IPL 2021: ടൂര്‍ണമെന്റിലെ 'ഡെക്ക്' വീരന്മാര്‍ ആരൊക്കെ, രോഹിത് ശര്‍മ തലപ്പത്ത്, കണക്കുകളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇത്തവണ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ എല്ലാ താരങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ഐപിഎല്ലിനെ കാണുന്നത്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. ഒട്ടുമിക്ക ടീമുകളും പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയിലെ ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം ഇല്ലെന്നതാണ് ശ്രദ്ധേയം. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

തലപ്പത്ത് നാല് താരങ്ങള്‍
ഐപിഎല്ലില്‍ നാല് താരങ്ങള്‍ 13 തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഹര്‍ഭജന്‍ സിങ്ങാണ് അതില്‍ ഒരാള്‍. മുംബൈ ഇന്ത്യന്‍സ്,ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഹര്‍ഭജന്‍ ഇത്തവണ കെകെആറിനുവേണ്ടിയാണ് കളിക്കുന്നത്. 88 ഇന്നിങ്‌സില്‍ നിന്നാണ് ഹര്‍ഭജന്‍ 13 തവണ പൂജ്യത്തിന് പുറത്തായത്. അവസാന സീസണില്‍ വിട്ടുനിന്ന ശേഷമാണ് ഹര്‍ഭജന്‍ ഇത്തവണ വീണ്ടും കളത്തിലിറങ്ങുന്നത്.

പാര്‍ഥിവ് പട്ടേലാണ് മറ്റൊരു താരം. വിക്കറ്റ് കീപ്പറായ പട്ടേല്‍ ഒട്ടുമിക്ക മത്സരങ്ങളിലും ഓപ്പണറായാണ് ഇറങ്ങിയിരുന്നു. 2848 റണ്‍സാണ് പാര്‍ഥിവിന്റെ പേരിലുള്ളത്. മുംബൈ ഇന്ത്യന്‍സ്,ചെന്നൈ സൂപ്പര്‍ കിങ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാഗ്,ആര്‍സിബി,കൊച്ചിന്‍ ടസ്‌കേഴ്‌സ്,ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കെല്ലാം വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അജിന്‍ക്യ രഹാനെയാണ് ഈ റെക്കോഡിലുള്ള മറ്റൊരു താരം. 140 ഇന്നിങ്‌സില്‍ നിന്ന് 13 തവണ രഹാനെ പൂജ്യത്തിന് പുറത്തായി. അവസാന സീസണിലും നിരാശപ്പെടുത്തിയ രഹാനെക്ക് ഇത്തവണ പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. മറ്റൊരു താരം മുംബൈ ഇന്ത്യന്‍സ് നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ്.

മികച്ച റെക്കോഡുള്ള താരമാണെങ്കിലും 13 തവണ രോഹിത് പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 195 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് 13 തവണ പുറത്തായത്. അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്ക് നയിച്ച രോഹിത് ഇത്തവണ ടീമിനെ ഹാട്രിക്ക് കിരീടത്തിലേക്ക് നയിക്കുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

12 തവണ അഞ്ച് താരങ്ങള്‍
അഞ്ച് താരങ്ങള്‍ 12 തവണ വീതം പൂജ്യത്തിന് പുറത്തായിട്ടുണ്ട്. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍ 152 ഇന്നിങ്‌സില്‍ നിന്ന് 12 തവണ പൂജ്യത്തിന് മടങ്ങിയപ്പോള്‍ സ്പിന്നര്‍ പീയൂഷ് ചൗളയും 12 തവണ പൂജ്യത്തിന് മടങ്ങി. കെകെആര്‍,പഞ്ചാബ്,സിഎസ്‌കെ ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള താരമാണ് ചൗള, 81 ഇന്നിങ്‌സില്‍ നിന്നാണ് ചൗള 12 തവണ പുറത്തായത്.
മന്ദീപ് സിങ് 91 ഇന്നിങ്‌സില്‍ നിന്നും മനീഷ് പാണ്ഡെ 135 ഇന്നിങ്‌സില്‍ നിന്നും അമ്പാട്ടി റായിഡു 151 ഇന്നിങ്‌സില്‍ നിന്നുമാണ് 12 തവണ പൂജ്യത്തിന് പുറത്തായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications