വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാര്‍ണറെ ടോം മൂഡി ബലിയാടാക്കി; ലക്ഷ്യം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

By Abin MP

ഇന്ത്യന്‍ ആരാധകരെയാകെ അമ്പരപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിരാട് കോലി ഒഴിയുന്നുവെന്നത്. ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ലോകകപ്പിന് ശേഷമായിരിക്കും കോലി ക്യാപ്റ്റന്‍സിയില്‍ നിന്നും പിന്മാറുക. കോലിയ്ക്ക് ശേഷം ആരെയാണ് ഇന്ത്യയുടെ കുട്ടിക്രിക്കറ്റ് നായകനാക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഔദ്യോഗികമായ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ടും പുറത്ത് വരികയാണ്.

കോലി നായക സ്ഥാനത്തു നിന്നും മാറുന്നതിന് പിന്നാലെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും രവി ശാസ്ത്രിയേയും മാറ്റുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകകപ്പിന് ശേഷം രവി ശാസ്ത്രിയ്ക്ക് പകരം ടോം മൂഡി ഇന്ത്യയുടെ മുഖ്യ പരിശീലകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആണ് ടോം മൂഡി. വിശദമായി വായിക്കാം.

David Warner

ടോം മൂഡി രവി ശാസ്ത്രിയുടെ പകരക്കാരനായി ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ഹൈദരാബാദിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആണ് മൂഡി. മൂഡിയുടെ നീക്കമായിരുന്നു ഡേവിഡ് വാര്‍ണറെ ഹൈദരാബാദിന്റെ നായക സ്ഥാനത്തു നിന്നും ഒഴിവാക്കിയതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീസണിന്റെ തുടക്കത്തില്‍ വാര്‍ണര്‍ ആയിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ടീം മോശം പ്രകടനം ആവര്‍ത്തിച്ചതോടെ വാര്‍ണറെ മാറ്റുകയായിരുന്നു.

വാര്‍ണറിന് പകരം മൂഡിയാണ് കെയ്ന്‍ വില്യംസണിനെ നായകനാക്കി മാറ്റുന്നത്. പിന്നാലെ വാര്‍ണറെ പ്ലെയിംഗ് ഇലവനില്‍ നിന്നടക്കം മാറ്റുകയുണ്ടായി. മോശം ഫോമിലായിരുന്ന മനീഷ് പാണ്ഡയെ പുറത്തിരുത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പരസ്യമായി തന്നെ വാര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്തുന്നത്. ആരാധകരെ തീര്‍ത്തും അമ്പരപ്പിച്ച തീരുമാനമായിരുന്നു ഇത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളും 2016 ല്‍ ഹൈദരാബാദിനെ ചാമ്പ്യന്മാരാക്കുകയും ചെയ്ത നായകനായിരുന്നു വാര്‍ണര്‍.

ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു തങ്ങളുടെ തീരുമാനം എന്നായിരുന്നു വാര്‍ണറെ മാറ്റിയതിനെക്കുറിച്ച് ഹൈദരാബാദിന്റെ മുഖ്യ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇന്ത്യയുടെ അടുത്ത പരിശീലകനായി മാറുക എന്ന ലക്ഷ്യത്തോടെയാണ് മൂഡി ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ്. നേരത്തേയും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് മൂഡിയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നു.ബിസിസിഐില്‍ സ്വാധീനമുള്ളവരാണ് ഹൈദരാബാദിന്റെ ഉടമകളെന്നും അതിനാല്‍ വാര്‍ണറെ പുറത്താക്കി യുവാക്കള്‍ക്ക് അവസരം കൊടുക്കുകയായിരുന്നു മൂഡിയെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം വാര്‍ണറെ പുറത്താക്കിയ തീരുമാനം വലിയ വിവാദമായി മാറിയിരുന്നു. ടീമില്‍ നിന്നും പുറത്തായ ശേഷം വാര്‍ണര്‍ രണ്ടാം പാദത്തില്‍ രണ്ട് മത്സരത്തില്‍ കളിച്ചുവെങ്കിലും പൂജ്യവും രണ്ട് റണ്‍സുമായിരുന്നു സമ്പാദ്യം. ഇതോടെ 18 അംഗ സക്വാഡില്‍ നിന്നു തന്നെ പുറത്താവുകയായിരുന്നു. ഇതോടെ താരത്തിന് ടീം ഹോട്ടല്‍ മുറിയില്‍ തന്നെ ഇരിക്കേണ്ടി വരികയും ചെയ്തിരുന്നു. ആരാധകരെ ഏറെ നിരാശരാക്കിയ സംഭവമായിരുന്നു ഇത്.

മുന്‍ ഓസീസ് താരമായ മൂഡി നിലവില്‍ ശ്രീലങ്കന്‍ ടീമിന്റേയും ഡയറ്ക്ടര്‍ ഓഫ് ക്രിക്കറ്റ് ആണ്. നിരവധി ലീഗുകളിലെ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് മൂഡി. നീണ്ട കാലം ഹൈദരാബാദിന്റെ പരിശീലകനായിരുന്നു. പിന്നീട് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി മടങ്ങിയെത്തുകയായിരുന്നു മൂഡി.

അതേസമയം ഹൈദരാബാദ് ടീമില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങള്‍ക്ക് ശേഷം ചില ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വാര്‍ണറെ ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മെഗാ ഓക്ഷനില്‍ വാര്‍ണറെ ലക്ഷ്യമിടാന്‍ പലരും തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഹൈദരാബാദിന്റെ ആരാധകര്‍ക്ക് വാര്‍ണര്‍ നന്ദി പറഞ്ഞിരുന്നു. വൈകാരികമായൊരു കുറിപ്പിലൂടെയായിരുന്നു വാര്‍ണര്‍ നന്ദി പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന ഹൈദരാബാദിന്റെ അവസാന മത്സരത്തില്‍ നായകന്‍ കെയ്ന്‍ വില്യംസണും ഉപനായകന്‍ ഭുവനേശ്വര്‍ കുമാറും ഇല്ലാതിരുന്നിട്ടും വാര്‍ണറെ കളിപ്പിക്കാതിരുന്നതും വിമര്‍ശിക്കപ്പെട്ടിരുന്നു.

Story first published: Saturday, October 9, 2021, 15:58 [IST]
Other articles published on Oct 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X