IPL 2021: എന്തുകൊണ്ടാണ് കോലി 17ാം ഓവറില്‍ പന്തെറിയിച്ചത്? ഷഹബാസ് അഹ്മദ് വിശദീകരിക്കുന്നു
ചെന്നൈ: ഐപിഎല്ലിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ആര്‍സിബി പ്രതീക്ഷകള്‍ സജീവമാക്കുയാണ്. ഹൈദരാബാദിനെ 6 റണ്‍സിനാണ് വിരാട് കോലിയും സംഘവും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 149 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയെങ്കിലും ആറ് റണ്‍സകലെ ഡേവിഡ് വാര്‍ണറെയും സംഘത്തെയും തളക്കാന്‍ കോലിപ്പടയ്ക്കായി. ഡെത്ത് ഓവറില്‍ ആര്‍സിബി ബൗളര്‍മാര്‍ മിടുക്കുകാട്ടിയതാണ് ടീമിനെ വിജയത്തിലെത്തിച്ചത്. അവസാന അഞ്ച് ഓവറില്‍ ഹൈദരാബാദിന്റെ ഏഴ് വിക്കറ്റാണ് ആര്‍സിബി ബൗളര്‍മാര്‍ വീഴ്ത്തിയത്.
17ാം ഓവര്‍ എറിയാനെത്തിയ സ്പിന്നര്‍ ഷഹബാസ് അഹ്മദ് 1 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്്ത്തിയതാണ് കൈയകലത്ത് നിന്ന് ഹൈദരാബാദിന് വിജയം നഷ്ടപ്പെടുത്തിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് 17ാം ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ കോലി തന്നെ നിയോഗിച്ചതെന്ന് വിശദീകരിക്കുകയാണ് ആര്‍സിബി സ്പിന്നര്‍ ഷഹബാസ് അഹ്മദ്.
'വളരെ പ്രയാസമുള്ള സാഹചര്യമായിരുന്നു അത്. എന്നാല്‍ ക്യാപ്റ്റന്‍ എന്റെ കഴിവില്‍ വിശ്വസിച്ചു. അതിനാല്‍ത്തന്നെ എനിക്ക് നല്ല പ്രകടനം കാഴ്ചവെക്കാനായില്ല. എന്റെ ക്യാപ്റ്റനാണ് നന്ദി പറയുന്നത്. 17ാം ഓവര്‍ അദ്ദേഹം എനിക്ക് തന്നത് പിച്ചില്‍ പന്ത് ടേണ്‍ ചെയ്യുന്നതിനാലാണ്. അത് തന്നെയാണ് എന്നെ ബൗളിങ്ങില്‍ സഹായിച്ചതും. നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ വിജയം കാണാനുമായി'-ഷഹബാസ് പറഞ്ഞു.

ഹൈദരാബാദിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് പ്രധാന വിക്കറ്റുകളാണ് ഷഹബാസ് വീഴ്്ത്തിയത്. 17ാം ഓവറിന്റെ ആദ്യ പന്തില്‍ത്തന്നെ അപകടകാരിയായ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കാന്‍ താരത്തിനായി. രണ്ടാം പന്തില്‍ മനീഷ് പാണ്ഡെയെ പുറത്താക്കിയ ഷഹബാസ് ഓവറിലെ അവസാന പന്തില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള അബ്ദുല്‍ സമദിനെയും കൂടാരം കയറ്റി. രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഡെത്ത് ഓവറില്‍ ഒരോവര്‍ കൂടി ചെയ്യാന്‍ തയ്യാറായിരുന്നെങ്കിലും അനുഭവസമ്പന്നരായ താരങ്ങള്‍ ടീമിലുണ്ടായിരുന്നതിനാലാണ് പന്തെറിയാതിരുന്നതെന്നും ഷഹബാസ് പറഞ്ഞു. 'അടുത്ത ഓവര്‍ കൂടി ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ മുഹമ്മദ് സിറാജ് മികച്ച ഡെത്ത് ഓവര്‍ ബൗളറാണ്. ക്യാപ്റ്റന് അദ്ദേഹത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. അതിനാല്‍ മറ്റ് പ്രശ്‌നങ്ങളില്ല'-ഷഹബാസ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications