Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോഹ്ലിയോട് ഏകദിന നായകസ്ഥാനം ഒഴിയാന്‍ രവി ശാസ്ത്രി പറഞ്ഞിരുന്നു: റിപ്പോര്‍ട്ട്

ക്രിക്കറ്റ് ആരാധകരെ ഒന്നകെ അമ്പരപ്പിച്ച തീരുമാനമായിരുന്നു വിരാട് കോഹ്ലി തന്റെ നായകസ്ഥാനത്തു നിന്നും പിന്മാറിയത്. ഇന്ത്യയുടെ ട്വന്റി-20 നായകസ്ഥാനത്തു നിന്നുമാണ് വിരാട് കോഹ്ലി താന്‍ പിന്മാറുകയാണെന്ന് അറിയിച്ചത്. വരാനിരിക്കുന്ന ലോകകപ്പ് കഴിയുന്നതോടെ താന്‍ നായകസ്ഥാനത്തു നിന്നും ഒഴിയുകയാണെന്നാണ് വിരാട് കോഹ്ലി അറിയിച്ചത്. പിന്നാലെ ഈ സീസണോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനത്തു നിന്നും താന്‍ പിന്മാറുകയാണെന്നും കോഹ്ലി അറിയിച്ചിരുന്നു.

ട്വന്റി-20 നായകസ്ഥാനം ഒഴിയുമെങ്കിലും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി താന്‍ തുടരുമെന്ന് കോഹ്ലി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് കോഹ്ലിയോട് ഇന്ത്യയുടെ ഏകദിന-ട്വന്റി 20 ടീമുകളുടെ നായകസ്ഥാനം ഒഴിയാനായി കോച്ച് രവി ശാസ്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നാണ്. 32 കാരനായ കോഹ്ലി തന്റെ ബാറ്റിംഗില്‍ കൂടുതള്‍ ശ്രദ്ധ ചെലുത്തണമെന്നും ഇതിനായി ഏകദിനത്തിന്റേയും ട്വന്റി 20യുടേയും നായകസ്ഥാനം ഒഴിയണമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

വിജയത്തിലേക്ക് നയിച്ചത്

2017 ജനുവരി മുതലാണ് വിരാട് കോഹ്ലി ഇന്ത്യയുടെ മുഴുന്‍ സമയ നായകനായി മാറുന്നത്. എംഎസ് ധോണിയില്‍ നിന്നുമാണ് കോഹ്ലി നായകസ്ഥാനം സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍-ജനുവരി സമയത്ത് ഓസ്ട്രേലിയയെ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടേ ഒന്നിന് പരാജയപ്പെടുത്തിയിരുന്നു. പരമ്പരയില്‍ ഒരു മത്സരത്തിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചുവന്നത്. അഡ്ലെയ്ഡ് ടെസ്റ്റിന് ശേഷം വിരാട് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നത്. തുടര്‍ന്ന് അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

വിരാട് കോഹ്ലി ഇല്ലാതെ

വിരാട് കോഹ്ലി ഇല്ലാതെ തന്നെ ഇന്ത്യ പരമ്പര നേടിയതോടെയാണ് കോഹ്ലിയുടെ നായകസ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ രവി ശാസ്ത്രി വിരാട് കോഹ്ലിയോട് നായകസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് തുടങ്ങിയിരുന്നു. എന്നാല്‍ ആ ഉപദേശങ്ങളെ മറികടന്ന് വിരാട് ഏകദിനത്തിലും ഇന്ത്യയെ തുടര്‍ന്ന് നയിക്കുകയായിരുന്നു. പ്ലാനുകള്‍ അനുസരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ 2023 ന് മുമ്പ് തന്നെ വിരാട് കോഹ്ലിയ്ക്ക് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സി നഷ്ടമായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആറ് മാസം മുമ്പ്

''ശാസ്ത്രി ആറ് മാസം മുമ്പ് തന്നെ വിരാട് കോഹ്ലിയോട് സംസാരിച്ചിരുന്നു. പക്ഷെ കോഹ്ലി ശാസ്ത്രി പറഞ്ഞത് കേട്ടില്ല. ഇപ്പോഴും ഇന്ത്യയെ ഏകദിനത്തിലും നയിക്കാന്‍ അവന് താല്‍പര്യമുണ്ട്. അതുകൊണ്ടാണ് ട്വന്റി-20 യുടെ നായകസ്ഥാനം മാത്രം ഒഴിയുന്നത്. ബോര്‍ഡും കോഹ്ലിയെ ഒരു ബാറ്റര്‍ എന്ന നിലയില്‍ എങ്ങനെ കൂടുതല്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. കാരണം ഒരു താരമെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷാക്കാന്‍ ഉള്ളത് കൊണ്ടാണ്'' എന്നായിരുന്നു ബിസിസിഐയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നുള്ളൊരാള്‍ പറഞ്ഞത്.

ഒരു സെഞ്ചുറി പോലും

കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സെഞ്ചുറി പോലും നേടാന്‍ സാധിക്കാത്തതിനാല്‍ വിരാടിന്റെ ബാറ്റിംഗിനെതിരേയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും മോശം സമയങ്ങളിലൂടെയാണ് വിരാട് കോഹ്ലി കടന്നു പോകുന്നത്. അതിനാല്‍ ഫോമിലേക്ക് തിരികെ എത്താനും ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനുമായാണ് വിരാട് കോഹ്ലി ഇന്ത്യയുടെ ട്വന്റി-20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നത്. അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും വിരാട് ഒഴിഞ്ഞിരുന്നു. ഈ ഐപിഎല്‍ സീസണോടെ കോഹ്ലി ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയും. എങ്കിലും ഐപിഎല്ലില്‍ എല്ലാക്കാലത്തും താന്‍ ബാംഗ്ലൂരിന്റെ ബാറ്റര്‍ ആയിരിക്കുമെന്നാണ് വിരാട് പറയുന്നത്. ആരാധകരെ നിരാശരാക്കുന്നതായിരുന്നു കോഹ്ലിയുടെ പ്രഖ്യാപനം.

Story first published: Thursday, September 23, 2021, 17:23 [IST]
Other articles published on Sep 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+