Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഡല്‍ഹിക്ക് പന്ത്രണ്ടാമനെ ആവശ്യമുണ്ട്? വരുന്നോ ടീമിലേക്ക്, ആ താരത്തോട് പോണ്ടിംഗിന്റെ ചോദ്യം

ഡല്‍ഹി: ഐപിഎല്ലില്‍ ആദ്യ കളി തന്നെ തന്നെ ജയിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഗംഭീര വരവ് അറിയിച്ചിരിക്കുകയാണ്. മത്സരം ജയിച്ചതിന് ശേഷം ടീം വീഡിയോ കോളില്‍ എല്ലാവരെയും ഞെട്ടിച്ച് വന്നത് ശ്രേയസ് അയ്യരായിരുന്നു. ഇത്തവണ ഡല്‍ഹിയെ നയിക്കേണ്ടത് അയ്യരായിരുന്നു. എന്നാല്‍ പരിക്ക് കാരണം നാല് മാസത്തോളം വിശ്രമം വേണ്ടി വരുന്ന അവസ്ഥയിലാണ് ശ്രേയസ് അയ്യര്‍. ഈ സീസണില്‍ അദ്ദേഹം കളിക്കുകയുമില്ല. ടീം ശ്രേയസിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു. അതേസമയം അയ്യരുടെ പുതിയ ഹെയര്‍ സ്റ്റൈല്‍ വളരെ നന്നായിട്ടുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.

1

പോണ്ടിംഗിന്റെ ചില തമാശകളും ഇതിനിടയില്‍ വൈറലായി. ഡല്‍ഹി ടീമിന് ഒരു പന്ത്രണ്ടാമനെ വേണമെന്നായിരുന്നു ശ്രേയസിനോട് പോണ്ടിംഗ് പറഞ്ഞത്. ആ പന്ത്രണ്ടാമനാവാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ശ്രേയസിന് ടീമിനൊപ്പം ചേരാമെന്നും പോണ്ടിംഗ് പറഞ്ഞു. ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മാത്രമാണ് ഉള്ളതെന്ന് പോണ്ടിംഗ് സൂചിപ്പിച്ചു. കളിക്കാര്‍ക്ക് വെള്ളം കൊണ്ട് കൊടുക്കാന്‍ ഒരാളെ ടീമിന് ആവശ്യമുണ്ടെന്നും തമാശരൂപേണ പോണ്ടിംഗ് പറഞ്ഞു. എന്നാല്‍ തനിക്ക് വരാനാവാത്തതിന്റെ പ്രയാസം അയ്യര്‍ തുറന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തനിക്ക് ശസ്ത്രക്രിയ നടന്നതെന്ന് അയ്യര്‍ പരയുന്നു. അത് വരെ വളരെയധികം വേദന കൈക്കുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കുറച്ച് കുറവുണ്ടെന്നും അയ്യര്‍ പറഞ്ഞു. അതേസമയം നാല് മാസത്തോളം വിശ്രമം വേണ്ടി വന്നാല്‍ താരം ടി20 ലോകകപ്പില്‍ കളിക്കുമോ എന്നാണ് ഇന്ത്യന്‍ ടീം അടക്കം ഉറ്റുനോക്കുന്നത്. ഇന്നലെയാണ് അയ്യര്‍ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയത്. കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടാണ് താരം വീഡിയോയില്‍ നില്‍ക്കുന്നത്. ഒരുപക്ഷേ താരം ടീമിനൊപ്പം കളി കാണാന്‍ എത്തുമെന്ന സൂചനയും അയ്യര്‍ നല്‍കുന്നുണ്ട്.

അയ്യരുടെ അഭാവത്തിലാണ് ഋഷഭ് പന്ത് ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഡല്‍ഹി പരാജയപ്പെടുത്തിയിരുന്നു. ഏഴ് വിക്കറ്റിനാിരുന്നു ജയം. 189 റണ്‍സ് വിജയലക്ഷ്യമാണ് ചെന്നൈ മുന്നോട്ട് വെച്ചത്. പൃഥ്വി ഷാ-ശിഖര്‍ ധവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ തന്നെ 138 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഡല്‍ഹിയുടെ ജയം എളുപ്പമായിരുന്നു. രണ്ട് പേരും അര്‍ധ സെഞ്ച്വറി കുറിച്ചു. അടുത്ത വ്യാഴാഴ്ച്ച രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഡല്‍ഹിയുടെ രണ്ടാം മത്സരം.

Story first published: Sunday, April 11, 2021, 20:28 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+