Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ജയം തുടരാന്‍ കോലിപ്പട, തിരിച്ചുവരാന്‍ ഹൈദരാബാദ്, നേര്‍ക്കുനേര്‍ കണക്കുകളറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (14-4) ആവേശ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ആര്‍സിബി ഇറങ്ങുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം. ഹൈദരാബാദിന്റെ ബൗളിങ് നിരയും ആര്‍സിബിയുടെ ബാറ്റിങ് നിരയും തമ്മിലാവും പ്രധാന പോരാട്ടം. കണക്കുകളറിയാം.

നേര്‍ക്കുനേര്‍ കണക്കില്‍ ഹൈദരാബാദിന് മുന്‍തൂക്കം

നേര്‍ക്കുനേര്‍ കണക്കില്‍ ഹൈദരാബാദിന് മുന്‍തൂക്കം

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനാണ് മുന്‍തൂക്കം. 27 മത്സരങ്ങളില്‍ മുഖാമുഖം എത്തിയപ്പോള്‍ 15 തവണയും ജയം ഹൈദരാബാദിനായിരുന്നു. 12 തവണയാണ് ആര്‍സിബി ജയിച്ചത്. നിലവിലെ ഫോമില്‍ ആര്‍സിബിക്ക് മുന്‍തൂക്കമുണ്ട്. എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍,വിരാട് കോലി തുടങ്ങിയവര്‍ ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. അവസാനമായി അഞ്ച് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 3 തവണ ഹൈദരാബാദും 2 തവണ ആര്‍സിബിയും ജയിച്ചു.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ആര്‍സിബിക്കെതിരേ ഹൈദരാബാദ് നിരയില്‍ കൂടുതല്‍ റണ്‍സ് നായകന്‍ ഡേവിഡ് വാര്‍ണറുടെ പേരിലാണ്. 12 ഇന്നിങ്‌സില്‍ നിന്ന് 593 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ടാം സ്ഥാനത്ത് കെയ്ന്‍ വില്യംസനാണ്. 7 ഇന്നിങ്‌സില്‍ നിന്ന് 320 റണ്‍സാണ് അദ്ദേഹം നേടിയത്. ഹൈദരാബാദിനുവേണ്ടി കൂടുതല്‍ വിക്കറ്റ് ഭുവനേശ്വര്‍ കുമാറാണ് വീഴ്ത്തിയത് (14 വിക്കറ്റ്). രണ്ടാം സ്ഥാനത്ത് റാഷിദ് ഖാനും (8 വിക്കറ്റ്) മൂന്നാം സ്ഥാനത്ത് സന്ദീപ് ശര്‍മയുമാണ് (7 വിക്കറ്റ്).

ആര്‍സിബിക്കായി കൂടുതല്‍ റണ്‍സ് നേടിയത് വിരാട് കോലിയാണ്. 16 ഇന്നിങ്‌സില്‍ നിന്ന് 531 റണ്‍സാണ് അദ്ദേഹം നേടിയത്. എബി ഡിവില്ലിയേഴ്‌സ് 520 റണ്‍സും നേടിയിട്ടുണ്ട്. കൂടുതല്‍ വിക്കറ്റ് യുസ് വേന്ദ്ര ചഹാലാണ് നേടിയത് (16 വിക്കറ്റ്). രണ്ടാം സ്ഥാനത്ത് മുഹമ്മദ് സിറാജാണ് (6 വിക്കറ്റ്). നവദീപ് സൈനി 5 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

ദേവ്ദത്ത് കളിച്ചേക്കും വില്യംസണ്‍ വൈകും

ദേവ്ദത്ത് കളിച്ചേക്കും വില്യംസണ്‍ വൈകും

ആര്‍സിബിക്കായി ആദ്യ മത്സരം കളിക്കാതിരുന്ന ദേവ്ദത്ത് പടിക്കല്‍ ഓപ്പണിങ്ങില്‍ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. കൊറോണ ബാധയെത്തുടര്‍ന്ന് ഇടവേളയിലായിരുന്ന താരം കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്നിരുന്നു. അതേ സമയം ഹൈദരാബാദ് നിരയിലേക്ക് കെയ്ന്‍ വില്യംസണെത്താന്‍ വൈകിയേക്കും. പരിക്കേറ്റ താരത്തിന് പൂര്‍ണ്ണ കായിക ക്ഷമതയിലേക്കെത്താന്‍ അല്‍പ്പം കൂടി സമയം വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ഹൈദരാബാദ് പരിശീലകന്‍ വ്യക്തമാക്കിയിരുന്നു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, ജോണി ബെയര്‍സ്‌റ്റോ, ജേസന്‍ ഹോള്‍ഡര്‍, വിജയ് ശങ്കര്‍, അബ്ദുല്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ടി നടരാജന്‍

ആര്‍സിബി: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹ്ബാസ് അഹ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, ഡാനിയല്‍ ക്രിസ്റ്റ്യന്‍, കെയ്ല്‍ ജാമിസന്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍.

Story first published: Tuesday, April 13, 2021, 11:48 [IST]
Other articles published on Apr 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+