Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ജസ്റ്റ് മിസ്; ഡി കോക്കിന്റെ അടിയില്‍ നിന്നും രക്ഷപ്പെടാന്‍ നിലത്ത് വീണ് രോഹിത്, വീഡിയോ

ഐപിഎല്‍ 2021 ന്റെ രണ്ടാം പാദത്തിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുംബൈയ്ക്ക് പരാജയം. രണ്ടാം പാദത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെ തറപറ്റിച്ച കൊല്‍ക്കത്തയാണ് ഇന്ന് മുംബൈയേയും കെട്ട് കെട്ടിച്ചത്. മുംബൈ ബാറ്റര്‍മാരെ എറിഞ്ഞുടുകയായിരുന്നു കൊല്‍ക്കത്ത. മുംബൈ നിരയില്‍ ക്വിന്റണ്‍ ഡി കോക്കും നായകന്‍ രോഹിത് ശര്‍മയും മാത്രമാണ് തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് നല്ല തുടക്കം നല്‍കിയെങ്കിലും അവിടെ നിന്നും ഏറ്റെടുക്കാനോ ഡി കോക്കിന് പിന്തുണ കൊടുക്കാനോ മറ്റാരുമുണ്ടായിരുന്നില്ല.

ഇതിനിടെ ഡി കോക്കിന്റെ ഷോട്ടില്‍ നിന്നും രോഹിത് ശര്‍മ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ഇന്നത്തെ മത്സരം കണ്ടു. കൊല്‍ക്കത്ത ഇന്നിംഗ്‌സ് ഒമ്പതാം ഓവറില്‍ എത്തി നില്‍ക്കെയായിരുന്നു സംഭവം. റസലായിരുന്നു പന്തെറിഞ്ഞത്. റസലിന്റെ ആദ്യ പന്തില്‍ തന്നെ ഡി കോക്ക് ഫോര്‍ നേടി. രണ്ടാം പന്തിലും ബൗണ്ടറി. ഓഫ് ഡ്രൈവിലൂടെയായിരുന്നു ഡി കോക്ക് ബൗണ്ടറി നേടിയത്. ഡി കോക്കിന്റെ ബാറ്റില്‍ നിന്നും പന്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന രോഹിത്തിന്റെ തലയുടെ അടുത്തുക്കൂടെയാണ് കടന്നു പോയത്.

Rohit Sharma

പന്ത് തലയില്‍ കൊള്ളാതിരിക്കാന്‍ കുനിഞ്ഞ രോഹിത് നില തെറ്റി വീഴുകയും ചെയ്തു. രോഹിത്തിന്റെ തല മിസ് ആക്കിയ പന്ത് ലോങ് ഓഫിലൂടെ ബൗണ്ടറി ലൈന്‍ കടന്നു പോയി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പത്താം ഓവറിലാണ് രോഹിത് ശര്‍മ്മ പുറത്താകുന്നത്. 30 പന്തുകളില്‍ നിന്നും 33 റണ്‍സെടുത്താണ് രോഹിത് ശര്‍മ പുറത്താകുന്നത്. ഇരുവരും ചേര്‍ന്ന് 78 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രോഹിത് പോയെങ്കിലും ഡി കോക്ക് അടി തുടര്‍ന്നു. 42 പന്തില്‍ 55 റണ്‍സുമായാണ് ഡി കോക്ക് പുറത്താകുന്നത്.

അതേസമയം ഇന്നത്തെ മത്സരത്തിലൂടെ നിരവധി റെക്കോര്‍ഡുകളും രോഹിത് തന്റെ പേരിലാണ്. വ്യക്തിഗത സ്‌കോര്‍ 18 ലെത്തിയപ്പോഴായിരുന്നു രോഹിത്തിന്റെ ആദ്യത്തെ നേട്ടം. ഇതോടെ കൊല്‍ക്കത്തയ്‌ക്കെതിരെ 1000 റണ്‍സ് നേടുന്ന താരമായി രോഹിത് മാറി. ഐപിഎല്ലില്‍ ഒരു ടീമിനെതിരെ 1000 റണ്‍സ് നേടുന്ന ആദ്യത്തെ താരമാണ് രോഹിത്. പിന്നാലെ തന്നെ 5500 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട രോഹിത് ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സുരേഷ് റെയ്‌നയെ പിന്തള്ളി മൂന്നാമത് എത്തുകയും ചെയ്തു. ശിഖര്‍ ധവാനും വിരാട് കോഹ്ലിയുമാണ് രണ്ടും ഒന്നും സ്ഥാനങ്ങളില്‍.

അതേസമയം മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യത്തെ 15-ാം ഓവറിലാണ് കൊല്‍ക്കത്ത മറി കടന്നത്. ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. ഓപ്പണര്‍ വെങ്കടേഷ് അയ്യരുടേയും രാഹുല്‍ തൃപാഠിയുടേയും മിന്നും പ്രകടനങ്ങളാണ് കൊല്‍ക്കത്തയെ അനായാസം വിജയത്തിലെത്തിച്ചത്.

ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ് കൊല്‍ക്കത്തയ്ക്കായി വെടിക്കെട്ട് തുടക്കം നല്‍കിയത്. 30 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 53 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ നേടിയത്. ശുബ്മാന്‍ ഗില്‍ പുറത്തായപ്പോല്‍ വന്ന രാഹുല്‍ തൃപാഠിയും കത്തിക്കയറുകയായിരുന്നു. 42 പന്തില്‍ 74 റണ്‍സെടുത്ത രാഹുലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. എട്ട് ഫോറും മൂന്ന് സിക്‌സുമാണ് തൃപാഠി അടിച്ചെടുത്തത്. അതേസമയം, മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റും നേടിയത് ബുംറയാണ്.

ഇന്നത്തെ വിജയത്തോടെ പോയന്റ് പട്ടികയില്‍ കൊല്‍ക്കത്ത നാലാം സ്ഥാനത്തേക്ക് കയറി. തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ട മുംബൈ ആറാം സ്ഥാനത്തേക്ക് വീണു. പ്ലേ ഓഫ് ലക്ഷ്യമിട്ട് ഇറങ്ങുന്നതിനാല്‍ ഓരോ മത്സരവും നിര്‍ണായകമാണ്. ഇന്നത്തെ വിജയം കൊല്‍ക്കത്തയ്ക്ക് വരും മത്സരങ്ങളില്‍ ജയിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നതാണ്. അതേസമയം മുംബൈയ്ക്ക് അടുത്ത മത്സരത്തില്‍ വിജയിച്ചേ തീരുവെന്ന അവസ്ഥയാണ്.

വീഡിയോ കാണാം

Story first published: Thursday, September 23, 2021, 23:58 [IST]
Other articles published on Sep 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+