Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇശാന്ത് ശര്‍മ അടുത്ത കളിയില്‍ മടങ്ങി വരുമോ? വ്യക്തമാക്കി റിക്കി പോണ്ടിംഗ്

കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് നേരിട്ട കനത്ത തിരിച്ചടികളിലൊന്നായിരുന്നു പേസര്‍ ഇശാന്ത് ശര്‍മ്മയുടെ അഭാവം. താരത്തിന്റെ തിരിച്ചുവരവുണ്ടാകുമോ എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ പകരുന്ന വാര്‍ത്തയുമായാണ് ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ് എത്തിയിരിക്കുന്നത്.

പരുക്കു മൂലം രണ്ട് മത്സരങ്ങള്‍ ഇശാന്തിന് നഷ്ടമായിരിക്കുകയാണ്. ഇശാന്തിന്റെ അഭാവത്തില്‍ ആവേശ് ഖാന്‍ ടീമിലിടം നേടുകയും രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇന്നല രാജസ്ഥാന്‍ റോയല്‍സിനെതിരെ അവസാന ഓവറിലാണ് ഡല്‍ഹി കളി കൈവിടുന്നത്. ഈ സാഹചര്യത്തിലാണ് ഇശാന്തിന്റെ പരുക്കിനെ കുറിച്ച് പോണ്ടിംഗ് വ്യക്തത വരുത്തിയിരിക്കുന്നത്.

കുറച്ചു കൂടെ നന്നായിട്ടുണ്ട്

അവന്‍ വളരെ ഇംപ്രവീസ് ആയിരുന്നു. ട്രെയിനിംഗ് ക്യാമ്പ് തുടങ്ങിയത് മുതല്‍ തന്നെ. കുറച്ചു കൂടെ നന്നായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ച് തടി കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ ഫിറ്റും നല്ല വേഗതയില്‍ പന്തെറിയുകയും ചെയ്യുന്നുണ്ട്. എക്‌സ്ട്രാ ഫിറ്റ്‌നെസിന്റെ കുറവുണ്ടായിട്ടും ആക്ഷന്‍ നന്നാക്കാന്‍ പറ്റിയിട്ടുണ്ട്. ലൈനും ലെങ്ത്തുമെല്ലാം നന്നായിട്ടുണ്ട്. എന്നാണ് പോണ്ടിംഗ് പറഞ്ഞത്.

കാലിന് പരുക്കുണ്ടായിരുന്നു

ആദ്യ മത്സരത്തിലേക്ക് വരികയാണെങ്കില്‍, ഇശാന്ത് ശര്‍മ്മയ്ക്ക് കാലിന് പരുക്കുണ്ടായിരുന്നു. ആ അവസരം ആവേശ് ഖാന്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അവന്‍ കുറച്ചു കാലമായി ടീമിനൊപ്പമുണ്ട്. ഇപ്പോഴാണ് കൃത്യമായ അവസരം ലഭിച്ചത്. അവന്‍ ഞങ്ങളുടെ ഒരു കണ്ടെത്തലായി മാറുകയാണ്. അവനെ പോലൊരു ഇന്ത്യന്‍ ബോളറും വോക്‌സും റബാഡയും നോക്കിയയും ടോം കറനും ചേരുമ്പോള്‍ നല്ലൊരു ബോളിംഗ് ലൈനപ്പാകും എന്നും പോണ്ടിംഗ് പറഞ്ഞു.

തിരികെ വന്നു

അതേസമയം കഴിഞ്ഞ മത്സരത്തില്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ നാല് ഓവര്‍ എറിയാതിരുന്നത് തെറ്റായെന്നും പോണ്ടിംഗ് പറഞ്ഞു. മൂന്നോവറില്‍ 14 റണ്‍സായിരുന്നു അശ്വിന്‍ വഴങ്ങിയത്. ടീമിനൊപ്പം ഇരിക്കുമ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും പോണ്ടിംഗ് പറഞ്ഞു. മൂന്നോവറില്‍ 14 റണ്‍സ് മാത്രമാണ് വഴങ്ങിയത്, ഒരു ബൗണ്ടറി പോലും കൊടുത്തില്ല. ആദ്യ മത്സരത്തില്‍ നന്നായിരുന്നില്ലെങ്കിലും രണ്ടാം മത്സരത്തില്‍ അവന്‍ തിരികെ വന്നുവെന്നും പോണ്ടിംഗ് ചൂണ്ടിക്കാണിച്ചു.

തകര്‍ത്തടിച്ച ക്രിസ്

മത്സരം രാജസ്ഥാന്‍ പരാജയപ്പെട്ടിടത്തു നിന്നുമായിരുന്നു തിരിച്ചു പിടിച്ചത്. രാജസ്ഥാനു വേണ്ടി ഡേവിഡ് മില്ലര്‍ 62 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രിസ് മോറിസാണ് ഡല്‍ഹിയുടെ കൈയ്യില്‍ നിന്നും ജയം തിട്ടിപ്പറിച്ചെടുത്തത്. 18 പന്തുകളില്‍ നിന്നും 36 റണ്‍സാണ് മോറിസ് നേടിയത്. മൂന്ന് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. അവസാന രണ്ട് ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 27 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവിടെ നിന്നുമാണ് രാജസ്ഥാന്‍ തിരിച്ചു വന്നത്.

നടപ്പിലാക്കാന്‍ സാധിച്ചില്ല

മോറിസിന് കുറച്ചധികം മോശം പന്തുകളാണ് തങ്ങള്‍ നല്‍കിയതെന്നും ലെങ്ത് ശരിയായിരുന്നില്ലെന്നും പോണ്ടിംഗ് പറഞ്ഞു. എങ്ങനെയാണ് അവന് പന്തെറിയേണ്ടത് എന്ന് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാന്‍ സാധിച്ചില്ലെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു. പഞ്ചാബ് കിംഗ്‌സാണ് ഡല്‍ഹിയുടെ അടുത്ത എതിരാളികള്‍.

Story first published: Friday, April 16, 2021, 12:36 [IST]
Other articles published on Apr 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+