Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എതിരാളികളേക്കാള്‍ ഒരടി മുന്നില്‍ അവനുണ്ടാവും, ഡല്‍ഹിയില്‍ ഭയപ്പെടേണ്ടത് ആ താരത്തെയെന്ന് ഓജ

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. ഒരു കളി എങ്ങനെ മാറ്റിമറിക്കണമെന്നതിനെ പറ്റി നല്ല ജ്ഞാനമുള്ള താരമാണ് പന്ത്. ഒരു മത്സരം എങ്ങനെ മുന്നോട്ട് പോകുന്നു, അതിനെ എങ്ങനെയൊക്കെ സ്വാധീനിക്കാം എന്നുള്ളതൊക്കെ പന്തിനറിയാം. അത് പലപ്പോഴും പന്ത് പ്രകടമാക്കിയിട്ടുണ്ടെന്നും ഓജ പറഞ്ഞു. 2021 ഇതുവരെ നോക്കുമ്പോള്‍ പന്തിന്റെ വര്‍ഷമായിട്ടാണ് വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ കരിയറില്‍ നിര്‍ണായകായ നേട്ടങ്ങള്‍ ഈ വര്‍ഷമാണ് പിറന്നത്. പന്തിന്റെ ബെസ്റ്റ് വര്‍ഷമാണ് ഇതെന്ന് പറയേണ്ടി വരുമെന്നും ഓജ പറഞ്ഞു.

1

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ പന്ത് മൂന്നാമത്തെ മികച്ച റണ്‍ സ്‌കോററായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന-ടി20 പരമ്പരകളില്‍ മിന്നിത്തിളങ്ങിയിരുന്നു പന്തെന്നും ഓജ ഓര്‍മിപ്പിച്ചു. അതേസമയം ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് ഈ സീസണില്‍ പന്ത് ഡല്‍ഹിയുടെ ക്യാപ്റ്റനാവുവന്നത്. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ശ്രേയസ് അയ്യര്‍ക്ക് കളിക്കാനാവില്ല. ആദ്യ കളിയില്‍ തന്നെ പന്ത് ഡല്‍ഹിയെ വിജയത്തിലെത്തിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയായിരുന്നു ജയം. ധോണിയുടെ ടീമിനെതിരെ വിജയം നേടിയത് ചേസിംഗിലൂടെയായിരുന്നു.

കളിയെ കുറിച്ചുള്ള അപാരമായ ജ്ഞാനം റിഷഭ് പന്തിനുണ്ട്. ഒരു ബൗളറുടെ മനസ്സ് വായിക്കാന്‍ കഴിവുള്ള താരമാണ് പന്ത്. എതെങ്കിലുമൊരു ബൗളരെ പിടിച്ച് നിര്‍ത്താനല്ല, ഏതൊരു ബൗളര്‍ക്കും ഒരടി മുന്നിലെത്താനാണ് പന്ത് ശ്രമിക്കാറുള്ളത്. ഏതൊരു ബാറ്റ്‌സ്മാനും ബൗളര്‍ക്കെതിരെ ആധിപത്യമാണ് ലക്ഷ്യമിടുന്നത്. പക്ഷേ എങ്ങനെയാണ് നിങ്ങള്‍ ആധിപത്യം നേടുക. അതാണ് കളിയില്‍ വളരെ പ്രധാനപ്പെട്ട കാര്യം. പല ക്രിക്കറ്റര്‍മാര്‍ക്കും കളിയെ കുറിച്ചുള്ള കൃത്യമായ ധാരണ കുറേ കളിച്ചതിന് ശേഷമായിരിക്കും ലഭിക്കുക. എന്നാല്‍ പന്തിന് അക്കാര്യത്തില്‍ ക്ലാരിറ്റിയുണ്ട്. ഒരു ബൗളര്‍ എങ്ങനെയായിരിക്കും പന്തെറിയുക എന്നത് അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നും ഓജ പറഞ്ഞു.

അതേസമയം പന്തിനെ പുകഴ്ത്തി ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗും രംഗത്തെത്തി. വിരാട് കോലിയും കെയ്ന്‍ വില്യംസണും ചേര്‍ന്ന താരമാണ് ഋഷഭ് പന്തെന്ന് പോണ്ടിംഗ് പറഞ്ഞു. ക്രീസില്‍ അവസാനം വരെ പന്തുണ്ടെങ്കില്‍ അദ്ദേഹം കളി ജയിപ്പിക്കാനാണ് സാധ്യതയെന്നും പോണ്ടിംഗ് പറഞ്ഞു. ഈ ഐപിഎല്ലില്‍ പന്തിന്റെ ബാറ്റിംഗ് പൊസിഷന്‍ വളരെ പ്രധാനമാണ്. പന്ത് അവസാനം വരെ നില്‍ക്കുകയാണെങ്കില്‍ അദ്ദേഹം കളി ജയിപ്പിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ പന്തിന് ഭാരക്കൂടുതല്‍ ഉണ്ടായിരുന്നു. വിചാരിച്ച പോലെ അദ്ദേഹത്തിന് കളിക്കാനായില്ല. ഇത്തവണ പക്ഷേ ഫിറ്റ്‌നെസ്സില്‍ നന്നായി പന്ത് ശ്രദ്ധിച്ചു. ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി പന്ത് മത്സരങ്ങള്‍ ജയിപ്പിക്കുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു.

Story first published: Thursday, April 15, 2021, 21:34 [IST]
Other articles published on Apr 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+