വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ലോകകപ്പ് ടീമില്‍ ഇല്ലാത്തതില്‍ ആശ്വാസം! അണ്ടര്‍ 19 താരത്തെപ്പോലെ- സഞ്ജുവിന് വിമര്‍ശനം

നാലു റണ്‍സാണ് സഞ്ജു നേടിയത്

പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനവും പരിഹാസവും. മൂന്നാമനായി ക്രീസിലെത്തിയ അദ്ദേഹത്തിന് നാലു റണ്‍സ് മാത്രമേ നേടാനായുള്ളൂ. അഞ്ചു ബോളുകള്‍ മാത്രമാണ് സഞ്ജുവിന് നേരിടാനായത്. അരങ്ങേറ്റക്കാരനായ പേസര്‍ ഇഷാന്‍ പൊറെലിന്റെ ബൗളിങില്‍ പഞ്ചാബ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍ വായുവില്‍ ചാടിയുയര്‍ന്ന് ഒരു കൈകൊണ്ട് സഞ്ജുവിന്റെ ക്യാച്ചെടുക്കുകയായിരുന്നു.

Relieved knowing he is not in world cup squad . twitter reactions to Sanju Samson's innings

നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ പഞ്ചാബിനെതിരേ സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. സമാനമായൊരു പ്രകടനം അദ്ദേഹം യുഎഇയിലും ആവര്‍ത്തിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ഒറ്റയക്ക സ്‌കോറിനു പവലിയനിലേക്കു മടങ്ങിയത്. സഞ്ജുവിനെതിരേ സോഷ്യല്‍ മീഡിയകളില്‍ വന്ന ചില പ്രതികരണങ്ങള്‍ പരിശോധിക്കാം.

 ലോകകപ്പ് ടീമില്‍ ഇല്ലാത്തതില്‍ ആശ്വാസം

ലോകകപ്പ് ടീമില്‍ ഇല്ലാത്തതില്‍ ആശ്വാസം

സ്ഥിരതയില്ലായ്മയുടെ പര്യായമാണ് സഞ്ജു സാംസണ്‍. ഞങ്ങളുടെ തലമുറയില്‍ അമിതമായി പ്രചാരം ലഭിക്കുന്ന ക്രിക്കറ്റര്‍ കൂടി.ാണ് അദ്ദേഹം. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സഞ്ജുവില്ലെന്ന് അറിയുമ്പോള്‍ ആശ്വാസമുണ്ടെന്നാണ് ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.

 അണ്ടര്‍ 19 താരത്തെപ്പോലെ

അണ്ടര്‍ 19 താരത്തെപ്പോലെ

ഫ്‌ളാറ്റ് പിച്ചില്‍പ്പോലും ഒരു അണ്ടര്‍ 19 താരത്തെേേപ്പാലെയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്! അവന്‍ എന്താണ് ചെയ്യുന്നതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
സ്ഥിരം കൈയൊപ്പ് പതിഞ്ഞ മറ്റൊരു ഇന്നിങ്‌സുമായി സഞ്ജു സാംസണ്‍ വന്നിരിക്കുതയാണ്. ഈ ഇതിഹാസത്തിന്റെ ഒരു കാര്യമെന്നായിരുന്നു ഒരു യൂസര്‍ പരിഹസിച്ചത്.

 എനിക്ക് ടീമില്‍ ഇടം നല്‍കൂ

എനിക്ക് ടീമില്‍ ഇടം നല്‍കൂ

ഒരു മികച്ച പ്രകടനം പോലുമില്ല. എന്നിട്ടും എനിക്ക് ടീമില്‍ ഇടം നല്‍കൂയെന്ന് സഞ്ജു സാംസണ്‍ ബിസിസിഐയോടു ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് ഒരു യൂസര്‍ ട്രോളിത്.
സഞ്ജു സാംസണിനെ എല്ലാവരും ഇത്രയധികം പുകഴ്ത്തുന്നത് എന്തിനാണെന്നറിയില്ല. മുന്‍നിരയില്‍ ബാറ്റ് ചെയ്തിട്ടും 100ന് മുകളില്‍ ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടും അദ്ദേഹത്തിന്റെ ശരാശരി 20കളുടെ പകുതിയിലാണെന്നാണെന്നായിരുന്നു ഒരു വിമര്‍ശനം.

