വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഫിഞ്ചും സ്റ്റെയ്‌നും പുറത്ത്; പുതിയ സീസണില്‍ 12 താരങ്ങളെ നിലനിര്‍ത്തി ആര്‍സിബി

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്നതും വിട്ടയച്ചതുമായ താരങ്ങളുടെ പട്ടിക റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തുവിട്ടു. പുതിയ സീസണിലേക്ക് 12 താരങ്ങളെയാണ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിരിക്കുന്നത്. നായകന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലേഴ്‌സ് എന്നിവര്‍ പതിവുപോലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായി തുടരും. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെയും ആര്‍സിബി കൈവിട്ടിട്ടില്ല.

കഴിഞ്ഞ സീസണിലെ കണ്ടെത്തലായ ദേവ്ദത്ത് പടിക്കലും യുവ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറും കോലിയുടെ ടീമില്‍ കളിക്കും. മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി പേസ് സഖ്യത്തെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ, ഷഹബാസ് അഹമ്മദ്, ജോഷ് ഫിലിപ്പ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, പവന്‍ ദേശ്പാണ്ഡെ എന്നിവരെയും ആര്‍സിബിയുടെ സ്‌ക്വാഡില്‍ കാണാം.

IPL 2021: Royal Challengers Bangalores Player Retention And Release List

ഇതേസമയം, ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി ലേലത്തിന് വിട്ടുനല്‍കി. ഫിഞ്ചിന് പുറമെ ഡെയ്ല്‍ സ്റ്റെയ്ന്‍, ക്രിസ് മോറിസ്, ഇസുരു ഉഡാന, മോയിന്‍ അലി എന്നീ വിദേശ താരങ്ങള്‍ക്കും സ്‌ക്വാഡില്‍ സ്ഥാനം നഷ്ടമായി. ശിവം ദൂബെയെയും ഉമേഷ് യാദവിനെയും ബാംഗ്ലൂര്‍ വേണ്ടെന്നുവെച്ചിട്ടുണ്ട്. ഗുര്‍കീറത്ത് സിങ് മന്‍, പവന്‍ നേഗി, പവന്‍ ദേശ്പാണ്ഡെ എന്നിവരും ആര്‍സിബി സ്‌ക്വാഡില്‍ നിന്ന് ലേലപ്പട്ടികയിലെത്തും. പുതിയ ഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്നതും വിട്ടയക്കുന്നതുമായ താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന ദിനം ഇന്നാണ്.

പുതിയ സീസണില്‍ രാജസ്താന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പറഞ്ഞൊഴിവാക്കിയിട്ടുണ്ട്. സ്മിത്തിന് പകരം പുതിയ നായകന്‍ ആരെന്ന കാര്യം വ്യക്തമല്ല. ഇതേസമയം സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയ താരങ്ങളുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ചെന്നൈ ക്യാംപില്‍ നിന്ന് ഹര്‍ഭജന്‍ സിങ്, മുരളി വിജയ്, പിയൂഷ് ചൗള, കേദാര്‍ ജാദവ് തുടങ്ങിയ താരങ്ങള്‍ക്കാണ് സ്ഥാനം നഷ്ടപ്പെട്ടത്.

നിലവില്‍ 15 ലക്ഷം രൂപ മാത്രമാണ് ചെന്നൈയുടെ പേഴ്‌സിലുള്ളത്. എന്നാല്‍ ചൗള, ഹര്‍ഭജന്‍, വിജയ് എന്നിവരെ വിട്ടയക്കുമ്പോള്‍ 10 കോടിയോളം രൂപ ചെന്നൈയുടെ പേഴ്‌സിലേക്ക് തിരിച്ചെത്തും. കേദാര്‍ ജാദവിനെയും വേണ്ടെന്നുവെച്ചതോടെ വീണ്ടുമൊരു 7.8 കോടി രൂപ ചെന്നൈയുടെ കൈവശം അധികമെത്തുന്നുണ്ട്. എന്നാല്‍ 11 കോടി രൂപ പ്രൈസ് ടാഗുള്ള സുരേഷ് റെയ്‌നയെ സ്‌ക്വാഡില്‍ നിലനിര്‍ത്താനാണ് ചെന്നൈ മാനേജ്‌മെന്റിന്റെ തീരുമാനം.

Story first published: Wednesday, January 20, 2021, 18:07 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X