വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഓറഞ്ച് ക്യാപ്പ് ഇനി സഞ്ജുവിന് സ്വന്തം! ഒപ്പം മറ്റൊരു വമ്പന്‍ നേട്ടം കൂടി

82 റണ്‍സോടെ ടോപ്‌സ്‌കോററായിരുന്നു

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതിന്റെ നിരാശ ഐപിഎല്ലില്‍ തീര്‍ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ ചില നേട്ടങ്ങള്‍ക്കു അവകാശിയായി മാറിയിരിക്കുകയാണ് അദ്ദേഹം. സഞ്ജുവിന്റെ ഇന്നിങ്‌സിലേറി ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 164 റണ്‍സാണ് നേടിയത്. സഞ്ജുവിനെക്കൂടാതെ യശസ്വി ജയ്‌സ്വാള്‍ (36), മഹിപാല്‍ ലൊംറോര്‍ (29*) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഹൈദരാബാദ് ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്ത സഞ്ജു വാരിക്കൂട്ടിയത് 82 റണ്‍സായിരുന്നു. ഇതിനു വേണ്ടി 57 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. ഏഴു ബൗണ്ടറികളും മൂന്നു വമ്പന്‍ സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം നേടിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ സഞ്ജു 53 ബോളില്‍ പുറത്താവാതെ 70 റണ്‍സെടുത്തിരുന്നു.

 ഓറഞ്ച് ക്യാപ്പിന് അവകാശി

ഓറഞ്ച് ക്യാപ്പിന് അവകാശി

ഹൈദരാബാദിനെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സഞ്ജു സ്വന്തമാക്കിയിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പിന്തള്ളിയാണ് അദ്ദേഹം ഒന്നാമനായത്. 10 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 433 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 54.12 എന്ന മികച്ച ശരാശരിയും 141.95 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ടോപ്പ് ഫൈവില്‍ ഏറ്റവുമുര്‍ന്ന സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനാണ്.
430 റണ്‍സാണ് ലിസ്റ്റിലെ രണ്ടാംസ്ഥാനക്കാരനായ ധവാനുള്ളത്. പഞ്ചാബ് കിങ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ (401), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫഫ് ഡുപ്ലെസി (394), സിഎസ്‌കെയുടെ തന്നെ റുതുരാജ് ഗെയ്ക്ക്വാദ് (362) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 3000 റണ്‍സ് പൂര്‍ത്തിയാക്കി

3000 റണ്‍സ് പൂര്‍ത്തിയാക്കി

ഓറഞ്ച് ക്യാപ്പ് കൈക്കലാക്കുന്നതിനോടൊപ്പം ഐപിഎല്ലില്‍ 3000 റണ്‍സെന്ന വമ്പന്‍ നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് സഞ്ജു സാംസണ്‍. റോയല്‍സില്‍ നിന്നും ഈ നേട്ടം കുറിച്ച ആദ്യ താരമെന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. 117 മല്‍സരങ്ങളില്‍ നിന്നാണ് സഞ്ജു 3000 റണ്‍സ് ക്ലബ്ബിലെത്തിയിരിക്കുന്നത്. മൂന്നു സെഞ്ച്വറികളും 15 ഫിഫ്റ്റികളുമടക്കമാണിത്.
2013 മുതല്‍ ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ് സഞ്ജു. ആദ്യ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 206 റണ്‍സായിരുന്നു 26 കാരന്‍ നേടിയത്. 14ല്‍ 339ഉം 15ല്‍ 204ഉം 16ല്‍ 291ഉം 17ല്‍ 386ഉം റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തു. സഞ്ജുവിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സീസണ്‍ 2018 ആയിരുന്നു. 441 റണ്‍സാണ് അന്നു അദ്ദേഹം നേടിയത്. ഈ റെക്കോര്‍ഡ് ഈ സീസണില്‍ സഞ്ജു തിരുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. 2019ല്‍ 342ഉം കഴിഞ്ഞ സീസണില്‍ 375ഉം റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു.

 ഈ സീസണിലെ ആദ്യ സെഞ്ച്വറി

ഈ സീസണിലെ ആദ്യ സെഞ്ച്വറി

ഈ സീസണിലെ ഐപിഎല്ലിലെ ആദ്യത്തെ സെഞ്ച്വറിയുടെ അവകാശി കൂടിയാണ് സഞ്ജു. പഞ്ചാബ് കിങ്‌സിനെതിരായ സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. അന്നു 119 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. വെറും 63 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. പക്ഷെ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മല്‍സരത്തില്‍ ടീമിനെ രക്ഷിക്കാനായില്ല. റണ്‍ചേസില്‍ രാജസ്ഥാന്‍ വെറും നാലു റണ്‍സിന് പഞ്ചാബിനോടു തോല്‍ക്കുകയായിരുന്നു. ഇന്നിങ്‌സിലെ അവസാനത്തെ ബോളിലായിരുന്നു അദ്ദേഹം പുറത്തായത്.

Story first published: Monday, September 27, 2021, 22:34 [IST]
Other articles published on Sep 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X