Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ റാഞ്ചാന്‍ തക്കംപാര്‍ത്ത് ബാംഗ്ലൂരും ചെന്നൈയും; ആകാശ് ചോപ്ര പറയുന്നു

ഐപിഎല്ലിലെ വെടിക്കെട്ട് താരങ്ങളില്‍ ഒരാളാണ് മലയാളിയായ സഞ്ജു സാംസണ്‍. രാജ്‌സതാന്‍ റോയല്‍സിന്റെ അവിഭാജ്യഘടകം. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും സഞ്ജു സാംസണില്‍ നോട്ടമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പുതിയ സീസണില്‍ ആരെയൊക്കെ നിലനിര്‍ത്തും, ആരെയൊക്കെ ഒഴിവാക്കുമെന്ന പട്ടിക ഫ്രാഞ്ചൈസികള്‍ക്ക് ബുധനാഴ്ച്ച സമര്‍പ്പിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ സഞ്ജുവിനെയെങ്ങാനും രാജസ്താന്‍ വേണ്ടെന്നു വെയ്ക്കുകയാണെങ്കില്‍ ബാംഗ്ലൂരും ചെന്നൈയും താരത്തിനായി 'കടിപിടി' കൂടുമെന്ന് ആകാശ് ചോപ്ര പറയുന്നു.

IPL 2021: Royal Challengers Bangalore And Chennai Super Kings Want Sanju Samson In The Squad, Says Aakash Chopra

ഇതേസമയം, പുതിയ സീസണില്‍ സഞ്ജുവിനെ കൈവെടിയാന്‍ രാജസ്താന്‍ തയ്യാറാകില്ലെന്ന ഉറപ്പ് ചോപ്രയ്ക്കുണ്ട്. നായകന്‍ സ്റ്റീവ് സ്മിത്തിനെയായിരിക്കും ഫ്രഞ്ചൈസി ഒഴിവാക്കുക. ഇതുവഴി 12.5 കോടി രൂപ പേഴ്‌സിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ രാജസ്താന് സാധിക്കും. സ്റ്റീവ് സ്മിത്ത് പോയിക്കഴിഞ്ഞാല്‍ ടീമിനെ ആരു നയിക്കുമെന്നതാണ് അടുത്ത ചോദ്യം. ഒരുപക്ഷെ സഞ്ജു സാംസണിന് ക്യാപ്റ്റന്‍സി സ്ഥാനം നല്‍കാന്‍ രാജസ്താന്‍ റോയല്‍സ് തയ്യാറാകുമെന്ന് ആകാശ് ചോപ്ര നിരീക്ഷിക്കുന്നു.

ഐപിഎല്‍ ടീമുകള്‍ക്കിടയില്‍ സഞ്ജു സാംസണിന് വലിയ ഡിമാന്‍ഡാണ്. തക്കം കിട്ടിയാല്‍ സഞ്ജുവിനെ റാഞ്ചാന്‍ ബാംഗ്ലൂരും ചെന്നൈയും ഒരുങ്ങിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ടീമിനൊപ്പം നിര്‍ത്താന്‍ ക്യാപ്റ്റന്‍സി സ്ഥാനമായിരിക്കും മാനേജ്‌മെന്റ് വെച്ചുനീട്ടുക, ചോപ്ര അറിയിച്ചു. സഞ്ജുവിനെ ടീമില്‍ നിര്‍ത്തണമെങ്കില്‍ താരത്തിന് എന്തെങ്കിലും പുതുതായി നല്‍കേണ്ടി വരും. നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് കരാര്‍ തുക കൂട്ടിക്കൊടുക്കാന്‍ വകുപ്പില്ലാത്തതുകൊണ്ട് പുതിയ സീസണില്‍ സഞ്ജുവിനെ നായകനാക്കുക മാത്രമായിരിക്കും രാജസ്താന് മുന്നിലുള്ള വഴി, ചോപ്ര വിശദീകരിച്ചു.

എന്തായാലും ലേലത്തിന് മുന്‍പ് ടീമില്‍ അടിമുടി മാറ്റം വരുത്താന്‍ രാജസ്താന്‍ റോയല്‍സ് മുതിരില്ലെന്നാണ് ചോപ്രയുടെ നിരീക്ഷണം. സ്‌ക്വാഡില്‍ നിന്നും പറഞ്ഞയക്കാന്‍ മാത്രം പോരായ്മയുള്ള താരങ്ങള്‍ നന്നെ കുറവാണ്. ബൗളിങ്, ബാറ്റിങ് മേഖലകളില്‍ വലിയ പ്രശ്‌നങ്ങളില്ല. അതുകൊണ്ട് ലേലത്തിന് മുന്‍പ് വലിയ മാറ്റങ്ങള്‍ വരുത്താന്‍ രാജസ്താന്‍ തയ്യാറാകില്ലെന്ന് ചോപ്ര സൂചിപ്പിക്കുന്നു. സഞ്ജുവിന്റെ കാര്യമെടുത്താല്‍ പോയ സീസണ്‍ തുടക്കത്തില്‍ ഗംഭീരന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. എന്നാല്‍ സീസണ്‍ പാതി കഴിഞ്ഞപ്പോഴേക്കും സഞ്ജു നിറംമങ്ങി. അടുത്തിടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരള ടീമിനെ സഞ്ജുവാണ് നയിച്ചത്.

Story first published: Wednesday, January 20, 2021, 13:51 [IST]
Other articles published on Jan 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+