Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: തെറ്റായി ഔട്ട് വിളിച്ചു, അമ്പയര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രോഹിത്; നടപടിക്ക് സാധ്യത

പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനാകാതെ വലയുകാണ് നിലവിയെ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ കുറഞ്ഞ ടോട്ടലുകളും പരാജയങ്ങളും മുംബൈയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ വലിയ പരാജയമായിരുന്നു മുംബൈ ഏറ്റുവാങ്ങിയത്. അതേസമയം മുംബൈ നായകന്‍ രോഹിത് ശര്‍മ്മയും വെട്ടിലായിരിക്കുകയാണ്.

കളിക്കളത്തില്‍ ഹിറ്റ്മാന്‍ ആണെങ്കിലും ഗ്രൗണ്ടില്‍ സഭ്യത വിട്ട് രോഹിത് പെരുമാറാറില്ല. എപ്പോഴും ചിരിച്ചു കൊണ്ട് ശാന്തനായാണ് രോഹിത്തിനെ കാണാന്‍ സാധിക്കുക. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ രോഹിത്തിന്റെ നിയന്ത്രണം വിടുന്ന സാഹചര്യമുണ്ടായി. അമ്പയറിനോടായിരുന്നു രോഹിത് അപമര്യാദയായി പെരുമാറിയത്. ഇത് മുംബൈ നായകന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമ്പയറുടെ തീരുമാനത്തില്‍ അസ്വസ്ഥനായി

ടോസ് നഷ്ടപ്പെട്ട മുംബൈയെ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബാറ്റിംഗിന് അയക്കുകയായിരുന്നു. പഞ്ചാബിനായി ആദ്യ ഓവര്‍ എറിഞ്ഞത് മോസസ് ഹെന്‍ രികസായിരുന്നു. ആദ്യ ഓവറിന്റെ അഞ്ചാം പന്ത് രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ തട്ടി ക്യാച്ച് ആയി. ഇതോടെ പഞ്ചാബ് താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഉടനെ തന്നെ അമ്പയര്‍ ഔട്ടും വിധിച്ചു. അമ്പയറുടെ തീരുമാനത്തില്‍ അസ്വസ്ഥനായ രോഹിത് പൊട്ടിത്തെറിക്കുയായിരുന്നു.

ജഴ്‌സിയില്‍ തട്ടി

രോഹിത് അസഭ്യം പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഉടനെ തന്നെ രോഹിത് അമ്പയറുടെ തീരുമാനത്തിന് റിവ്യു വിളിച്ചു. റീപ്ലേയില്‍ പക്ഷെ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് തെളിയുകയായിരുന്നു. പന്ത് രോഹിത്തിന്റെ ജഴ്‌സിയില്‍ തട്ടിയാണ് പോയതെന്ന് മനസിലായി. ഇതോടെ അമ്പയറുടെ തീരുമാനം തിരുത്തുകയും രോഹിത് ബാറ്റിംഗ് തുടരുകയുമായിരുന്നു.

 തിരിച്ചടിയാകുമോ

എന്നാല്‍ അമ്പയറോട് മോശമായി പെരുമാറിയത് രോഹിത്തിന് തിരിച്ചടിയാകുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ടിന്റെ ആര്‍ട്ടിക്കിള്‍ 2.8 രോഹിത് ലംഘിച്ചെന്നാണ് ആരോപണം. നേരത്തെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ രോഹിത്തിനെതിരെ പിഴ ഈടാക്കായിരുന്നു. പുതിയ സംഭവത്തിലും രോഹിത്തിനെതിരെ നടപടിയുണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംശയം. അങ്ങനെയെങ്കില്‍ മാച്ച് ഫീയുടെ അമ്പത് ശതമാനമാകും രോഹിത് പിഴയടക്കേണ്ടി വരിക.

അര്‍ധ സെഞ്ചുറി നേടി രോഹിത്

അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മ്മ തന്റെ തിരിച്ചു പിടിച്ച വിക്കറ്റിന്റെ വില കാത്തു സൂക്ഷിച്ചു. അര്‍ധ സെഞ്ചുറി നേടിയാണ് രോഹിത് മടങ്ങിയത്. 52 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 63 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍ മുംബൈയ്ക്ക് ജയിക്കാനായില്ല. ഒമ്പത് വിക്കറ്റിനായിരുന്നു മുംബൈയുടെ പരാജയം. രോഹിത് ആയിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍.

പഞ്ചാബിനോട് പരാജയപ്പെട്ടു

ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സായിരുന്നു മുംബൈ എടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് പതിനെട്ടാം ഓവറില്‍ തന്നെ ജയം സ്വന്തമാക്കുകയായിരുന്നു. പഞ്ചാബിനായി നായകന്‍ കെഎല്‍ രാഹുല്‍ 60 റണ്‍സും ക്രിസ് ഗെയില്‍ 43 റണ്‍സും നേടി. നേരത്തെ മുഹമ്മദ് ഷമിയും രവി ബിഷ്‌നോയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു.

Story first published: Saturday, April 24, 2021, 13:50 [IST]
Other articles published on Apr 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+