 ഗംഭീറും ശശി തരൂരും

ഗംഭീറും ശശി തരൂരും

ഗൗതം ഗംഭീറിനെയും ശശി തരൂരിനെയും സഞ്ജു സാംസണ്‍ എന്നന്നേക്കുമായി നിരാശപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ കളിയാക്കിയത്. സഞ്ജുവിനെ വളരെയേറെ പിന്തുണച്ചിട്ടുള്ളവരാണ് ഇരുവരും.
ഉണരൂ രാജസ്ഥാന്‍ റോയല്‍സ്, നിങ്ങളുടെ നിക്ഷേപത്തിലെ ഒരു മാസത്തെ ആസ്തിയും 11 മാസത്തെ ബാധ്യതയുമാണ് സഞ്ജു സാംസണ്‍. എല്ലായ്‌പ്പോഴും പ്രതീക്ഷയ്‌ക്കൊത്തുയരാനാവാതെ പോവുന്നതായും മറ്റൊരു യൂസര്‍ കുറിച്ചു.

 വിരമിക്കുന്നത് പരിഗണിക്കണം

വിരമിക്കുന്നത് പരിഗണിക്കണം

വരാനിരിക്കുന്ന ദിവസങ്ങളില്‍ സഞ്ജു സാംസണ്‍ വിരമിക്കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്നായിരുന്നു ഒരു വിമര്‍ശനം.
ഐപിഎല്ലിലെ എക്കാലത്തെയും വലിയ ഓവര്‍ റേറ്റഡ് താരങ്ങളിലൊരാളും സ്ഥിരതയില്ലാത്ത താരവുമാണ് സഞ്ജു സാംസണ്‍. ദുഖകരം എന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

 റോയല്‍സിനു ത്രസിപ്പിക്കുന്ന ജയം

റോയല്‍സിനു ത്രസിപ്പിക്കുന്ന ജയം

ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും പഞ്ചാബിനെതിരേ റോയല്‍സിനു ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുക്കാന്‍ സഞ്ജുവിനു സാധിച്ചു. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ രണ്ടു റണ്‍സിനാണ് പഞ്ചാബിനെ സഞ്ജുവും സംഘവും മറികടന്നത്. 186 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പഞ്ചാബിനു നാലു വിക്കറ്റിനു 183 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയെറിഞ്ഞ അവസാന ഓവറായിരുന്നു കളിയിലെ ടേണിങ് പോയിന്റായത്. ഈ ഓവറില്‍ നാലു റണ്‍സ് മാത്രമേ പഞ്ചാബിനു ജയിക്കാന്‍ ആവശ്യമായിരുന്നുള്ളൂ. പക്ഷെ ഒരു റണ്‍സ് മാത്രമാണ് പഞ്ചാബിനു നേടാനായത്. രണ്ടു വിക്കറ്റുകളും നഷ്ടമായി.കാര്‍ത്തികാണ് കളിയിലെ താരമായി മാറിയത്.

പഞ്ചാബിനായി മായങ്ക് അഗര്‍വാള്‍ 67 റണ്‍സോടെ ടോപ്‌സ്‌കോററായി മാറി. നായകന്‍ കെഎല്‍ രാഹുല്‍ 49ഉം നിക്കോളാസ് പൂരന്‍ 32ഉം എയ്ഡന്‍ മര്‍ക്രാം 26* റണ്‍സും നേടി.

Story first published: Wednesday, September 22, 2021, 0:10 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X