For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഹൈദരാബാദ് x ആര്‍സിബി, കോലിയെ വീഴ്ത്താന്‍ സന്ദീപ്, ഈ അഞ്ച് താര പോരാട്ടം കടുക്കും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന താര പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ആര്‍സിബി എത്തുമ്പോള്‍ കെകെആറിനോട് 10 റണ്‍സിന് തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദിന്റെ വരവ്. ആദ്യ മത്സരത്തില്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതിനാല്‍ത്തന്നെ ആര്‍സിബി ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് ഹൈദരാബാദിനും അത്യാവശ്യമാണ്. ഇരു ടീമും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ കരുതിയിരിക്കേണ്ട അഞ്ച് താരപോരാട്ടങ്ങളിതാ.

വിരാട് കോലി-സന്ദീപ് ശര്‍മ

വിരാട് കോലി-സന്ദീപ് ശര്‍മ

ഐപിഎല്ലില്‍ വിരാട് കോലി കൂടുതല്‍ തവണ കീഴടങ്ങിയിട്ടുള്ളത് ഹൈദരാബാദ് പേസര്‍ സന്ദീപ് ശര്‍മക്ക് മുന്നിലാണ്. ഏഴ് തവണ സന്ദീപിന് മുന്നില്‍ കീഴടങ്ങിയ കോലിക്ക് ഇന്നും വെല്ലുവിളി ഉയര്‍ത്തുന്നത് സന്ദീപാണ്. ന്യൂബോളില്‍ പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ മികവുള്ള സന്ദീപിന് മുന്നില്‍ വീണ്ടും കോലി കീഴടങ്ങുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുംബൈക്കെതിരേ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കായിരുന്നു. ഇത്തവണ ഓപ്പണറായാണ് കോലി ഇറങ്ങുന്നത്.

ഡേവിഡ് വാര്‍ണര്‍-വാഷിങ്ടണ്‍ സുന്ദര്‍

ഡേവിഡ് വാര്‍ണര്‍-വാഷിങ്ടണ്‍ സുന്ദര്‍

ഹൈദരാബാദ് നായകനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറിനെതിരേ കോലി കരുതിവെച്ചിരിക്കുന്ന ആയുധം വാഷിങ്ടണ്‍ സുന്ദറാവും. പേസ് ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്യുന്ന വാര്‍ണറെ സ്പിന്‍ കെണിയില്‍ കുടുക്കാനാവും ആര്‍സിബിയുടെ പദ്ധതി. അതിനാല്‍ത്തന്നെ പവര്‍പ്ലേയില്‍ വാര്‍ണരും സുന്ദറും തമ്മിലുള്ള പോരാട്ടം ആവേശകരമാവും.

ഗ്ലെന്‍ മാക്‌സ്‌വെല്‍-റാഷിദ് ഖാന്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍-റാഷിദ് ഖാന്‍

ആര്‍സിബിയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ആദ്യ മത്സരത്തില്‍ 100 മീറ്റര്‍ സിക്‌സറടക്കം പായിച്ച് മിന്നും ഫോമിലാണ്. അപകടകാരിയായ മാക്‌സ് വെല്ലിനെ തളക്കാന്‍ റാഷിദ് ഖാനെ വാര്‍ണര്‍ എത്തിക്കാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ത്തന്നെ തന്റെ മികവ് റാഷിദ് ഖാന്‍ കാട്ടിയിരുന്നു. ഗൂഗ്ലിയിലൂടെ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന റാഷിദിന്റെ വെല്ലുവിളി അതിജീവിക്കാന്‍ മാക്‌സ് വെല്ലിന് സാധിക്കുമോയെന്ന് കണ്ടറിയാം.

എബി ഡിവില്ലിയേഴ്‌സ്-ടി നടരാജന്‍

എബി ഡിവില്ലിയേഴ്‌സ്-ടി നടരാജന്‍

അവസാന സീസണില്‍ എബി ഡിവില്ലിയേഴ്‌സിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത ടി നടരാജന്റെ ബൗളിങ് പ്രകടനം അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. നാലാം നമ്പറിലെത്തുന്ന എബിഡിയെ ഇത്തവണയും കാത്തിരിക്കുന്ന പ്രധാന എതിരാളി നടരാജനാണ്. യോര്‍ക്കറിന് മൂര്‍ച്ചകൂട്ടി അവസാന സീസണിനെക്കാള്‍ ഏറെ പരിചയസമ്പന്നനായാണ് നടരാജന്‍ എത്തിയിരിക്കുന്നത്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയുന്ന നടരാജനെ എബിഡി എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.

മനീഷ് പാണ്ഡെ-യുസ്‌വേന്ദ്ര ചഹാല്‍

മനീഷ് പാണ്ഡെ-യുസ്‌വേന്ദ്ര ചഹാല്‍

മൂന്നാം നമ്പറില്‍ ഹൈദരാബാദിന്റെ വിശ്വസ്തനാണ് മനീഷ് പാണ്ഡെ. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ മനീഷിനെ പിടിച്ചുകെട്ടാന്‍ യുസ്‌വേന്ദ്ര ചഹാലിനെ ഇറക്കിയേക്കും. ചെന്നൈയില്‍ ഗൂഗ്ലിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. എക്‌സ്ട്രാ ടേണ്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുമെന്നതിനാല്‍ ചഹാലിന്റെ പ്രകടനം ആര്‍സിബിക്ക് നിര്‍ണ്ണായകമാണ്. പേസിനെയും സ്പിന്നിനെയും ഒരേ മികവോടെ നേരിടുന്ന താരമാണ് മനീഷ് എന്നത് ചഹാലിന് കാര്യങ്ങള്‍ പ്രയാസകരമാക്കും.

Story first published: Wednesday, April 14, 2021, 13:24 [IST]
Other articles published on Apr 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+