Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ക്യാപ്റ്റന്‍സിയില്‍ ദുരന്തം, ബാറ്റിംഗില്‍ തോല്‍വി, ആര്‍സിബിക്കെതിരെ മെഗാ ഫ്‌ളോപ്പായി പന്ത്

ഡല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഉറച്ചൊരു ജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടത്. ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ സാധിക്കുമായിരുന്ന നല്ലൊരു അവസരമാണ് കൈവിട്ടത്. എന്നാല്‍ തോറ്റതല്ല, തോല്‍പ്പിച്ചതാണ് എന്ന് പറയേണ്ടി വരും. ഡല്‍ഹിയുടെ ക്യാപ്റ്റന്‍ റിഷഭ് പന്ത് മത്സരത്തില്‍ വലിയ പിഴവുകളാണ് ധാരാളം വരുത്തിയത്. കഴിഞ്ഞ കളിയില്‍ അക്ഷര്‍ പട്ടേലിന് സൂപ്പര്‍ ഓവറില്‍ പന്ത് നല്‍കിയത് പോലെയുള്ള ധീരവും ബുദ്ധിപരവുമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പന്ത് പരാജയമാവുകയും ചെയ്തു.

അവസാന ഓവര്‍

അവസാന ഓവര്‍

ഡല്‍ഹിയുടെ നിയന്ത്രണത്തിലായിരുന്നു ശരിക്കും മത്സരം. ആദ്യം പന്തെറിഞ്ഞ ഡല്‍ഹി 19ാം ഓവര്‍ വരെ നല്ല രീതിയിലാണ് പന്തെറിഞ്ഞത്. അഞ്ച് വിക്കറ്റിന് 149 റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി. എന്നാല്‍ പിന്നീട് സംഭവിച്ചതാണ് എബി ഡിവില്യേഴ്‌സിന്റെ അഴിഞ്ഞാട്ടമായിരുന്നു. അതിന് കാരണക്കാരനായത് റിഷഭ് പന്ത്. മത്സരത്തിന്റെ ഫലം നിര്‍ണയിച്ചതും ഈ ഓവറാണ്. അമിത് മിശ്രയ്ക്ക് നേരത്തെ ഒരോവര്‍ കൂടി നല്‍കിയിരുന്നെങ്കില്‍ മാര്‍ക്കസ് സ്‌റ്റോയിസിനെ കൊണ്ട് അവസാന ഓവര്‍ എറിയിക്കേണ്ടി വരില്ലായിരുന്നു. അത് റബാദയ്ക്ക് നല്‍കാമായിരുന്നു. 23 റണ്‍സാണ് അവസാന ഓവറില്‍ ഡിവില്യേഴ്‌സ് അടിച്ചെടുത്തത്. ഡല്‍ഹി തോറ്റത് വെറും ഒരു റണ്‍സിന്. ആ ഓവര്‍ എത്രത്തോളം നിര്‍ണായമായിരുന്നു എന്ന് വ്യക്തം.

കാരണം പറഞ്ഞ് പന്ത്

കാരണം പറഞ്ഞ് പന്ത്

അവസാന ഓവര്‍ ടീമിന് വലിയ തിരിച്ചടിയായെന്ന് പന്ത് സമ്മതിച്ചു. 15 റണ്‍സ് ഈ വിക്കറ്റില്‍ അധികം വന്നത് വളരെ കഠിനമാണ്. വളരെ നല്ല രീതിയിലായിരുന്നു ടീം പന്തെറിഞ്ഞത്. പക്ഷേ സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് നല്ല ആനുകൂല്യം കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് അമിത് മിശ്രയെ പന്തെറിയാന്‍ ഏല്‍പ്പിക്കാതിരുന്നത്. അവസാന ഓവര്‍ സ്റ്റോയിനിസിനെ വെച്ച് എറിയിക്കാമെന്നും അതോടെ തീരുമാനിച്ചു. പക്ഷേ തീരുമാനം പാളിപ്പോയെന്നും പന്ത് പറഞ്ഞു.

ബാറ്റിംഗില്‍ മെഗാ ഫ്‌ളോപ്പ്

ബാറ്റിംഗില്‍ മെഗാ ഫ്‌ളോപ്പ്

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട താരമാണ് പന്ത്. മത്സരത്തില്‍ 48 പന്തില്‍ 58 റണ്‍സെടുത്ത പന്തിന്റെ ഇന്നിംഗ്‌സ് ഡല്‍ഹിയുടെ തോല്‍വിയില്‍ മറ്റൊരു നിര്‍ണായക ഘടകമാണ്. അപ്പുറത്തുള്ള ഷിമ്രോണ്‍ ഹെറ്റ്മയര്‍ 25 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താവാതെ നിന്നിരുന്നു. ആ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ തോല്‍വി ഇതിലും ദുരന്തമാകുമായിരുന്നു. പന്ത് കണക്ട് ചെയ്യുന്നതില്‍ വന്‍ പരാജമായിരുന്നു പന്ത്. മധ്യഓവറില്‍ സ്‌കോര്‍ ഉയര്‍ത്താനും സാധിച്ചില്ല. ആറ് ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് ആകെ പിറന്നത്. സിക്‌സറൊന്നും വന്നില്ല. സ്‌ട്രൈക്ക് റേറ്റ് ആണെങ്കില്‍ 120. വളരെ മോശം പ്രകടനമെന്നേ ഇതിനെ പറയാനാവൂ.

സ്‌ട്രൈക്ക് മാറിയില്ല

സ്‌ട്രൈക്ക് മാറിയില്ല

ഹെറ്റ്മയര്‍ക്ക് സ്‌ട്രൈക്ക് മാറിയിരുന്നെങ്കില്‍ ഒരുപക്ഷേ കളി ജയിക്കുമായിരുന്നു. ഡോട്ട് ബോളും അവസാന ഓവറില്‍ പന്തില്‍ നിന്നുണ്ടായി. 12 റണ്‍സ് അടിക്കുക പന്തിനെ സംബന്ധിച്ച് എളുപ്പമായിരുന്നു. രണ്ട് ബൗണ്ടറി മാത്രമാണ് ആകെ പിറന്നത്. ആര് പന്തെറിഞ്ഞാലും കളി ജയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അത് നടന്നില്ലെന്നും പന്ത് പറഞ്ഞു. അതേസമയം ഈ മത്സരം പന്തിനും മറ്റുള്ളവര്‍ക്കും ഒരു പാഠമാണെന്ന് കോച്ച് റിക്കി പോണ്ടിംഗ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ഓരോ റണ്‍സും മുഖ്യമാണെന്ന് പോണ്ടിംഗ് വ്യക്തമാക്കി. എന്നാല്‍ ടീം പിന്നില്‍ നിന്ന് തിരിച്ചുവന്ന രീതി മികച്ചതാണെന്നും പോണ്ടിംഗ് പറഞ്ഞു.

Story first published: Wednesday, April 28, 2021, 5:17 [IST]
Other articles published on Apr 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+