വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എന്തുകൊണ്ട് മുംബൈ താരങ്ങള്‍ മാത്രം ക്രിക്കറ്റില്‍ വളരുന്നു? ഭോഗ്‌ലെ പറയും ഉത്തരം

ജയിച്ച കളിയാണ് മുംബൈ ഇന്ത്യന്‍സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിയറവ് വെച്ചത്. ജയിക്കാന്‍ വേണ്ടിയിരുന്നത് 153 റണ്‍സ്. 15 ഓവറില്‍ ടീം 122 റണ്‍സ് അടിച്ചു. ശേഷം സമവാക്യം 5 ഓവറില്‍ 31 റണ്‍സ്. കൊല്‍ക്കത്ത അനായാസം ജയിച്ചു കയറുമെന്ന് ഏവരും കരുതി. കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍ 6 വിക്കറ്റുകളാണ് ഈ സമയം ബാക്കിയുണ്ടായിരുന്നതും. എന്നാല്‍ ഇയാന്‍ മോര്‍ഗന്‍ നയിച്ച കെകെആര്‍ പടിക്കല്‍ കലമുടച്ചു. അവസാന അഞ്ചോവറില്‍ 'മുട്ടി നിന്നത്' കൊല്‍ക്കത്തയ്ക്ക് വിനയായി. മറുഭാഗത്ത് ആവേശകരമായ തിരിച്ചുവരവാണ് മുംബൈ നടത്തിയത്. തോല്‍വിയുടെ വായില്‍ നിന്നും രോഹിത് ശര്‍മയും സംഘവും ജയം കൈപ്പിടിയിലാക്കി.

പന്തുകൊണ്ട് തിളങ്ങിയ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറാണ് മുംബൈയുടെ ജയത്തില്‍ പ്രധാന ശില്‍പ്പി. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ചഹര്‍ നാലു വിക്കറ്റുകള്‍ എടുത്തു. മത്സരശേഷം തന്റെ പ്രകടനത്തിന്റെ പൂര്‍ണ ക്രെഡിറ്റും നായകന്‍ രോഹിത് ശര്‍മയ്ക്കാണ് രാഹുല്‍ ചഹര്‍ സമര്‍പ്പിക്കുന്നത്. ഓരോ താരത്തിലും രോഹിത് ശര്‍മ അര്‍പ്പിക്കുന്ന വിശ്വാസം ടീമിന്റെ പോരാട്ടവീര്യത്തെ സ്വാധീനിക്കുന്നുണ്ട്. മത്സരത്തിനിടെ പലപ്പോഴും തനിക്ക് ആത്മവിശ്വാസം കുറയാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ രോഹിത് ശര്‍മ അടുത്തെത്തി പന്തെറിയാന്‍ ആവശ്യപ്പെടും; മറ്റൊരു നായകനും ടീമിലെ സഹതാരങ്ങളെ ഇത്രയേറെ പിന്തുണയ്ക്കാറില്ലെന്ന് രാഹുല്‍ ചഹര്‍ അറിയിച്ചു.

മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി സ്‌ക്വാഡിലെ താരങ്ങളെ ഓഫ് സീസണിലും കാര്യമായി പരിഗണിക്കാറുണ്ട്. അതുകൊണ്ടാണ് ഫ്രാഞ്ചൈസിയുമായി താരങ്ങള്‍ക്ക് ഇത്രയേറെ ആത്മബന്ധം. മുംബൈയുടെ പ്രധാന വിജയരഹസ്യവും ഇതുതന്നെയെന്ന് രാഹുല്‍ ചഹര്‍ ചൊവാഴ്ച്ച വെളിപ്പെടുത്തുകയുണ്ടായി. എന്തായാലും സംഭവം വിഖ്യാത ക്രിക്കറ്റ് കമ്മന്റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെ പിന്നാലെ ഏറ്റുപിടിച്ചു. കളിക്കാരോടുള്ള മുംബൈ ഫ്രാഞ്ചൈസിയുടെ സമീപനത്തെ ഭോഗ്‌ലെ പരസ്യമായി ട്വിറ്ററില്‍ പ്രശംസിച്ചു.

IPL 2021: Reason Why Mumbai Franchise Players Grow In Cricket, Harsha Bhogle Has An Answer

ടീമിലെ കളിക്കാരില്‍ മുംബൈ നായകന്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് മുംബൈ ഫ്രാഞ്ചൈസിയുടെ പ്രധാന വിജയം. മുംബൈ ഫ്രാഞ്ചൈസിയില്‍ നിന്ന് മാത്രം നിരവധി താരങ്ങള്‍ ക്രിക്കറ്റില്‍ വളരുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരവും ഈ സമീപനംതന്നെ, ഭോഗ്‌ലെ അഭിപ്രായപ്പെട്ടു. നിലവില്‍ ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടമണിഞ്ഞ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ചരിത്രത്തില്‍ 5 തവണ മുംബൈ കപ്പ് നേടിയിട്ടുണ്ട്. 5 തവണയും രോഹിത് ശര്‍മ തന്നെയായിരുന്നു മുംബൈയുടെ നായകന്‍. ഏപ്രില്‍ 17 -ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം.

Story first published: Wednesday, April 14, 2021, 15:49 [IST]
Other articles published on Apr 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X