
രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മക്ക് അവസാന സീസണില്‍ ടീമിന് കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചു. പരിക്കിനെത്തുടര്‍ന്ന് 12 മത്സരം മാത്രമാണ് രോഹിത് കളിച്ചത്. 27 ശരാശരിയിലും 128 സ്‌ട്രൈക്കറേറ്റിലും 332 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ ഉയര്‍ന്ന സ്‌കോര്‍ 80 ആയിരുന്നു. 27 ഫോറും 19 സിക്‌സുമാണ് രോഹിത് പറത്തിയത്.

വിരാട് കോലി
ആര്‍സിബി നായകന്‍ വിരാട് കോലിക്ക് ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയ കാര്യം. 15 മത്സരത്തില്‍ നിന്ന് 42.36 ശരാശരിയിലും 121.35 സ്‌ട്രൈക്കറേറ്റിലും 466 റണ്‍സാണ് കോലി നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പുറത്താവാതെ 90 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. 23 സിക്‌സും 11 ഫോറുമാണ് കോലി നേടിയത്.

എംഎസ് ധോണി
മൂന്ന് തവണ സിഎസ്‌കെയെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ എംഎസ് ധോണി മറക്കാന്‍ ആഗ്രഹിക്കുന്ന സീസണാണ് 2020. ചരിത്രത്തിലാദ്യമായി സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലെത്താനായില്ല എന്നത് മാത്രമല്ല ധോണി ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. 12 ഇന്നിങ്‌സില്‍ നിന്ന് വെറും 200 റണ്‍സാണ് അദ്ദേഹം നേടിയത്. 25 ശരാശരിയിലും 116.27 സ്‌ട്രൈക്കറേറ്റിലുമായിരുന്നു ധോണിയുടെ പ്രകടനം. 16 ഫോറും 7 സിക്‌സുമാണ് അദ്ദേഹം ആകെ നേടിയത്. 47* റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

ഓയിന്‍ മോര്‍ഗന്‍
അവസാന സീസണിന്റെ പാതി വഴിയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഓയിന്‍ മോര്‍ഗന് ലഭിക്കുന്നത്. 14 മത്സരത്തില്‍ നിന്ന് 41.80 ശരാശരിയിലും 138.41 സ്‌ട്രൈക്കറേറ്റിലും 418 റണ്‍സ് നേടാന്‍ മോര്‍ഗന് സാധിച്ചു. 68* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 32 ഫോറും 24 സിക്‌സും മോര്‍ഗന്‍ പറത്തി. അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ കെകെആറിന് സാധിച്ചിരുന്നില്ല.

കെ എല്‍ രാഹുല്‍
പഞ്ചാബ് കിങ്‌സിന് പ്ലേ ഓഫില്‍ കടക്കാനായില്ലെങ്കിലും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ സംബന്ധിച്ച് മികച്ച സീസണായിരുന്നു 2020ലേത്. 14 മത്സരത്തില്‍ നിന്ന് 55.83 ശരാശരിയില്‍ 670 റണ്‍സുമായി ഓറഞ്ച് ക്യാപ് നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. 129.34 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. അഞ്ച് ഫിഫ്റ്റി നേടിയ രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍ 132* റണ്‍സായിരുന്നു. 58 ഫോറും 23 സിക്‌സുമാണ് രാഹുല്‍ നേടിയത്.

റിഷഭ് പന്ത്
ശ്രേയസിന്റെ അഭാവത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാവുന്ന റിഷഭ് പന്ത് അവസാന സീസണില്‍ പരിക്കിന്റെ പിടിയിലായിരുന്നു. 14 ഇന്നിങ്‌സില്‍ നിന്ന് 31.18 ശരാശരിയില്‍ 343 റണ്‍സ് നേടാന്‍ റിഷഭിനായി. 113.95 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. 13 ഫോറും 9 സിക്‌സും നേടിയ റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍ 56 ആയിരുന്നു. ഇത്തവണ നായകനായുള്ള റിഷഭിന്റെ പ്രകടനം കണ്ടറിയാം.

സഞ്ജു സാംസണ്‍
ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായാണ് സഞ്ജു സാംസണ്‍ എത്തുന്നത്. 14 ഇന്നിങ്‌സില്‍ നിന്ന് 28.84 ശരാശരിയില്‍ 375 റണ്‍സാണ് അവസാന സീസണില്‍ സഞ്ജു നേടിയത്. 158.89 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലായിരുന്നു ബാറ്റിങ്ങെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. 3 അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 85 റണ്‍സായിരുന്നു. 21 ഫോറും 26 സിക്‌സുമാണ് സഞ്ജു നേടിയത്.

ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ എല്ലാ സീസണിലേയും പോലെ മികവ് ആവര്‍ത്തിച്ചു. 16 ഇന്നിങ്‌സില്‍ നിന്ന് 39.14 ശരാശരിയില്‍ 548 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 134.64 സ്‌ട്രൈക്കറേറ്റിലായിരുന്നു വാര്‍ണറുടെ ബാറ്റിങ്. 85* റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 52 ഫോറും 14 സിക്‌സുമാണ് വാര്‍ണര്‍ നേടിയത്.


Click it and Unblock the Notifications