വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടൂര്‍ണമെന്റ് തുടര്‍ന്നിട്ടും കാര്യമില്ല, ന്യൂസീലന്‍ഡ് താരങ്ങളും പങ്കെടുക്കില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് റദ്ദാക്കിയിരിക്കുകയാണ്. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ 29 മത്സരങ്ങള്‍ നടത്തിയപ്പോഴേക്കും താരങ്ങളിലേക്കും രോഗം വ്യാപിക്കുകയും ടൂര്‍ണമെന്റ് റദ്ദാക്കുകയുമായിരുന്നു. എന്നാല്‍ പാതിവഴിയില്‍ ഐപിഎല്‍ ഉപേക്ഷിക്കുന്നത് ബിസിസി ഐയെ സംബന്ധിച്ച് കടുത്ത നഷ്ട കച്ചവടമാണ്. ഏകദേശം 2000 കോടിക്ക് മുകളില്‍ നഷ്ടം വരുമെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ വ്യക്തമാക്കിയിരുന്നു.

അതിനാല്‍ സെപ്തംബറില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാമെന്ന നിലപാടിലായിരുന്നു ബിസിസി ഐ. എന്നാല്‍ ടൂര്‍ണമെന്റ് ഇടവേളയ്ക്ക് ശേഷം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചാലും കളിക്കാനില്ലെന്ന് വ്യക്തമാക്കി വിദേശ താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലിന്റെ 14ാം സീസണ്‍ ബാക്കി കളിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ന്യൂസീലന്‍ഡ് താരങ്ങളും കളിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

newzealandt20

സെപ്തംബറില്‍ പാകിസ്താനുമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന,ടി20 പരമ്പര കിവീസ് കളിക്കുന്നുണ്ട്. അതിനാലാണ് കിവീസ് താരങ്ങള്‍ ഐപിഎല്ലിനില്ലെന്ന് അറിയിച്ചത്. കിവീസിന്റെ സൂപ്പര്‍ താരങ്ങളില്‍ പലരും ഐപിഎല്ലിന്റെ ഭാഗമാണ്. അതിനാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ പോയാല്‍ പാക് പരമ്പര മാറ്റേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര മത്സരവുമായി മുന്നോട്ട് പോകാനാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.

ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍,മുംബൈയുടെ ആദം മില്‍നി,ട്രന്റ് ബോള്‍ട്ട്,സിഎസ്‌കെയുടെ മിച്ചല്‍ സാന്റ്‌നര്‍,കെകെആറിന്റെ ലോക്കി ഫെര്‍ഗൂസന്‍,ടിം സീഫെര്‍ട്ട്,ആര്‍സിബിയുടെ ഫിന്‍ അലന്‍,കെയ്ന്‍ ജാമിസന്‍ എന്നിവരെല്ലാം ന്യൂസീലന്‍ഡ് താരങ്ങളാണ്. അതിനാല്‍ ഇവരെല്ലാം ഇല്ലാതെ ഐപിഎല്‍ നടത്താന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായേക്കില്ല.

ബംഗ്ലാദേശിനെതിരേ ഏകദിന,ടി20 പരമ്പര ഉള്ളതിനാലാണ് ഇംഗ്ലണ്ട് താരങ്ങള്‍ പിന്മാറിയത്. ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍,ജോസ് ബട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ,മോയിന്‍ അലി,സാം കറാന്‍,ഡേവിഡ് മലാന്‍,ക്രിസ് ജോര്‍ദാന്‍,ഓയിന്‍ മോര്‍ഗന്‍ തുടങ്ങി നിരവധി ഇംഗ്ലണ്ട് താരങ്ങളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. ഇംഗ്ലണ്ട് താരങ്ങളും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. ദേശീയ മത്സരങ്ങള്‍ ഉള്ളതിനാല്‍ ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ താരങ്ങളെയും ഐപിഎല്ലിന് സെപ്തംബറില്‍ ലഭിക്കില്ല.

ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിക്കുമ്പോള്‍ ഈ വര്‍ഷം ഇനി വിദേശ താരങ്ങള്‍ ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യത കുറവാണ്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് തിരിച്ച് പോകാതെ മാലിദ്വീപില്‍ കഴിയുകയാണ്. മെയ് 15വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ അതിന് ശേഷം മാത്രമെ ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിപ്പോകു. ഒക്ടോബറില്‍ ഇന്ത്യ വേദിയാകേണ്ട ടി20 ലോകകപ്പിന്റെ വേദിയും മറ്റൊരിടത്തേക്ക് മാറ്റാണ് നിലവില്‍ സാധ്യത.

Story first published: Wednesday, May 12, 2021, 15:49 [IST]
Other articles published on May 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X