Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ക്യാപ്റ്റന്‍മാരായി, എന്നാല്‍ ശോഭിച്ചില്ല, മൂന്ന് താരങ്ങളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. കഴിഞ്ഞ 13 സീസണിനുള്ളില്‍ ദേശീയ തലത്തിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്യാന്‍ ഐപിഎല്ലിലൂടെ സാധിച്ചിട്ടുണ്ട്. പല താരങ്ങളെയും മികച്ച നായകന്മാരാക്കി വളര്‍ത്തിയതും ഐപിഎല്ലാണ്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്യാപ്റ്റന്‍മാരായി അധികനാള്‍ വാഴാന്‍ കഴിയാത്ത ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

റോസ് ടെയ്‌ലര്‍

റോസ് ടെയ്‌ലര്‍

ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലറാണ് ഈ പട്ടികയിലെ ഒരാള്‍. ഐപിഎല്ലില്‍ 100 ശതമാനം വിജയം റെക്കോഡുള്ള ഏക ക്യാപ്റ്റനും അദ്ദേഹമാണ്. 2011-13 വരെ ഐപിഎല്ലിലുണ്ടായിരുന്ന പൂനെ വാരിയേഴ്‌സിനെ നയിക്കാനാണ് ടെയ്‌ലറിന് അവസരം ലഭിച്ചത്. 2013 സീസണില്‍ സിഎസ്‌കെയ്‌ക്കെതിരേ പൂനെ വാരിയേഴ്‌സിനെ വിജയത്തിലെത്തിക്കാന്‍ ക്യാപ്റ്റന്‍ റോസ് ടെയ്‌ലറിനായി. ഈ ഒറ്റ മത്സരത്തില്‍ ക്യാപ്റ്റനായി അവസരം ലഭിച്ചതിന് ശേഷം പിന്നീട് ഒരവസരം ടെയ്‌ലര്‍ക്ക് ലഭിച്ചില്ല. പിന്നീട് പ്ലേയിങ് 11ല്‍ നിന്ന് പോലും ടെയ്‌ലര്‍ക്ക് പുറത്തുപോകേണ്ടി വന്നു.

കരുണ്‍ നായര്‍

കരുണ്‍ നായര്‍

മലയാളി താരം കരുണ്‍ നായരും ഐപിഎല്ലില്‍ ക്യാപ്റ്റനായിട്ടുണ്ടെങ്കിലും ആ റോളില്‍ വളരാന്‍ പറ്റാതെ പോയ താരമാണ്. 2017ല്‍ സഹീര്‍ ഖാന്റെ അഭാവത്തില്‍ ഡല്‍ഹിയെ നയിക്കാന്‍ കരുണിന് അവസരം ലഭിച്ചു. എന്നാല്‍ നായകനെന്ന നിലയില്‍ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന് കരുണ്‍ തോറ്റു. പിന്നീട് ഹൈദരാബാദിനെയും ഗുജറാത്തിനെയും തോല്‍പ്പിക്കാന്‍ കരുണിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹിക്ക് സാധിച്ചെങ്കിലും പരിക്ക് ഭേദമായി സഹീര്‍ ഖാന്‍ തിരിച്ചെത്തിയതോടെ കരുണിന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടി വന്നു. പിന്നീടൊരിക്കലും കരുണിന് ഇത്തരമൊരു അവസരം ലഭിച്ചില്ല.

കാമറൂണ്‍ വൈറ്റ്

കാമറൂണ്‍ വൈറ്റ്

മുന്‍ ഓസ്‌ട്രേലിയന്‍ താരമായ കാമറൂണ്‍ വൈറ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിട്ടുണ്ട്. പൂനെ വാരിയേഴ്‌സിനെതിരേ കുമാര്‍ സംഗക്കാരയ്ക്ക് കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കാമറൂണ്‍ വൈറ്റ് ഹൈദരാബാദിനെ നയിച്ചത്. ആ സീസണില്‍ ടീമിനെ നയിച്ച് 16 മത്സരത്തില്‍ നിന്ന് 10 ജയത്തിലേക്കെത്തിക്കാന്‍ വൈറ്റിന് സാധിച്ചു. എന്നാല്‍ 2013 സീസണില്‍ വൈറ്റിനെ ഹൈദരാബാദ് നിലനിര്‍ത്തിയില്ല. പിന്നീട് ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന് അവസരവും ലഭിച്ചില്ല. ആര്‍സിബി,ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയും വൈറ്റ് കളിച്ചിട്ടുണ്ട്.

Story first published: Friday, March 26, 2021, 12:12 [IST]
Other articles published on Mar 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+