വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിയെ പിന്നിലാക്കി രോഹിത്, ഇന്ത്യക്കാരിലെ 'സിക്‌സര്‍മാന്‍'!

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് 4000 റണ്‍സ് പൂര്‍ത്തിയാക്കി

ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നിങ്‌സാണ് ഹിറ്റ്മാനെ സിക്‌സറില്‍ പുതിയ റെക്കോര്‍ഡിടാന്‍ സഹായിച്ചത്. എസ്ആര്‍എച്ചിനെതിരേ 25 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 32 റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു.

1

ഈ രണ്ടു സിക്‌സറുകളോടെ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ പായിച്ച ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹിറ്റ്മാനെ തേടിയെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെം ഇതിഹാസ നായകന്‍ എംഎസ് ധോണി ഇതോടെ പിന്തള്ളപ്പെടുകയായിരുന്നു. മുംബൈ-ഹൈദരാബാദ് മല്‍സരത്തിനു മുമ്പ് ധോണിയായിരുന്നു തലപ്പത്ത്. എന്നാല്‍ എസ്ആര്‍എച്ചിനെതിരേയുള്ള രണ്ടു സിക്‌സറുകളോടെ ധോണിയെ രോഹിത് പിന്നിലാക്കുകയായിരുന്നു. 217 സിക്‌സറുകളാണ് രോഹിത്തിന്റെ പേരിലുള്ളതെങ്കില്‍ ഒരു സിക്‌സര്‍ മാത്രം പിറകിലായി ധോണി തൊട്ടുതാെയുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്കാണ് ഇന്ത്യന്‍ സിക്‌സര്‍ വീരന്‍മാരില്‍ മൂന്നാംസ്ഥാനം. 201 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

അതേസമയം, ഐപിഎല്ലിലെ ഓള്‍ടൈം സിക്‌സര്‍ വേട്ടക്കാരുടെ കാര്യമെടുത്താല്‍ മൂന്നാംസ്ഥാനമാണ് രോഹിത്തിന്. പഞ്ചാബ് കിങ്‌സിന്റെ ഇതിഹാസ താരവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്ല്‍ 351 സിക്‌സറുകളുമായി ബഹുദൂരം മുന്നിലാണ്. 237 സിക്‌സറുകളോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് രണ്ടാമത്.

സിക്‌സര്‍ നേട്ടത്തോടൊപ്പം ചില നാഴികക്കല്ലുകള്‍ കൂടി ഹൈദരാബാദിനെതിരായ കളിയില്‍ രോഹിത് പിന്നിട്ടു. ടി20യില്‍ 4000 റണ്‍സ് തികച്ച ക്യാപ്റ്റനായി അദ്ദേഹം മാറി. അതോടൊപ്പം ഐപിഎല്ലില്‍ വലംകൈയന്‍ പേസര്‍മാര്‍ക്കെതിരേ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന റെക്കോര്‍ഡും ഹിറ്റ്മാനെ തേടിയെത്തി.

ആര്‍സിബി നായകന്‍ വിരാട് കോലിയാണമ് ഈ ലിസ്റ്റില്‍ രോരിത്തിനു പിറകില്‍ രണ്ടാംസ്ഥാനത്ത്. 2929 റണ്‍സാണ് വലംകൈയന്‍ പേസര്‍മാര്‍ക്കെതിരേ അദ്ദേഹം സ്‌കോര്‍ ചെയ്തതത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ (2782), ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ (2773), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (2719) എന്നിവരാണ് ലിസ്റ്റില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

അതേസമയം, ഹൈദരാബാദിനെതിരേ ടോസിനു ശേഷം മുംബൈ നായകന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് രോഹിത്തും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നു നിലവിലെ ചാംപ്യന്മാര്‍ കൂടിയായ മുംബൈയ്ക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

Story first published: Saturday, April 17, 2021, 20:32 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X