വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡിസിയുടെ കിങായി റിഷഭ്! റണ്‍വേട്ടയില്‍ റെക്കോര്‍ഡ്- 3000 റണ്‍സ് ക്ലബ്ബിലും

ഡിസിക്കായി കൂടുതല്‍ റണ്ണെടുത്ത താരമായി മാറി

1

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പുതിയ ബാറ്റിങ് കിങായി മാറിയിരിക്കുകയാണ് ക്യാപ്റ്റനും വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ റിഷഭ് പന്ത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേന്‌സിനെതിരായ ഇന്നിങ്‌സിനിടെ രണ്ടു വമ്പന്‍ നാഴികക്കല്ലുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ടൂര്‍ണമന്റില്‍ ഡിസിയുടെ ഓള്‍ടൈം റണ്‍സ്‌കോററായി മാറിയതാണ് ആദ്യത്തേത്. ഇതോടൊപ്പം ടി20യില്‍ 3000 റണ്‍സ് തികച്ച താരമായും റിഷഭ് മാറി.

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിന്റെ പേരിലുള്ള റെക്കോര്‍ഡാണ് റിഷഭ് മറികടന്നത്. 2382 റണ്‍സോടെയായിരുന്നു നേരത്തേ സെവാഗ് ഡല്‍ഹിയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ ഒന്നാംസ്ഥാനമലങ്കരിച്ചത്. ഇതാണ് റിഷഭ് തിരുത്തിയിരിക്കുന്നത്. 2385 റണ്‍സ് ഇപ്പോള്‍ താരത്തിന്റെ പേരിലുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (1933), മുന്‍ ഓപ്പണറും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍ (1456) എന്നിവരാണ് ഡിസിക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത മറ്റു താരങ്ങള്‍.

റിഷഭിനെ സംബന്ധിച്ച് മികച്ച ഐപിഎല്‍ സീസണുകളിലൊന്നാണിത്. 11 മല്‍സരങ്ങളില്‍ നിന്നും 311 റണ്‍സുമായി പത്താംസ്ഥാനത്ത് അദ്ദേഹമുണ്ട്. 38.87 ശരാശരിയില്‍ 127.98 സ്‌ട്രൈക്ക് റേറ്റോടെയാണ് റിഷഭ് 300ന് മുകളില്‍ നേടിയത്. പുറത്താവാതെ നേടിയ 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 33 ബൗണ്ടറികളും ആറു സിക്‌സറുകളും റിഷഭ് നേടിക്കഴിഞ്ഞു. ഇതുവരെയുള്ള ഐപിഎഎല്‍ കരിയറെടുത്താല്‍ 79 മല്‍സരങ്ങളില്‍ നിന്നുമാണ് 2390 റണ്‍സ് നേടിയിട്ടുള്ളത്. 35.67 ശരാശരിയില്‍ 148.35 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു സെഞ്ച്വറിയും 14 ഫിഫ്റ്റികളുമാണ് റിഷഭിന്റെ പേരിലുള്ളത്.

2

ടി20യില്‍ 3000 റണ്‍സ് തികയ്ക്കുന്നതിനൊപ്പം ഈ നേട്ടം കൈവരിച്ച ഏറ്റവും വേഗമേറിയ വിക്കറ്റ് കീപ്പര്‍ കൂടിയായി റിഷഭ് മാറി. 108 ഇന്നിങ്‌സുകളിലാണ് അദ്ദേഹം 3000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്. വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് റിഷഭ്. 93 ഇന്നിങ്‌സുകളില്‍ നേട്ടം കുറിച്ച കെഎല്‍ രാഹുലാണ് ഒന്നാമത്. 107 ഇന്നിങ്‌സുകളില്‍ നിന്നും നാഴികക്കല്ല് പിന്നിട്ട മുന്‍ താരങ്ങളായ സുരേഷ് റെയ്‌നയും ഗൗതം ഗംഭീറും രണ്ടാംസ്ഥാനം പങ്കിടുകയാണ്.

കൊല്‍ക്കത്തയ്‌ക്കെതിരായ ഇന്നത്തെ മല്‍സരത്തിലേക്കു വരികയാണെങ്കില്‍ 39 റണ്‍സാണ് റിഷഭ് നേടിയത്. 36 ബോളില്‍ മൂന്നു ബൗണ്ടറികളോടെയായിരുന്നു ഇത്. റിഷഭിനെക്കൂടാതെ ഓപ്പണര്‍ സ്റ്റീവ് സ്മിത്തും ഡിസിക്കായി 39 റണ്‍സ് നേടി. 24 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡിസി നിശ്ചിത ഓവറില്‍ 127 റണ്‍സാണ് നേടിയത്. കെകെആറിനായി ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി. ടിം സൗത്തിക്കു ഒരു വിക്കറ്റ് ലഭിച്ചു.

Story first published: Tuesday, September 28, 2021, 18:53 [IST]
Other articles published on Sep 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X