IPL 2021: തിരിച്ചുവരവില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് രോഹിത് ശര്‍മ; മുംബൈ നായകന് ചരിത്ര നേട്ടങ്ങള്‍

അബുദാബി: ഐപിഎല്‍ 2021 ന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച ചെന്നൈയ്ക്ക് എതിരായ മത്സരത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ ഇറങ്ങിയിരുന്നില്ല. രോഹിത്തിന് പകരം കിറോണ്‍ പൊള്ളാര്‍ഡ് ആയിരുന്നു മുംബൈയെ നയിച്ചത്. എന്നാല്‍ മത്സരത്തില്‍ മുംബൈയ്ക്ക് ജയിക്കാന്‍ സാധിച്ചില്ല. ഇന്ന് മുംബൈ കൊല്‍ക്കത്തയെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ രോഹിത്തും ടീമില്‍ മടങ്ങിയത്തിയിട്ടുണ്ട്. നായകന്റെ തിരിച്ചുവരവ് വിജയത്തിലൂടെ ആഘോഷിക്കുക എന്ന ലക്ഷ്യവുമായാണ് മുംബൈ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്.

IPL 2021: Rohit Sharma achieves epic milestone, builds on stellar record against KKR | Oneindia

അതേസമയം കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ കുറിച്ചത്. ഇന്നത്തെ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 18 പിന്നിട്ടപ്പോള്‍ രോഹിത് നേടിയത് ചരിത്ര നേട്ടമാണ്. കൊല്‍ക്കത്തയ്‌ക്കെതിര 1000 റണ്‍സ് നേടിയിരിക്കുകയാണ് രോഹിത്. മുപ്പത് പന്തുകളില്‍ നിന്നും 33 റണ്‍സായിരുന്നു രോഹിത് ഇന്ന് നേടിയത്. ഇതില്‍ നാല് ഫോറും ഉള്‍പ്പെടും. ഇതോടെ ഒരു ടീമിനെതിരെ മാത്രമായി 1000 റണ്‍സ് നേടുന്ന ആദ്യത്തെ ബാറ്ററായി മാറുകയായിരുന്നു രോഹിത് ശര്‍മ.

മറ്റൊരു റെക്കോര്‍ഡും രോഹിത് ഇന്ന് തന്റെ പേരിലാക്കിയിരുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമത് എത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. 5495 റണ്‍സ് നേടിയിട്ടുള്ള സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡാണ് രോഹിത് മറി കടന്നത്. നിലവില്‍ 5508 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇതോടെ 5500 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമായും രോഹിത് മാറി. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ളത് വിരാട് കോഹ്ലിയാണഅ. 6081 റണ്‍സാണ് ബാംഗ്ലൂരിന്റെ നായകന്‍ നേടിയിട്ടുള്ളത്. രണ്ടാമതുള്ള ശിഖര്‍ ധവാന്‍ നേടിയിരിക്കുന്നത് 5619 റണ്‍സാണ്. പട്ടികയില്‍ അഞ്ചാമന്‍ ഡേവിഡ് വാര്‍ണര്‍ ആണ്.

അതേസമയം മുംബൈയുടെ പേരുകേട്ട ബാറ്റിംഗ് നിരയെ പിടിച്ചു നിര്‍ത്താന്‍ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്ക് ഇന്ന് സാധിച്ചിട്ടുണ്ട്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്. അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് ആണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. നല്ല തുടക്കമായിരുന്നു രോഹിത്തും ഡി കോക്കും ചേര്‍ന്ന് മുംബൈയ്ക്ക് നേരത്തെ നല്‍കിയത്. എന്നാല്‍ രോഹിത് പുറത്തായതോടെ നല്ലൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ മുംബൈയ്ക്ക് സാധിച്ചില്ല. രണ്ട് വിക്കറ്റുകള്‍ വീതം നേടിയ ലോക്കി ഫെര്‍ഗുസണും പ്രസിദ് കൃഷ്ണയുമാണ് കൊല്‍ക്കത്തയുടെ ബൗളര്‍മാരില്‍ തിളങ്ങിയത്.

മുംബൈയുടെ പ്രതീക്ഷയായിരുന്ന താരമാണ് സൂര്യ കുമാര്‍ യാദവ്. ആദ്യ പാദത്തില്‍ മിന്നും പ്രകടനമായിരുന്നു സൂര്യകുമാര്‍ യാദവ് പുറത്തെടുത്തത്. എന്നാല്‍ ഇന്ന് സൂര്യ കുമാര്‍ യാദവ് വെറും അഞ്ച് മാത്രമെടുത്താണ് പുറത്തായത്. പിന്നാല ഇഷാന്‍ കിഷന്‍ 14 റണ്‍സ് എടുത്തപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ സംഭവാന 21 റണ്‍സാണ്. ക്രുണാല്‍ പാണ്ഡ്യ 12 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ തരക്കേടില്ലാത്തൊരു സ്‌കോറില്‍ മുംബൈ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത ശക്തമായ നിലയിലാണുള്ളത്. ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ 53 റണ്‍സെടുത്ത ശേഷം വെങ്കടേഷ് അയ്യര്‍ പുറത്താവുകയായിരുന്നു. എങ്കിലും 12 ഓവര്‍ പിന്നിട്ടപ്പോഴേക്കും കൊല്‍ക്കത്ത 130 പിന്നിട്ടിട്ടുണ്ട്. ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ കൊല്‍ക്കത്തയ്ക്ക് നേരത്തെ തന്നെ നഷ്ടമായെങ്കിലും പിന്നാലെ രാഹുല്‍ തൃപാഠിയെ കൂട്ടുപിടിച്ച് വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്തയെ ശക്തമായ നിലയിലേക്ക് നയിക്കുകയായിരുന്നു. ബാംഗ്ലൂരിനെ തകര്‍ത്തത് പോല മുംബൈയേയും തകര്‍ക്കുകയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: IPL 2021 ipl rohit sharma
Story first published: Thursday, September 23, 2021, 22:50 [IST]
Other articles published on Sep 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X