വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇനി ക്രിക്കറ്റ് പൂരത്തിന്റെ നാളുകള്‍; ആദ്യം ദിനം തന്നെ 'പൊട്ടിക്കാനുള്ള' റെക്കോര്‍ഡുകള്‍

By Abin MP

അങ്ങനെ വീണ്ടുമൊരു ഐപിഎല്‍ പൂരത്തിന് തിരിതെളിയുകയാണ്. കൊറോണയുടെ ഭീതിയിലായിരുന്നു പോയ വര്‍ഷം ഐപിഎല്‍ നടന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വിദേശത്തായിരുന്നു കഴിഞ്ഞ സീസണ്‍ നടന്നത്. ഈ സീസണ്‍ ഇന്ത്യയില്‍ തന്നെയാണ് നടക്കുന്നത്. എന്നാല്‍ കൊവിഡ് ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കൊവിഡ് കൂടുതല്‍ ശക്തിപ്രാപിക്കുകയും രാജ്യത്ത് പലയിടത്തും കര്‍ശന നിയന്ത്രണങ്ങള്‍ ആരംഭിക്കുകയും ചെയ്തതിനിടെയാണ് ഐപിഎല്ലിന്റെ വരവ്.

എങ്കിലും ഐപിഎല്‍ ആവേശത്തിന് കുറവൊന്നും വരില്ലെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്‍ന്മാരായ മുംബൈ ഇന്ത്യന്‍സും കന്നി കിരീടം തേടിയിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഈ സീസണിലെ ആദ്യ മത്സരം നടക്കുന്നത്. ആദ്യ കളി തോറ്റ് തുടങ്ങുന്ന ശീലമുള്ളവരാണ് മുംബൈ ഇന്ത്യന്‍സ്. ഇരുവും മുഖാമുഖം വന്നപ്പോള്‍ തൂടുതല്‍ തവണയും ജയം മുംബൈയ്ക്ക് ഒപ്പമായിരുന്നു. അതേസമയം ഇന്ന് ചില റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനും സാധ്യതയുണ്ട്.

സിക്‌സര്‍ ശര്‍മ്മ

സിക്‌സുകള്‍ക്ക് പേരു കേട്ടവനാണ് രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ്മ എന്ന ഹിറ്റ്മാനെ കാത്ത് സിക്‌സുകളുടെ ഒരു റെക്കോര്‍ഡ് ഇരിപ്പുണ്ട്. ഐപിഎല്ലില്‍ ഇതുവരെ 213 സിക്‌സുകളാണ് രോഹിത് അടിച്ചിട്ടുള്ളത്. മുന്നിലുള്ളത് സാക്ഷാല്‍ എംഎസ് ധോണി മാത്രമാണ്. രണ്ടു പേരും ഇത്തവണ കളിക്കാനുമുണ്ട്. എന്നാല്‍ ഇന്ന് ആര്‍സിബി ബോളര്‍മാരെ നാല് തവണ അതിര്‍ത്തി കടത്താന്‍ സാധിച്ചാല്‍ ധോണിയെ പിന്തള്ളി രോഹിത്തിന് മുന്നിലെത്താം.

കിങ് കോലി

കിങ് കോലി

വമ്പന്‍ നേട്ടമാണ് ആര്‍സിബി നായകന്‍ വിരാട് കോലിയെ തേടിയിരിക്കുന്നത്. ഐപിഎല്ലില്‍ 6000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് വിരാടിനെ കാത്തിരിക്കുന്നത്. നിലവില്‍ 184 ഇന്നിംഗ്‌സുകളില്‍ നിന്നായി 5878 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്. 122 റണ്‍സ് നേടാനായാല്‍ ഇന്ന് വിരാട് ഐപിഎല്ലില്‍ 6000 കടക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി മാറും. ചരിത്രത്തില്‍ ഇടം നേടാനുള്ള അവസരമാണ് വിരാടിന് മുന്നിലുള്ളത്.

വീണ്ടും വിരാട്

ഓപ്പണറായി ഇറങ്ങി 61 ഇന്നിംഗ്‌സുകളില്‍ നിന്നും 2345 റണ്‍സാണ് വിരാട് നേടിയിട്ടുള്ളത്. ഈ വര്‍ഷവും വിരാട് തന്നെയായിരിക്കും ഓപ്പണ്‍ ചെയ്യുക എന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓപ്പണര്‍ എന്ന നിലയില്‍ 2500 കടക്കാനുള്ള അവസരവും വിരാടിന് മുന്നിലുണ്ട്. ഇതിന് സാധിച്ചാല്‍ രണ്ട് വ്യത്യസ്ത പൊസിഷനുകളില്‍ ഇറങ്ങി 2500 റണ്‍സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി വിരാട് മാറും. മൂന്നാമതായി ഇറങ്ങി 2696 റണ്‍സാണ് വിരാട് നേടിയിട്ടുള്ളത്.

രോസൂപ്പര്‍ഹിറ്റ് മാന്‍

രോ'സൂപ്പര്‍ഹിറ്റ്' മാന്‍

തോറ്റു തുടങ്ങുക എന്ന തങ്ങളുടെ പതിവ് വിപരീതമായി ഇന്ന് ജയിക്കാന്‍ സാധിച്ചാല്‍ രോഹിത് ശര്‍മ്മയ്ക്ക് ഇന്നൊരു നേട്ടം സ്വന്തമാക്കാനാകും. ഏറ്റവും കൂടുതല്‍ തവണ ജയിച്ച നായകന്‍ എന്ന റെക്കോര്‍ഡില്‍ രണ്ടാമതുള്ള ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡിന് തൊട്ടരികിലെത്താന്‍ രോഹിത്തിന് സാധിക്കും. ഗംഭീറിന് 71 ജയങ്ങളും രോഹിത്തിന് 68 ജയങ്ങളുമാണുള്ളത്. അതേസമയം വിജയ ശതമാനത്തില്‍ രോഹിത് തന്നെയാണ് മുന്നിലുള്ളത്.

മിസ്റ്റര്‍ മാന്‍ ഓഫ് ദ മാച്ച്

മിസ്റ്റര്‍ മാന്‍ ഓഫ് ദ മാച്ച്

വിരമിച്ചിട്ട് കുറച്ചായെങ്കിലും പ്രായംകൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് എബി ഡിവില്യേഴ്‌സ്. കഴിഞ്ഞ വര്‍ഷവും അദ്ദേഹത്തിന്റെ ബാറ്റ് വെടിക്കെട്ടുകള്‍ക്ക് തിരികൊളുത്തിയിരുന്നു. 22 തവണയാണ് എബി ഡിവില്യേഴ്‌സിനെ തേടി ഐപിഎല്ലില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം എത്തിയത്. ഇന്ന് മാന്‍ ഓഫ് ദ മാച്ച് ആയാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് നേടിയവരുടെ പട്ടികയില്‍ ക്രിസ് ഗെയിലിനൊപ്പം ഒന്നാമത് എത്താന്‍ ഡിവില്യേഴ്‌സിന് സാധിക്കും.

Story first published: Friday, April 9, 2021, 23:38 [IST]
Other articles published on Apr 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X