Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ തന്റെ വേഗ സെഞ്ച്വറി റെക്കോഡ് ആര് മറികടക്കും? യൂസുഫ് പഠാന്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പഠാന്‍ സഹോദരങ്ങളില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ആരാധക മനസ് കീഴടക്കിയ താരമാണ് യൂസുഫ് പഠാന്‍. ഏത് ബൗളറെയും കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള ഇന്ത്യ നേടിയ രണ്ട് ലോകകപ്പിലും ടീമിന്റെ ഭാഗമായ താരമാണ്. കഴിഞ്ഞ ദിവസം ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് യൂസുഫ്. ഐപിഎല്ലിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയും യൂസുഫിന്റെ പേരിലാണ്.

37 പന്തിലാണ് യൂസഫ് ഐപിഎല്ലില്‍ സെഞ്ച്വറി നേടിയത്. ഇപ്പോഴിതാ തന്റെ ഐപിഎല്ലിലെ വേഗ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മൂന്ന് താരങ്ങളെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പൃത്ഥ്വി ഷാ,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവര്‍ തന്റെ വേഗ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണെന്നാണ് യൂസുഫ് പറയുന്നത്. തങ്ങളുടേതായ ദിവസം ഈ റെക്കോഡ് തകര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് അദ്ദേഹം വിലയിരുത്തിയത്.

yusufpathan

ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃത്ഥ്വി അവസാന ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യയുടെ വേഗ സെഞ്ച്വറിക്കാരനാണ്. ഓപ്പണറായ അദ്ദേഹത്തിന് ഐപിഎല്ലില്‍ മികച്ച റെക്കോഡുണ്ട്.

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ കെ എല്‍ രാഹുലിന്റെ പേരിലും മികച്ച റെക്കോഡുണ്ട്. 2018ന് ശേഷം ഐപിഎല്ലില്‍ 500ന് മുകളില്‍ റണ്‍സ് നേടുന്ന രാഹുല്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഈ മൂന്ന് പേരും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുള്ളവരുമാണ്.

ഇര്‍ഫാന്‍ പത്താന്‍ ബൗളറെന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ യൂസുഫ് വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടാണ് താരമായത്. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയത് യൂസുഫിന്റെ ബാറ്റിങ് കരുത്തിലാണ്. 2018ലെ ഐപിഎല്ലില്‍ 39 പന്തില്‍ 56 റണ്‍സുമായി കളിയിലെ താരമാവാനും അദ്ദേഹത്തിനായി. ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയും (15 പന്തില്‍) യൂസുഫിന്റെ പേരിലാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം (68 പന്തില്‍),ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി (51 പന്തില്‍),ഐപിഎല്ലില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ചായ മൂന്നാമത്തെ താരം (16 തവണ) തുടങ്ങിയ റെക്കോഡെല്ലാം യൂസുഫിന്റെ പേരിലാണ്.

Story first published: Sunday, February 28, 2021, 14:41 [IST]
Other articles published on Feb 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+