വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഓപ്പണിങ്ങില്‍ തിളങ്ങി ധവാനും പൃത്ഥ്വിയും, കുറിച്ച റെക്കോഡുകളിതാ

മുംബൈ: സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയത്തിലെത്തിയപ്പോള്‍ നിര്‍ണ്ണായകമായത് ഡല്‍ഹി ഓപ്പണര്‍മാരുടെ പ്രകടനമായിരുന്നു. 189 എന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോഴും പതറാതെ ബാറ്റുവീശിയ പൃത്ഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് 138 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഡല്‍ഹിക്ക് സമ്മാനിച്ചത്. പൃത്ഥ്വി 38 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 72 റണ്‍സ് നേടിയപ്പോള്‍ ശിഖാര്‍ ധവാന്‍ 54 പന്തില്‍ 10 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 85 റണ്‍സാണ് നേടിയത്.

ഇരുവരും തുടക്കത്തില്‍ പാകിയ അടിത്തറയുടെ കരുത്തിലാണ് ഡല്‍ഹി വിജയം പിടിച്ചെടുത്തത്. ഈ പ്രകടനത്തോടെ സിഎസ്‌കെയ്‌ക്കെതിരായ മികച്ച രണ്ടാമത്തെ കൂട്ടുകെട്ട് എന്ന ബഹുമതിയിലെത്താന്‍ ധവാനും പൃത്ഥ്വിക്കുമായി. കടന്നാക്രമിച്ച് കളിച്ച പൃത്ഥ്വിക്ക് രണ്ട് തവണ സിഎസ്‌കെ ജീവന്‍ നല്‍കിയതോടെ താരം അര്‍ധ സെഞ്ച്വറിയും കടന്ന് മുന്നോട്ട് പോവുകയായിരുന്നു.

shikhardhawanipl

ഈ റെക്കോഡിന്റെ തലപ്പത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ അജിന്‍ക്യ രഹാനെ-ഷെയ്ന്‍ വാട്‌സണ്‍ കൂട്ടുകെട്ടാണ്. 144 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. മൂന്നാം സ്ഥാനത്തുള്ളത് കെകെആറിന്റെ ജാക്‌സ് കാലിസ്-ബിസ്്‌ല കൂട്ടുകെട്ടാണ്. 136 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീമിന് സമ്മാനിച്ചത്. മൂന്നാം വിക്കറ്റിലായിരുന്നു ഈ കൂട്ടുകെട്ട്. പഞ്ചാബ് കിങ്‌സിനുവേണ്ടി ഡേവിഡ് മില്ലറും ഗ്ലെന്‍ മാക്‌സ്‌വെല്ലും നേടിയ 135 റണ്‍സാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. മുംബൈക്കായി സച്ചിനും രോഹിതും ചേര്‍ന്ന് 126 റണ്‍സുമെടുത്തിട്ടുണ്ട്.

കൂടാതെ ഡല്‍ഹിയുടെ മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ട് എന്ന ബഹുമതിയും ധവാനും പൃത്ഥ്വിയും ചേര്‍ന്ന് സ്വന്തമാക്കി. സെവാഗും മഹേല ജയവര്‍ധനും ചേര്‍ന്ന് നേടിയ 151 റണ്‍സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ടാം സ്ഥാനത്ത് സെവാഗും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നേടിയ 146 റണ്‍സാണ്. അവസാന സീസണില്‍ ധവാന്‍ തിളങ്ങിയെങ്കിലും പൃത്ഥ്വി നിരാശപ്പെടുത്തിയതോടെ താരത്തിന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

കൂടാതെ സിഎസ്‌കെയ്‌ക്കെതിരേ ഡല്‍ഹിയുടെ രണ്ട് ഓപ്പണര്‍മാരും അര്‍ധ സെഞ്ച്വറി നേടുന്നത് ഇത് രണ്ടാം തവണയാണ്. ഗംഭീറും സെവാഗും 2008ല്‍ ഈ നേട്ടത്തിലെത്തിയിരുന്നു. പിന്നീട് ധവാനും പൃത്ഥ്വിക്കുമാണ് ഈ റെക്കോഡിലെത്താനായത്. മികച്ച ബൗളിങ് നിരയെ എല്ലാ സീസണിലും കളത്തിലിറക്കുന്ന സിഎസ്‌കെയ്‌ക്കെതിരേ ഓപ്പണിങ്ങില്‍ ഇത്രയും മികച്ച നേട്ടം സ്വന്തമാക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്.

Story first published: Sunday, April 11, 2021, 13:20 [IST]
Other articles published on Apr 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X