Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഹൈദരാബാദ് x ആര്‍സിബി, വമ്പന്‍ പോരാട്ടത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആവേശ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ആദ്യ മത്സരത്തില്‍ കെകെആറിനോട് 10 റണ്‍സിന് തോറ്റ ക്ഷീണത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബിയുടെ വരവ്. ഇരു ടീമും ഒന്നിനൊന്ന് ശക്തമായ താരനിരയായതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. വമ്പന്‍ മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആര്‍സിബി നായകന്‍ വിരാട് കോലിയാണ് നിലവില്‍ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരം. 89 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 6000 റണ്‍സ് നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനെന്ന റെക്കോഡ് വിരാട് കോലി സ്വന്തമാക്കും. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച കോലിയില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

ഐപിഎല്ലില്‍ 100 സിക്‌സര്‍ ക്ലബ്ബില്‍ ഇടം പിടിക്കാനുള്ള അവസരമാണ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെയെ കാത്തിരിക്കുന്നത്. 3329 റണ്‍സ് നേടിയിട്ടുള്ള മനീഷ് 136 ഇന്നിങ്‌സില്‍ നിന്ന് പറത്തിയത് 96 റണ്‍സാണ്. 100 സിക്‌സറെന്ന നാഴികക്കല്ല് പിന്നിടാന്‍ നാല് സിക്‌സര്‍ മാത്രമാണ് മനീഷിന് വേണ്ടത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ മനീഷിന് സാധിച്ചിരുന്നു.

virat-david

കോലിക്ക് ഭീഷണി ഉയര്‍ത്തി ഹൈദരാബാദിന്റെ സന്ദീപ് ശര്‍മ കാത്തിരിക്കുന്നു. ഇരു ടീമും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ 7 തവണയും കോലിയെ പുറത്താക്കാന്‍ സന്ദീപിനായി. പേസറുടെ സ്വിങ്ങില്‍ കോലിക്ക് ഇത്തവണ പിഴക്കുമോയെന്നാണ് കണ്ടറിയേണ്ടത്. നിലവിലെ ഐപിഎല്ലില്‍ കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ സന്ദീപാണ്.

ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുടെ പേരില്‍ 143 ഇന്നിങ്‌സില്‍ നിന്ന് 5257 റണ്‍സാണുള്ളത്. റണ്‍വേട്ടക്കാരില്‍ കോലിയേയും ശിഖര്‍ ധവാനെയും മറികടക്കാന്‍ വെറും 26 റണ്‍സാണ് വാര്‍ണര്‍ക്ക് വേണ്ടത്. ആദ്യ മത്സരത്തില്‍ തിളങ്ങാത്ത വാര്‍ണര്‍ക്ക് രണ്ടാം മത്സരത്തില്‍ ഈ നേട്ടത്തിലെത്താനാവുമോയെന്ന് കണ്ടറിയാം. കൂടാതെ 200 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാനുള്ള അവസരവും വാര്‍ണര്‍ക്കുണ്ട്. നിലവില്‍ 195 സിക്‌സാണ് വാര്‍ണറുടെ പേരിലുള്ളത്.

ആര്‍സിബിയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ഏഴ് സിക്‌സര്‍കൂടി നേടിയാല്‍ ഐപിഎല്ലില്‍ 100 സിക്‌സര്‍ ക്ലബ്ബില്‍ ഇടം പിടിക്കും.ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ മാക്‌സ് വെല്ലിന് സാധിച്ചിരുന്നു. ആര്‍സിബി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന്റെ 100ാമത്തെ ഐപിഎല്‍ മത്സരമാണിത്. ഒരു മത്സരം മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ച ചഹാല്‍ മറ്റ് മത്സരങ്ങളെല്ലാം ആര്‍സിബി ജഴ്‌സിയിലാണ് കളിച്ചത്.

Story first published: Wednesday, April 14, 2021, 12:22 [IST]
Other articles published on Apr 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+