IPL 2021: ധോണിയല്ല മികച്ച ക്യാപ്റ്റന്‍! സിഎസ്‌കെ നിലനിര്‍ത്തരുത്- വിവാദത്തിനു തുടക്കമിട്ട് ഗംഭീര്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും അദ്ദേഹത്തിനു കീഴില്‍ കളിച്ചിട്ടുള്ള ഓപ്പണര്‍ ഗൗതം ഗംഭീറുമായുള്ള സൗന്ദര്യപ്പിണക്കത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഒരു സമയത്ത് ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഗംഭീര്‍. എന്നാല്‍ നായകന്‍ ധോണിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ അദ്ദേഹം ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. പിന്നിട് ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ ഗംഭീറിനു കഴിഞ്ഞതുമില്ല. അന്നു മുതല്‍ ധോണിക്കെതിരേ ഒളിയമ്പ് എറിയാനും വിമര്‍ശിക്കാനുമുള്ള ഒരു അവസരവും ഗംഭീര്‍ പാഴാക്കാറില്ല. പല വിവാദപരായ അഭിപ്രായപ്രകടനങ്ങളും അദ്ദേഹം നേരത്തേ നടത്തിയിട്ടുമുണ്ട്.

ഇപ്പോള്‍ വീണ്ടുമിതാ അത്തരത്തിലൊരു വിവാദ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഗംഭീര്‍. ധോണി അത്ര മികച്ച ഐപിഎല്‍ ക്യാപ്റ്റനല്ലെന്നും അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തരുതെന്നും തുറന്നടിച്ചിരിക്കുകയാണ് അദ്ദേഹം. ദിവസങ്ങള്‍ക്കു മുമ്പ് ധോണി സിഎസ്‌കെയെ നാലാം ഐപിഎല്‍ കിരീടത്തിനു നയിച്ചിരുന്നു. ഇപ്പോള്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനോടൊപ്പമാണ് ധോണിയുള്ളത്. ടീമിന്റെ ഉപദേശകന്‍ കൂടിയാണ് അദ്ദേഹം.

 ധോണിയേക്കാള്‍ മികച്ചയാള്‍ രോഹിത്

ധോണിയേക്കാള്‍ മികച്ചയാള്‍ രോഹിത്

എംഎസ് ധോണിയെ ഏറ്റവും മികച്ച ഐപിഎല്‍ ക്യാപ്റ്റനായി താന്‍ പരിഗണിക്കുന്നില്ലെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഇരുവരും ഇതുവരെ നേടിയിട്ടുള്ള ഐപിഎല്‍ ട്രോഫികളാണ് ഇതിനു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ധോണിയല്ല ഏറ്റവും മികച്ച ഐപിഎല്‍ ക്യാപ്റ്റന്‍. അതു മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയാണ്. ട്രോഫികളെക്കുറിച്ച് പറയുമ്പോള്‍ ഒരാള്‍ നാലെണ്ണവും മറ്റേയാള്‍ അഞ്ചെണ്ണവുമാണ് നേടിയിട്ടുള്ളതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

 ധോണിയെ നിലനിര്‍ത്തരുത്

ധോണിയെ നിലനിര്‍ത്തരുത്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തരുതെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. മാത്രമല്ല മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ നിലനിര്‍ത്തേണ്ട കളിക്കാര്‍ ആരൊക്കെയായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെന്നൈയുടെ നാലാം കിരീട വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ധോണിക്കു നല്‍കാന്‍ കഴിയില്ല. ഒരുപരിധി വരെ അദ്ദേഹത്തിനു ക്രെഡിറ്റ് നല്‍കാം. എന്നാല്‍ 100 ശതമാനവും ധോണിക്കു കൊടുക്കാനാവില്ല. റുതുരാജ് ഗെയ്ക്വാദ്- ഫഫ് ഡുപ്ലെസിയുള്ളപ്പെട്ട മുന്‍നിരയും റോബിന്‍ ഉത്തപ്പ, മോയിന്‍ അലി എന്നിവരും ബൗളര്‍മാരുമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളവരെന്നും ഗംഭീര്‍ വിലയിരുത്തി.

നിലനിര്‍ത്തേണ്ട കളിക്കാര്‍

നിലനിര്‍ത്തേണ്ട കളിക്കാര്‍

എംഎസ് ധോണിയെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തണമോയെന്നത് അദ്ദേഹത്തിന്റെ റോള്‍ കൂടി ആശ്രയിച്ചാണിരിക്കുന്നതെന്നു ഗംഭീര്‍ പറഞ്ഞു. സിഎസ്‌കെയില്‍ തുടരണോയെന്നത് ധോണിയെക്കൂടി ആശ്രയിച്ചിരിക്കും. എന്തു റോളാണ് താന്‍ വഹിക്കാന്‍ ആഗ്രഹിക്കുന്നതെന്നു അദ്ദേഹം തീരുമാനിക്കണം. അടുത്ത സീസണില്‍ ധോണി കളിക്കുമോയെന്നതും അറിയില്ല. പക്ഷെ ഞാന്‍ നിലനിര്‍ത്തുന്ന മൂന്നു പേരില്‍ ധോണിയുണ്ടാവില്ല. റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, ഒരുപക്ഷെ ഫഫ് ഡുപ്ലെസി എന്നിവര്‍ ആയിരിക്കും ഈ മൂന്നു പേരെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈയുടെ കിരീടവിജയം

ചെന്നൈയുടെ കിരീടവിജയം

മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 27 റണ്‍ലിനു തോല്‍പ്പിച്ചായിരുന്നു ഇത്തവണ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ട്രോഫി സ്വന്തമാക്കിയ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും 40കാരനായ ധോണി തന്റെ പേരിലാക്കിയിരുന്നു.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈ മൂന്നു വിക്കറ്റിന് 192 റണ്‍സെന്ന വമ്പന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ കൊല്‍ക്കത്ത ആദ്യ 10 ഓവറില്‍ വീറോടെ പൊരുതിയെങ്കിലും അടുത്ത 10 ഓവറില്‍ കളി കൈവിടുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 165 റണ്‍സാണ് കെകെആറിനു നേടാനായത്. 635 റണ്‍സുമായി സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും കരസ്ഥമാക്കിയിരുന്നു. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് സിഎസ്‌കെ ഓപ്പണര്‍ ഫഫ് ഡുപ്ലെസിയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, October 18, 2021, 14:54 [IST]
Other articles published on Oct 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X