാല്‍ ടൈം ഔട്ടില്‍ തീരുമാനിച്ച ടോട്ടലിലേക്കെത്താന്‍ ഞങ്ങള്‍ക്കായി'-സഞ്ജു സാംസണ്‍ പറഞ്ഞു.

Also Read: IPL 2021: സഞ്ജു രാഹുലിനെ കണ്ടു പഠിക്കണം, ക്യാപ്റ്റന്‍സിയിലെ ഏക പോരായ്മ കെപി പറയുന്നു

3

വലിയ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജുവിനല്ലാതെ മറ്റാര്‍ക്കും രാജസ്ഥാന്‍ നിരയിലായില്ല. പവര്‍പ്ലേയില്‍ എവിന്‍ ലെവിസിനെ നഷ്ടമായതും തിരിച്ചടിയായി. ലോംറോറിന് ബാറ്റിങ് വെടിക്കെട്ട് ആവര്‍ത്തിക്കാനുമായില്ല. അവസാന രണ്ട് ഓവറില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ മിടുക്കുകാട്ടി. ഭുവനേശ്വര്‍ കുമാറും സിദ്ധാര്‍ത്ഥ് കൗളും സ്ലോ ബോളുകളിലൂടെയാണ് രാജസ്ഥാന്റെ റണ്ണൊഴുക്കിനെ പിടിച്ചുകെട്ടിയത്.

Also Read: IPL 2021: സിഎസ്‌കെ ഓസീസിനെപ്പോലെ! തോല്‍പ്പിക്കാന്‍ ഒന്നേ ചെയ്യാനുള്ളൂവെന്ന് സെവാഗ്

4

ടീമിന്റെ പ്രകടനനിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്നും സഞ്ജു സാംസണ്‍ ഓര്‍മ്മിപ്പിച്ചു. 'തീര്‍ച്ചയായും ബാറ്റിങ്ങിലും ബൗളിങ്ങിലും ഞങ്ങള്‍ മെച്ചപ്പെടേണ്ടതായുണ്ട്. ഓരോ പന്തുകളിലും മികച്ചത് നേടാന്‍ സാധിക്കണം. പദ്ധതികളെ കൃത്യമായി നടപ്പിലാക്കാനും സാധിക്കണം. ടീമിന്റെ നിലവാരം മെച്ചപ്പെടുത്തണം'-സഞ്ജു പറഞ്ഞു. മികച്ച ബൗളിങ് നിര രാജസ്ഥാനുണ്ടെങ്കിലും ഹൈദരാബാദിനെതിരേ നിരാശപ്പെടുത്തി. ജയദേവ് ഉദ്ഘട്ട് 10 ഇക്കോണമിയിലും ക്രിസ് മോറിസ് 9 ഇക്കോണമിയിലും ചേതന്‍ സക്കറിയ 8 ഇക്കോണമിയിലുമാണ് പന്തെറിഞ്ഞത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നതിലും ടീം പരാജയപ്പെട്ടു. കൂടാതെ ഫീല്‍ഡിങ്ങിലും പിഴവ് വരുത്തിയത് രാജസ്ഥാന് തിരിച്ചടിയായി.

Also Read: IPL 2021: കുതിപ്പ് തുടരാന്‍ ഡല്‍ഹിപ്പട, വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍

5

സഞ്ജു സാംസണെ ടീം വളരെയധികം ആശ്രയിക്കുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ നിലവിലെ താരങ്ങളില്‍ ആര്‍ക്കുമാവുന്നില്ല. നിലവില്‍ ഓറഞ്ച് ക്യാപ് സഞ്ജുവിന്റെ തലയിലാണ്.സ്ഥിരതയോടെ കളിക്കാനും സഞ്ജുവിനാവുന്നുണ്ട്. എന്നാല്‍ മികച്ച പിന്തുണ ആരില്‍ നിന്നും ലഭിക്കുന്നില്ല. ടീമില്‍ വലിയ അഴിച്ചുപണിക്ക് മുതിരാതെ ടീമിനെ നിലനിര്‍ത്തി മുന്നോട്ട് പോകുന്നതാവും രാജസ്ഥാന് നല്ലത്. റിയാന്‍ പരാഗിനെപ്പോലെ ആവിശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി നിര്‍ത്തി കൂടുതല്‍ പവര്‍ഹിറ്ററായ താരത്തെ രാജസ്ഥാന്‍ പരിഗണിക്കേണ്ടതും മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണ്ണായകമാണ്.

Also Read: T20 World Cup 2021: ആര് കപ്പടിക്കും, ആരൊക്കെ സെമി കളിക്കും? ടീമുകളുടെ സ്ഥാനപ്രവചനം ഇതാ

6

Also Read: IPL 2021: ലോകകപ്പ് ടീമില്‍ നിന്ന് ചഹാലിനെ തഴഞ്ഞതെന്തിനെന്ന് മനസിലാകുന്നില്ല- വീരേന്ദര്‍ സെവാഗ്

നിലവില്‍ കെകെആര്‍, രാജസ്ഥാന്‍, പഞ്ചാബ്, മുംബൈ ടീമുകള്‍ക്ക് 10 മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുകള്‍ വീതമാണുള്ളത്. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മത്സരവും ജയിക്കാനായാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ ഇടംപിടിക്കാനാവും. എന്നാല്‍ മുംബൈ,സിഎസ്‌കെ തുടങ്ങിയ വമ്പന്മാരൊക്കെയാണ് രാജസ്ഥാനെ കാത്തിരിക്കുന്നത്. അതിനാല്‍ത്തന്നെ സഞ്ജു സാംസണിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Tuesday, September 28, 2021, 13:39 [IST]
Other articles published on Sep 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X