For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെകെആര്‍ X ഹൈദരാബാദ്, താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ഇരു ടീമിനൊപ്പവും മികച്ച താരനിരയുള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന സീസണിലും പ്ലേ ഓഫ് കളിച്ച ഹൈദരാബാദിന് മാനസികമായി മുന്‍തൂക്കമുണ്ടെങ്കിലും കെകെആറും നിസാരരല്ല. രണ്ട് തവണ കിരീടം ചൂടിയ ടീമാണ് കെകെആര്‍. അവസാന രണ്ട് സീസണിലും അഞ്ചാം സ്ഥാനക്കാരായിരുന്നു അവര്‍. ഇത്തവണ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള തീവ്ര ലക്ഷ്യത്തോടെയാവും കെകെആര്‍ വരുന്നത്. സൂപ്പര്‍ പോരാട്ടത്തിന് മുമ്പായി താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് നോക്കാം.

കെകെആര്‍

കെകെആര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പേരില്‍ നിലവില്‍ 38 ഐപിഎല്ലില്‍ നിന്നായി 939 റണ്‍സാണുള്ളത്. 61 റണ്‍സ് കൂടി നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബിലേക്ക് ഉയരാന്‍ ഗില്ലിന് സാധിക്കും. ഇത്തവണയും ഓപ്പണറായി കെകെആര്‍ നിരയില്‍ ഗില്ലുണ്ടാവും. ഹൈദരാബാദിനെതിരേ തന്നെ ഗില്‍ ഈ നേട്ടം പൂര്‍ത്തിയാക്കുമോയെന്ന് കാത്തിരുന്ന് കാണാം.

റാഷിദ് ഖാൻ

6.24 ആണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ ഇക്കോണമി. 250 പന്തെങ്കിലും ഐപിഎല്ലില്‍ എറിഞ്ഞ താരങ്ങളിലെ ഏറ്റവും മികച്ച ഇക്കോണമിയാണിത്. ഇത് ഇത്തവണയും നിലനിര്‍ത്താന്‍ റാഷിദ് ഖാന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. മൂന്ന് തവണ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഏക താരമായാണ് ഡേവിഡ് വാര്‍ണര്‍ ഇറങ്ങുന്നത്. ഇത്തവണ അത് നാലാക്കാനുള്ള ശ്രമത്തിലാണ് വാര്‍ണര്‍. കളിച്ച ഒട്ടുമിക്ക സീസണുകളിലും 500ന് മുകളില്‍ സ്‌കോര്‍ നേടാന്‍ വാര്‍ണര്‍ക്ക് സാധിച്ചിട്ടുണ്ട്.

കെകെആര്‍ നായകന്‍

കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗനെയും റെക്കോഡ് കാത്തിരിക്കുന്നു. നിലവില്‍ 295 ഇന്നിങ്‌സില്‍ നിന്ന് 6912 റണ്‍സാണ് ഓയിന്‍ മോര്‍ഗന്റെ പേരിലുള്ളത്. 88 റണ്‍സ് കൂടി നേടിയാല്‍ 7000 ടി20 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ അദ്ദേഹത്തിനാവും. ഹൈദരാബാദിനെതിരേ ഈ നേട്ടത്തിലെത്താന്‍ സാധിക്കുമോയെന്ന് കണ്ടറിയാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അവസാന അഞ്ച് സീസണിലും പ്ലേ ഓഫ് കളിച്ച ഏക ടീമാണ് ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഒത്തിണക്കമുള്ള ഒരുപിടി മികച്ച താരങ്ങളാണ് ഹൈദരാബാദിന്റെ ശക്തി. ഡേവിഡ് വാര്‍ണറുടെ ബാറ്റിങ്ങാണ് ടീമിന്റെ നട്ടെല്ല്. ഇത്തവണയും വാര്‍ണറുടെ ബാറ്റിങ് പ്രകടനത്തെ ആശ്രയിച്ചാവും ടീമിന്റെ കുതിപ്പ്. ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ടീമുകളിലൊന്ന് ഹൈദരാബാദാണ്.

ഡേവിഡ് വാര്‍ണര്‍

200 സിക്‌സറുകളെന്ന നേട്ടത്തിലെത്താന്‍ ഡേവിഡ് വാര്‍ണര്‍ക്ക് വേണ്ടത് വെറും അഞ്ച് സിക്‌സാണ്. നിലവില്‍ ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ നേടിയിട്ടുള്ളത് ക്രിസ് ഗെയ്ല്‍ (349),എബി ഡിവില്ലിയേഴ്‌സ് (273) എന്നിവര്‍ മാത്രമാണ്. 510 ഫോറുകള്‍ വാര്‍ണര്‍ നേടിയിട്ടുണ്ട്. 142 ഇന്നിങ്‌സില്‍ നിന്ന് 5254 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്.

Story first published: Sunday, April 11, 2021, 14:35 [IST]
Other articles published on Apr 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+