Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ നിരാശപ്പെടുത്തി, അഞ്ച് താരങ്ങള്‍

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ കളിച്ചിട്ടുള്ളവരാണ്. ബ്രെറ്റ് ലീ, റിക്കി പോണ്ടിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ ഇങ്ങനെ നീളും ആ പട്ടിക. ഇവരില്‍ പലര്‍ക്കും വലിയ കരിയറും ഐപിഎല്ലില്‍ കെട്ടിപ്പടുക്കാന്‍ സാധിച്ചിട്ടുമുണ്ട്. എന്നാല്‍ മറ്റ് ചില താരങ്ങളുടെ കാര്യം അങ്ങനെയല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുണ്ടായിട്ടും ഐപിഎല്ലില്‍ ഒന്നുമാവാന്‍ സാധിക്കാത്ത ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് റിക്കി പോണ്ടിങ്. നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായ റിക്കി പോണ്ടിങ്ങിന് താരമെന്ന നിലയില്‍ വലിയ പ്രകടനങ്ങള്‍ ഐപിഎല്ലില്‍ അവകാശപ്പെടാനാവില്ല. 2008ല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ച പോണ്ടിങ് അഞ്ച് വര്‍ഷത്തോളം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് മുംബൈ ഇന്ത്യന്‍സ് നായകനായാണ് തിരിച്ചെത്തിയത്.

നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും പരാജയപ്പെട്ട അദ്ദേഹം പാതിവഴിയില്‍ സ്ഥാനം ഒഴിയുകയും പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ചുമതലയേല്‍ക്കുകയും ചെയ്തു. 10 മത്സരത്തില്‍ നിന്ന് 10.11 ശരാശരിയില്‍ 91 റണ്‍സാണ് പോണ്ടിങ്ങിന്റെ പേരിലുള്ളത്. സ്‌ട്രൈക്കറേറ്റ് 70നോടടുത്താണ്. മുംബൈയെ കിരീടം ചൂടിച്ച പരിശീലകനാണ് പോണ്ടിങ്.

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ)

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. 2015ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കിരീടം ചൂടിച്ച നായകനാണ് മൈക്കല്‍ ക്ലാര്‍ക്ക്. ഒരു സീസണില്‍ മാത്രമാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്. 2012ല്‍ പൂനെ വാരിയേഴ്‌സിനുവേണ്ടിയായിരുന്നു ഇത്. ആറ് മത്സരം കളിച്ച് 104.26 സ്‌ട്രൈക്കറേറ്റില്‍ 98 റണ്‍സാണ് അദ്ദേഹം നേടിയത്. 41 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. രണ്ട് വിക്കറ്റും വീഴ്ത്തി.

മഖായ എന്‍ഡിനി (ദക്ഷിണാഫ്രിക്ക)

മഖായ എന്‍ഡിനി (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് മഖായ എന്‍ഡിനി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുകളുള്ള താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന മഖാന്‍ എന്‍ഡിനി ഒമ്പത് മത്സരങ്ങളാണ് കളിച്ചത്. ഏഴ് വിക്കറ്റും വീഴ്ത്തി. ഐപിഎല്ലില്‍ ഹാട്രിക്കും എന്‍ഡിനിയുടെ പേരിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൗരവ് ഗാംഗുലി, ദിബാബ്രതാ ദാസ്, ഡേവിഡ് ഹസി എന്നിവരെ പുറത്താക്കിയാണ് എന്‍ഡിനി ഹാട്രിക് നേടിയത്. എന്നാല്‍ ഐപിഎല്ലില്‍ കൂടുതല്‍ സീസണുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ഷെയ്ന്‍ ബോണ്ട് (ന്യൂസീലന്‍ഡ്)

ഷെയ്ന്‍ ബോണ്ട് (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡിന്റെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ഷെയ്ന്‍ ബോണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചെറിയ കാലം കൊണ്ട് ശ്രദ്ധേയ പ്രകടനം നടത്തിയ അദ്ദേഹം 2010ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുള്ള മത്സരത്തോടെയാണ് ഐപിഎല്ലിലേക്കെത്തുന്നത്. എട്ട് മത്സരം കളിച്ച അദ്ദേഹം ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്. പഞ്ചാബിനെതിരേ 24 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടെസ്റ്റില്‍ 87 വിക്കറ്റും ഏകദിനത്തില്‍ 147 വിക്കറ്റും ടി20യില്‍ 25 വിക്കറ്റും ബോണ്ടിന്റെ പേരിലുണ്ട്.

ശിവനരെയ്ന്‍ ചന്ദ്രപ്പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)

ശിവനരെയ്ന്‍ ചന്ദ്രപ്പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് ശിവനരെയ്ന്‍ ചന്ദ്രപ്പോള്‍. ക്ലാസിക് താരമായിരുന്ന അദ്ദേഹം പ്രഥമ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു. മൂന്ന് മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. 25 റണ്‍സാണ് ആകെ നേടിയത്. 16 ആണ് ഉയര്‍ന്ന സ്‌കോര്‍. 80.65 ആണ് സ്‌ട്രൈക്കറേറ്റ്. എന്നാല്‍ വമ്പനടിക്കാരനല്ലാത്തതിനാല്‍ത്തന്നെ ചന്ദ്രപ്പോളിന് ഐപിഎല്ലില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല.

Story first published: Wednesday, August 25, 2021, 12:19 [IST]
Other articles published on Aug 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+