വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജു രാഹുലിനെ കണ്ടു പഠിക്കണം, ക്യാപ്റ്റന്‍സിയിലെ ഏക പോരായ്മ കെപി പറയുന്നു

റോയല്‍സിന്റെ ടോപ്‌സ്‌കോററാണ് അദ്ദേഹം

1

ഐപിഎഎല്‍ കരിയറില്‍ ആദ്യമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഫുള്‍ ടൈം ക്യാപ്റ്റനായി മാറിയ സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാനുണ്ടെന്നു ഇംഗ്ലണ്ടിന്റെ മുന്‍ സറ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധിക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഞ്ജുവിന് കീഴില്‍ ഭേദപ്പെട്ട പ്രകടനമാണ് റോയല്‍സ് ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും അഞ്ചു തോല്‍വിയുമടക്കം എട്ടു പോയിന്റുമായി ആറാംസ്ഥാനത്താണ് റോയല്‍സ്. സീസണില്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തത് സഞ്ജുവാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 351 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.

 രാഹുലിനെ മാതൃകയാക്കൂ

രാഹുലിനെ മാതൃകയാക്കൂ

ക്യാപ്റ്റന്‍സിയുടെ ഭാരം സഞ്ജുവിന്റെ ബാറ്റിങിനെയും ബാധിക്കുന്നതായി കെവിന്‍ പീറ്റേഴ്‌സന്‍ വിലയിരുത്തി. ഇക്കാര്യത്തില്‍ പഞ്ചാബ് കിങ്‌സ് നായകനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെയാണ് മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റന്‍സി സഞ്ജുവിന്റെ സ്ഥിരം ശൈലിയിലുള്ള ബാറ്റിങിനെ തടയുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ ഒരുപക്ഷെ തന്റെ റോളിനെക്കുറിച്ച് അദ്ദേഹം ഒരുപാട് ചിന്തിക്കുന്നത് കാരണമാവാം. കെഎല്‍ രാഹുല്‍ എന്താണ് ചെയ്യുന്നതെന്നും സ്വയം തന്നോടു എന്താണ് പറയുന്നതെന്നും സഞ്ജു കണ്ടുപഠിക്കണം. എനിക്ക് ഇപ്പോള്‍ ബാറ്റ് ചെയ്യാനുള്ളള സമയമാണ്, ടീമിനെ മറ്റൊരു സമയത്തു നയിക്കാം, ഇപ്പോള്‍ ബാറ്റ് ചെയ്യുകയെന്നതു മാത്രമാണ് എന്റെ റോള്‍. ഇങ്ങനെയാണ് രാഹുല്‍ സ്വയം പറയുന്നുണ്ടാവുക. ഇതു തന്നെയാണ് സഞ്ജുവും കണ്ടു പഠിക്കേണ്ടതെന്നും കെപി ആവശ്യപ്പെട്ടു.

 ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇഷ്ടം

ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇഷ്ടം

ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അവന്‍ അദ്ഭുതപ്പെടുത്തുന്ന താരമാണമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സഞ്ജു പുള്‍ ഷോട്ട് കളിക്കുന്ന രീതിയും, സിക്‌സറടിക്കുന്ന രീതിയും ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും സ്പിന്നര്‍മാര്‍ക്കെതിരേ ഷോട്ടുകള്‍ കളിക്കുന്നതുമെല്ലാം ഗംഭീരമായിട്ടാണ്. സെഞ്ച്വറി നേടുകയാണെങ്കില്‍ സഞ്ജുവിനെപ്പോലെ മനോഹരമായി ബാറ്റ് ചെയ്യുന്ന അധികം ബാറ്റ്‌സ്ന്‍മാന്‍മാരില്ല. പക്ഷെ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നതു മാത്രമാണ് അദ്ദേഹത്തിന്റെ ഏക പോരായ്മയായി തോന്നിയിട്ടുള്ളതെന്നും പീറ്റേഴ്‌സന്‍ വിശദമാക്കി.

 റോയല്‍സിന്റെ ഈ സീസണിലെ പ്രകടനം

റോയല്‍സിന്റെ ഈ സീസണിലെ പ്രകടനം

സഞ്ജുവിന് കീഴില്‍ ഈ സീസണില്‍ റോയല്‍സിന്റെ ഇതുവരെയുള്ള പ്രകടനത്തിലേക്കു വരികയാണെങ്കില്‍ തോല്‍വിയോടെയായിരുന്നു അദ്ദേഹം തുടങ്ങിയത്. ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ അവസാന ഓവറില്‍ കൈയെത്തുംദൂരത്ത് നാലു റണ്‍സിനു റോയല്‍സ് തോല്‍ക്കുകയായിരുന്നു. തൊട്ടടുത്ത മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച് റോയല്‍സ് തിരിച്ചുവന്നു.
പക്ഷെ തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും റോയല്‍സ് തോറ്റു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 45 റണ്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു 10 വിക്കറ്റിനുമായിരുന്നു തോല്‍വി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍സ് ഹാട്രിക് പരാജയത്തില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ അടുത്ത കളിയില്‍ മുംബൈാ ഇന്ത്യന്‍സിനോടു ഏഴു വിക്കറ്റിന്റെ കനത്ത പരാജയം നേരിട്ടു.
തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 55 റണ്‍സിനും പഞ്ചാബ് കിങ്‌സിനെ രണ്ടു റണ്‍സിനും തോല്‍പ്പിച്ച് റോയല്‍സ് ടൂര്‍ണമന്റിലേക്കു തിരിച്ചുവന്നു. പക്ഷെ ഹാട്രിക് ജയം ഡല്‍ഹി ക്യാപ്പിറ്റല്‍സ് തടഞ്ഞു. ഡിസിയോടു 33 റണ്‍സിനായിരുന്നു റോയല്‍സിന്റെ പരാജയം.

കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു റോയല്‍സിനെ നയിച്ചത്. എന്നാല്‍ ടീമിന്റെ ദയനീയ പ്രകടനം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി തെറിപ്പിക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് റോയല്‍സ് ഫിനിഷ് ചെയ്തത്. സീസണിനു പിന്നാലെ സ്മിത്തിനെ നായകസ്ഥാനത്തു നിന്നു മാത്രമല്ല ടീമില്‍ നിന്നും റോയല്‍സ് നീക്കുകയായിരുന്നു.ഇതോടെയാണ് സഞ്ജു ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നത്.

Story first published: Monday, September 27, 2021, 19:00 [IST]
Other articles published on Sep 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X