വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റിഷഭും ഇനി ക്യാപ്റ്റന്‍, ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാര്? പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത് 23കാരനായ റിഷഭ് പന്താണ്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ഇത്തവണ പുറത്തായതോടെയാണ് പകരക്കാരനായി റിഷഭിനെ ഡല്‍ഹി നിയോഗിച്ചത്. സ്റ്റീവ് സ്മിത്ത്,ആര്‍ അശ്വിന്‍,ശിഖര്‍ ധവാന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെ മറികടന്നാണ് റിഷഭിന്റെ നേട്ടം. ഐപിഎല്‍ ചരിത്രത്തിലെ പ്രായം കുറഞ്ഞ താരം ആരാണ്. പട്ടിക ഇതാ.


തലപ്പത്ത് കോലി

തലപ്പത്ത് കോലി

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. നിലവിലെ ഇന്ത്യന്‍ നായകന്‍ കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ താരത്തിന് പ്രായം 22 വയസും ആറ് മാസവും. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണെങ്കിലും ഇതുവരെ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ കോലിക്കായിട്ടില്ല. 13 സീസണില്‍ നിന്ന് കപ്പ് നേടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. രണ്ട് തവണ ഫൈനല്‍ കളിച്ചെങ്കിലും കിരീടം നേടാനായില്ല.

പൂനെ വാരിയേഴ്‌സിനെ നയിച്ച് സ്മിത്ത്

പൂനെ വാരിയേഴ്‌സിനെ നയിച്ച് സ്മിത്ത്

രണ്ടാം സ്ഥാനത്ത് സ്റ്റീവ് സ്മിത്താണ്. 22വയസും 11 മാസവും ഉള്ളപ്പോഴാണ് സ്മിത്ത് ആദ്യമായി ക്യാപ്റ്റനാവുന്നത്. 2012ല്‍ പൂനെ വാരിയേഴ്‌സിനെയാണ് ആദ്യമായി അദ്ദേഹം നയിക്കുന്നത്. ഒരു മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. 2015ലും രാജസ്ഥാന്‍ റോയല്‍സിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍സ്ഥാനം സ്മിത്തിന് ലഭിച്ചിരുന്നു. പിന്നീട് പൂനെ സൂപ്പര്‍ ജയ്ന്റ്സിനെ നയിക്കാനും സ്മിത്തിന് അവസരം ലഭിച്ചു. 2018ല്‍ വിലക്ക് നീക്കി രാജസ്ഥാന്‍ മടങ്ങിയെത്തിയ ശേഷം വീണ്ടും സ്മിത്തിന് നായകസ്ഥാനം ലഭിച്ചു. അവസാന സീസണോടെ സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കി. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് സ്മിത്ത്.

 സിഎസ്‌കെയില്‍ ധോണിയുടെ പകരക്കാരന്‍

സിഎസ്‌കെയില്‍ ധോണിയുടെ പകരക്കാരന്‍

സുരേഷ് റെയ്നയാണ് പട്ടികയിലെ മൂന്നാമന്‍. 23 വയസും 3 മാസവും പ്രായം ഉള്ളപ്പോഴാണ് റെയ്നയെത്തേടി ആദ്യ ക്യാപ്റ്റന്‍ സ്ഥാനം എത്തുന്നത്. സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനായ റെയ്ന 2016-17 സീസണുകളില്‍ ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റനായിരുന്നു. സിഎസ്‌കെയില്‍ ധോണിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്നതും റെയ്നയാണ്.

ഡല്‍ഹിയുടെ സ്വന്തം ശ്രേയസ്

ഡല്‍ഹിയുടെ സ്വന്തം ശ്രേയസ്

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി ശ്രേയസ് അയ്യര്‍ എത്തുമ്പോള്‍ പ്രായം 23 വയസും നാല് മാസവുമായിരുന്നു. 2015ല്‍ 2.6 കോടിക്ക് ഡല്‍ഹി സ്വന്തമാക്കിയ ശ്രേയസിനെ 2018 ഏപ്രില്‍ 25നാണ് ഡല്‍ഹി ക്യാപ്റ്റനാക്കുന്നത്. അവസാന സീസണില്‍ ഡല്‍ഹിയെ ഫൈനലിലെത്തിക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു. പരിക്കേറ്റ ശ്രേയസ് ഇത്തവണ ഐപിഎല്‍ കളിക്കുന്നില്ല.

ഡല്‍ഹിയെ നയിക്കാന്‍ റിഷഭും

ഡല്‍ഹിയെ നയിക്കാന്‍ റിഷഭും

റിഷഭ് പന്ത് പട്ടികയിലെ അഞ്ചാമത്തെ പ്രായം കുറഞ്ഞ നായകനാണ്. ശ്രേയസിന്റെ പകരക്കാരനായി ഡല്‍ഹി നായകസ്ഥാനത്തേക്ക് റിഷഭിനെ തിരഞ്ഞെടുക്കുമ്പോള്‍ താരത്തിന് പ്രായം 23 വയസും ആറ് മാസവുമാണ്. അവസാന സീസണില്‍ ഫൈനല്‍ കളിച്ച ടീമായതിനാല്‍ ഇത്തവണ മികച്ച പ്രകടനം തന്നെ ടീം പുറത്തെടുത്തില്ലെങ്കില്‍ റിഷഭിനത് വലിയ നാണക്കേടാവും.

Story first published: Wednesday, March 31, 2021, 14:24 [IST]
Other articles published on Mar 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X