വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡല്‍ഹി X രാജസ്ഥാന്‍ പോരാട്ടം ഇന്ന്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളുമറിയാം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. റിഷഭ് പന്ത്-സഞ്ജു സാംസണ്‍ എന്നീ യുവ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്ന സവിശേഷതയും മത്സരത്തിനുണ്ട്. ഡല്‍ഹി വിജയത്തോടെ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തെത്താന്‍ ശ്രമിക്കുമ്പോള്‍ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ജയം നിര്‍ണ്ണായകമാണ്. ഹൈദരാബാദിനെ അനായാസമായി തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍ പഞ്ചാബ് കിങ്‌സിനോട് രണ്ട് റണ്‍സിന്റെ ആവേശ ജയം നേടിയാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്. മത്സരത്തില്‍ താരങ്ങളെ കാത്ത് നിരവധി റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

IPL 2021: തോല്‍വിയും നേട്ടമുണ്ടാക്കി കോലി-ദേവ്ദത്ത് കൂട്ടുകെട്ട്, എല്ലാ റെക്കോഡുകളും ഇതാIPL 2021: തോല്‍വിയും നേട്ടമുണ്ടാക്കി കോലി-ദേവ്ദത്ത് കൂട്ടുകെട്ട്, എല്ലാ റെക്കോഡുകളും ഇതാ

1

നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന് അല്‍പ്പം മുന്‍തൂക്കമുണ്ട്. 23 മത്സരത്തില്‍ 12ലും രാജസ്ഥാന്‍ ജയിച്ചപ്പോള്‍ 11 മത്സരത്തിലാണ് ഡല്‍ഹി ജയിച്ചത്. എന്നാല്‍ നിലവിലെ ഫോമില്‍ ഡല്‍ഹിക്ക് തന്നെയാണ് മുന്‍തൂക്കം. ഡല്‍ഹി ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന് 104 റണ്‍സുകൂടി നേടിയാല്‍ 1000 റണ്‍സ് ഐപിഎല്ലില്‍ പൂര്‍ത്തിയാക്കാനാവും. എന്നാല്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നത് കണ്ടറിയണം.

Also Read: IPL 2021: 'അവനായിരിക്കും ഇന്ത്യയുടെ ഭാവി നായകന്‍', ഡല്‍ഹി താരത്തെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്

2

ഡല്‍ഹി സീനിയര്‍ സ്പിന്നര്‍ അമിത് മിശ്ര രാജസ്ഥാനെതിരേ കളിച്ചാല്‍ ഡല്‍ഹിക്കെതിരേ 100 മത്സരം കളിക്കുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലെത്തും. അഞ്ച് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിംഗയെ മറികടന്ന് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവാന്‍ അമിത് മിശ്രക്ക് സാധിക്കും. മലിംഗയുടെ പേരില്‍ 170 വിക്കറ്റും അമിതിന്റെ പേരില്‍ 166 വിക്കറ്റുമാണുള്ളത്. ആദ്യ മത്സരത്തില്‍ ഡല്‍ഹി അമിതിന് അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ അബുദാബിയിലെ വലിയ സ്റ്റേഡിയത്തില്‍ അമിത് പ്ലേയിങ് 11ലെത്താന്‍ സാധ്യത കൂടുതലാണ്.

Also Read: IPL 2021: ആര്‍സിബിക്കെതിരേ മുംബൈയെ രക്ഷിക്കാന്‍ ഹര്‍ദിക് എത്തുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇതാ

3

ഡല്‍ഹിയുടെ സ്റ്റീവ് സ്മിത്ത് 63 റണ്‍സുകൂടി നേടിയാല്‍ 2500 റണ്‍സ് ഐപിഎല്ലില്‍ പൂര്‍ത്തിയാക്കും. നിലവില്‍ 101 മത്സരത്തില്‍ നിന്ന് 2437 റണ്‍സാണ് സ്മിത്തിന്റെ നേട്ടം. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സ്മിത്ത് പൂനെ വാരിയേഴ്‌സ്,റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് ടീമുകള്‍ക്കായും കളിച്ചു. ഡല്‍ഹിയുടെ ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് കൂടി നേടിയാല്‍ 250 ടി20 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് അശ്വിനെ കാത്തിരിക്കുന്നത്.

Also Read: IPL 2021: സിഎസ്‌കെയെപ്പോലെയല്ല ആര്‍സിബി, മുംബൈയ്ക്കും അതേ കഴിവുണ്ട്- ചോപ്ര പറയുന്നു

4

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ക്രിസ് മോറിസിനെത്തേടി രണ്ടാം മത്സരത്തില്‍ ഒരു നാഴികക്കല്ലുണ്ട്. ആറ് വിക്കറ്റ് നേടിയാല്‍ 100 ഐപിഎല്‍ വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. ഈ നേട്ടത്തിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോഡാണ് മോറിസിനെ കാത്തിരിക്കുന്നത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ കാത്തും ഒരു നാഴികക്കല്ലുണ്ട്. 120 റണ്‍സുകൂടി നേടിയാല്‍ 2500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ സഞ്ജു സാംസണാവും. രാജസ്ഥാനുവേണ്ടി അജിന്‍ക്യ രഹാനെക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോഡും സഞ്ജുവിന് സ്വന്തമാക്കാനാവും.

Also Read: IPL 2021: 'രോഹിത് തുടങ്ങിയത് ശതാബ്ദി പോലെ, പിന്നീടത് ഗുഡ്‌സ് ട്രെയിനായി', പരിഹസിച്ച് ആകാശ്

5

Also Read: IPL 2021: ധോണിയുടെ റെക്കോഡ് തകര്‍ത്ത് ദിനേഷ് കാര്‍ത്തിക്, വിക്കറ്റ് കീപ്പര്‍മാരില്‍ ഇനി ഒന്നാമന്‍

99 റണ്‍സ്‌കൂടി നേടിയാല്‍ ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന് ടീമിനൊപ്പം 2000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഡല്‍ഹി താരമെന്ന റെക്കോഡാണ് ധവാനെ കാത്തിരിക്കുന്നത്. രാജസ്ഥാന്‍ സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഗോപാലിനാവും. അജിന്‍ക്യ രഹാനെക്ക് 59 റണ്‍സ് കൂടി നേടാനായാല്‍ 4000 റണ്‍സ് ക്ലബ്ബിലെത്തും. എന്നാല്‍ ആദ്യ മത്സരത്തില്‍ രഹാനെക്ക് ഡല്‍ഹി പ്ലേയിങ് 11 അവസരമില്ലായിരുന്നു.

Story first published: Saturday, September 25, 2021, 11:12 [IST]
Other articles published on Sep 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X