Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓരോ ടീമിനെതിരെയും കൂടുതല്‍ റണ്‍സ്, രോഹിത് ഒന്നാം സ്ഥാനത്ത്, പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കാനിരിക്കെ ടീമുകളുടെ പരിശീലനം അവസാന ഘട്ടത്തിലാണ്. മുംബൈ ഇന്ത്യന്‍സിന്റെ കിരീടക്കുതിപ്പിന് ഇത്തവണയെങ്കിലും തടയിടാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.എട്ട് ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയുമായാണ് ഇത്തവണ എത്തുന്നത്. പോരാട്ടം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓരോ ടീമിനെതിരയും കൂടുതല്‍ റണ്‍സുള്ള താരങ്ങളുടെ പട്ടിക പരിശോധിക്കാം.

രോഹിത് ശര്‍മ

രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓപ്പണറും നായകനുമായ രോഹിത് ശര്‍മയാണ്. 939 റണ്‍സാണ് രോഹിത് കെകെആറിനെതിരേ നേടിയത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ്. 912 റണ്‍സാണ് വാര്‍ണര്‍ കെകെആറിനെതിരേ നേടിയത്. 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ് വാര്‍ണര്‍.

മൂന്നാം സ്ഥാനത്തും വാര്‍ണറാണ്

മൂന്നാം സ്ഥാനത്തും വാര്‍ണറാണ്. പഞ്ചാബ് കിങ്‌സിനെതിരേ 906 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇടം കൈയന്‍ ഓപ്പണറായ വാര്‍ണര്‍ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള താരമാണ്. നാലാം സ്ഥാനത്ത് വിരാട് കോലിയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആര്‍സിബി നായകന്‍ നേടിയിട്ടുള്ളത് 897 റണ്‍സാണ്. അഞ്ചാം സ്ഥാനത്തും കോലിയാണ്.സിഎസ്‌കെയ്‌ക്കെതിരേ 887 റണ്‍സാണ് അദ്ദേഹം നേടിയത്.

എംഎസ് ധോണി

ആറാം സ്ഥാനത്ത് സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ്. ആര്‍സിബിക്കെതിരേ 823 റണ്‍സാണ് ധോണി അടിച്ചെടുത്തിട്ടുള്ളത്. മധ്യനിര ബാറ്റ്‌സ്മാനായ ധോണി ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരവും നായകനുമാണ്. മൂന്ന് തവണ സിഎസ്‌കെയെ കിരീടത്തിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും സുരേഷ് റെയ്‌നയാണ്. കെകെആറിനെതിരേയും മുംബൈ ഇന്ത്യന്‍സിനെതിരെയും 818 റണ്‍സാണ് അദ്ദേഹം നേടിയത്.

രോഹിത് ശര്‍മ

ഒമ്പതാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 818 റണ്‍സാണ് രോഹിത് ശര്‍മ നേടിയിട്ടുള്ളത്. 10ാം സ്ഥാനത്ത് സുരേഷ് റെയ്‌നയാണ്. പഞ്ചാബ് കിങ്‌സിനെതിരേ 814 റണ്‍സാണ് റെയ്‌ന നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള സുരേഷ് റെയ്‌ന അവസാന സീസണില്‍ കളിച്ചിരുന്നില്ല. ഈ സീസണില്‍ സിഎസ്‌കെ നിരയിലേക്ക് തിരിച്ചെത്തിയ റെയ്‌ന നിലവില്‍ പരിശീലന ക്യാംപില്‍ സജീവ പരിശീലനത്തിലാണ്. റെയ്‌നയുടെ മടങ്ങിവരവ് സിഎസ്‌കെയ്ക്കും കരുത്താവും.

Story first published: Tuesday, March 30, 2021, 12:49 [IST]
Other articles published on Mar 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+